scorecardresearch

ജനാധിപത്യ മൂല്യങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കുക: ഇന്ത്യയോട് യുഎസ് കോൺഗ്രസ് അംഗങ്ങൾ

ഇന്റർനെറ്റ് പുനഃസ്ഥാപിക്കണമെന്നും സമാധാനപരമായി പ്രകടനം നടത്താൻ പ്രതിഷേധക്കാരെ അനുവദിക്കണമെന്നും അംഗങ്ങൾ വ്യക്തമാക്കി

ഇന്റർനെറ്റ് പുനഃസ്ഥാപിക്കണമെന്നും സമാധാനപരമായി പ്രകടനം നടത്താൻ പ്രതിഷേധക്കാരെ അനുവദിക്കണമെന്നും അംഗങ്ങൾ വ്യക്തമാക്കി

author-image
WebDesk
New Update
Farmers Protest Delhi

വാഷിങ്ടൺ: കഴിഞ്ഞ വർഷം അവസാനത്തോടെ ആരംഭിച്ച കർഷകരുടെ പ്രതിഷേധത്തിൽ, ആദ്യമായി പ്രതികരിച്ച് യുഎസ് കോൺഗ്രസിന്റെ ഇന്ത്യൻ പാനൽ. ജനാധിപത്യത്തിന്റെ മൂല്യങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഇന്ത്യൻ സർക്കാരിനോട് പാനൽ അംഗങ്ങൾ ആവശ്യപ്പെട്ടു. ഇന്റർനെറ്റ് പുനഃസ്ഥാപിക്കണമെന്നും സമാധാനപരമായി പ്രകടനം നടത്താൻ പ്രതിഷേധക്കാരെ അനുവദിക്കണമെന്നും അംഗങ്ങൾ വ്യക്തമാക്കി.

Advertisment

യുഎസ് കോണ്‍ഗ്രസിന്റെ ഇന്ത്യന്‍ പാനലിന്റെ കോ ചെയറായ ബ്രാഡ് ഷെര്‍മാനാണ് കര്‍ഷക സമരത്തില്‍ യോഗം ചേരാന്‍ തീരുമാനിച്ചത്. ഇയാള്‍ യുഎസ് കോണ്‍ഗ്രസ് അംഗമാണ്. ഒപ്പം റിപബ്ലിക്കന്‍ കോ ചെയറും കോണ്‍ഗ്രസ് അംഗവുമായ സ്റ്റീവ് ചാബറ്റ്, വൈസ് ചെയര്‍ റോ ഖന്നയും ഉണ്ടായിരുന്നു. ഇന്ത്യയിലെ കര്‍ഷക പ്രക്ഷോഭത്തെ തുടര്‍ന്ന് നടക്കുന്ന സംഭവ വികാസങ്ങളില്‍ യുഎസ്സിലെ ഇന്ത്യന്‍ അംബാസിഡര്‍ തരണ്‍ജിത്ത് സിംഗ് സന്ധുവിനെ ഇവര്‍ ആശങ്ക അറിയിച്ചു. ഇന്ത്യന്‍ സമിതിയുടെ ആദ്യ യോഗം കൂടിയായിരുന്നു ഇത്.

Read More: 'സമാധാനപരമായ പ്രതിഷേധം ജനാധിപത്യത്തിന്റെ മുഖമുദ്ര'; കർഷകസമരത്തിൽ അമേരിക്ക

ജനാധിപത്യത്തിന്റെ മൂല്യങ്ങൾ പാലിക്കണമെന്നും സമാധാനപരമായി പ്രതിഷേധിക്കാൻ കർഷകരെ അനുവദിക്കണമെന്നും പ്രതിഷേധക്കാർക്കും മാധ്യമപ്രവർത്തകർക്കും ഇന്റർനെറ്റ് ലഭ്യമാക്കണമെന്നും ഞാൻ ഇന്ത്യൻ സർക്കാരിനോട് അഭ്യർത്ഥിച്ചു. ഇന്ത്യയിലെ സുഹൃത്തുക്കൾക്ക് ഈ വിഷയത്തിൽ ധാരണയുണ്ടാക്കാൻ കഴിയുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്,” ഷെർമാൻ പറഞ്ഞു.

Advertisment

സമാധാനപരമായ പ്രതിഷേധം ജനാധിപത്യത്തിന്റെ മുഖമുദ്രയാണെന്നും ഇന്ത്യൻ വിപണിയുടെ കാര്യക്ഷമത വർധിപ്പിക്കുകയും സ്വകാര്യ നിക്ഷേപം ഉറപ്പാക്കുകയും ചെയ്യുന്ന പരിഷ്കാരങ്ങളെ സ്വാഗതം ചെയ്യുന്നതായും അമേരിക്ക നേരത്തേ പ്രതികരിച്ചിരുന്നു.

രാഷ്ട്രീയപരമായ വ്യത്യാസങ്ങൾ സമാധാനപരമായ ചർച്ചകളിലൂടെ പരിഹരിക്കപ്പെടണമെന്നാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്ന് യുഎസ് പ്രതിനിധി പറഞ്ഞിരുന്നു.

“സമാധാനപരമായ പ്രതിഷേധം അഭിവൃദ്ധി പ്രാപിക്കുന്ന ഏതൊരു ജനാധിപത്യത്തിന്റെയും മുഖമുദ്രയാണെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു, ഇന്ത്യൻ സുപ്രീം കോടതിയും ഇത് പ്രസ്താവിച്ചിട്ടുണ്ടെന്ന കാര്യം ശ്രദ്ധിക്കുക.”

ഇന്ത്യയിലെ കർഷകരുടെ പ്രതിഷേധത്തെ പിന്തുണച്ച് നിരവധി അമേരിക്കൻ പ്രതിനിധികൾ രംഗത്തെത്തിയിരുന്നു. “ഇന്ത്യയിലെ പുതിയ കാർഷിക പരിഷ്കരണ നിയമങ്ങൾക്കെതിരെ സമാധാനപരമായി പ്രതിഷേധം നടത്തുന്ന പ്രകടനക്കാർക്കെതിരെ റിപ്പോർട്ട് ചെയ്യപ്പെട്ട നടപടികളിൽ ഞാൻ ആശങ്കപ്പെടുന്നു,” എന്നായിരുന്നു കോൺഗ്രസ്‌വുമൺ ഹേലി സ്റ്റീവൻസ് പറഞ്ഞത്. നരേന്ദ്ര മോദി സർക്കാരും കർഷക സംഘടനകളും സമാധാനപരവും കാര്യക്ഷമവുമായ ചർച്ചകൾ നടത്തണമെന്നും അവർ പറഞ്ഞിരുന്നു.

Farmers Protest

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: