Latest News

‘സമാധാനപരമായ പ്രതിഷേധം ജനാധിപത്യത്തിന്റെ മുഖമുദ്ര’; കർഷകസമരത്തിൽ അമേരിക്ക

ഇന്ത്യൻ വിപണികളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും സ്വകാര്യമേഖലയിലെ നിക്ഷേപം ആകർഷിക്കുന്നതിനുമുള്ള നടപടികളെ അമേരിക്ക സ്വാഗതം ചെയ്യുന്നു

US on Farmers protests, Farm Laws, america,farmers protest,farmers law reformation,usa,അമേരിക്ക,കർഷകനിയമം,കർഷകപ്രക്ഷോഭം, Joe Biden, US-India relations, democracy, world news, iemalayalam, ഐഇ മലയാളം

വാഷിങ്ടൺ: സമാധാനപരമായ പ്രതിഷേധം ജനാധിപത്യത്തിന്റെ മുഖമുദ്രയാണെന്നും ഇന്ത്യൻ വിപണിയുടെ കാര്യക്ഷമത വർധിപ്പിക്കുകയും സ്വകാര്യ നിക്ഷേപം ഉറപ്പാക്കുകയും ചെയ്യുന്ന പരിഷ്കാരങ്ങളെ സ്വാഗതം ചെയ്യുന്നതായും അമേരിക്ക.

“ഇന്ത്യൻ വിപണികളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും സ്വകാര്യമേഖലയിലെ നിക്ഷേപം ആകർഷിക്കുന്നതിനുമുള്ള നടപടികളെ അമേരിക്ക സ്വാഗതം ചെയ്യുന്നു,” സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് പറഞ്ഞു. കാർഷിക മേഖലയെ പരിഷ്കരിക്കാനുള്ള ഇന്ത്യൻ സർക്കാരിന്റെ നീക്കത്തെ പുതിയ ബൈഡൻ ഭരണകൂടം പിന്തുണയ്ക്കുന്നുവെന്ന സൂചനയാണ് ഇത് നൽകുന്നത്.

ഇന്ത്യയിലെ കർഷകസമരത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് യുഎസ് സ്റ്റേറ്റ് മാധ്യമവക്താവ് ഇക്കാര്യത്തിലെ ബൈഡൻ ഭരണകൂടത്തിന്റെ നിലപാട് വ്യക്തമാക്കിയത്. രാഷ്ട്രീയപരമായ വ്യത്യാസങ്ങൾ സമാധാനപരമായ ചർച്ചകളിലൂടെ പരിഹരിക്കപ്പെടണമെന്നാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്ന് യുഎസ് പ്രതിനിധി പറഞ്ഞു.

Read More: ഷഹീൻ ബാഗ് ആവർത്തിക്കരുതെന്ന് പ്രതിപക്ഷത്തോട് സർക്കാർ; പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ദമാകും

“സമാധാനപരമായ പ്രതിഷേധം അഭിവൃദ്ധി പ്രാപിക്കുന്ന ഏതൊരു ജനാധിപത്യത്തിന്റെയും മുഖമുദ്രയാണെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു, ഇന്ത്യൻ സുപ്രീം കോടതിയും ഇത് പ്രസ്താവിച്ചിട്ടുണ്ടെന്ന കാര്യം ശ്രദ്ധിക്കുക,” സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് പറഞ്ഞു.

അതേസമയം, ഇന്ത്യയിലെ കർഷകരുടെ പ്രതിഷേധത്തെ പിന്തുണച്ച് നിരവധി അമേരിക്കൻ പ്രതിനിധികൾ രംഗത്തെത്തി. “ഇന്ത്യയിലെ പുതിയ കാർഷിക പരിഷ്കരണ നിയമങ്ങൾക്കെതിരെ സമാധാനപരമായി പ്രതിഷേധം നടത്തുന്ന പ്രകടനക്കാർക്കെതിരെ റിപ്പോർട്ട് ചെയ്യപ്പെട്ട നടപടികളിൽ ഞാൻ ആശങ്കപ്പെടുന്നു,” കോൺഗ്രസ്‌വുമൺ ഹേലി സ്റ്റീവൻസ് പറഞ്ഞു. നരേന്ദ്ര മോദി സർക്കാരും കർഷക സംഘടനകളും സമാധാനപരവും കാര്യക്ഷമവുമായ ചർച്ചകൾ നടത്തണമെന്നും അവർ പറഞ്ഞു.

ഹോളിവുഡ് നടിയും ഗായികയുമായ റിഹാന കർഷക സമരത്തെ ഏറ്റെടുത്ത് വിമർശിച്ചതിന് പിന്നാലെ ഉണ്ടായ വിവാദങ്ങളും വിമർശനങ്ങളും തുടരുന്നതിനിടെയാണ് കർഷകസമരത്തിൽ അമേരിക്ക തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.

ഇന്ത്യയുടെ പുതിയ കാർഷിക നിയമങ്ങൾ കാർഷിക മേഖലയിലെ സുപ്രധാനമായ ഒരു ചുവടുവയ്പാണെന്ന് അടുത്തിടെ രാജ്യാന്തര നാണയ നിധി (ഐ‌എം‌എഫ്) പറഞ്ഞിരുന്നു.

​”ഇന്ത്യയിലെ കാർഷിക പരിഷ്കാരങ്ങൾക്കായി സുപ്രധാനമായ ഒരു ചുവടുവയ്പിനെ പ്രതിനിധീകരിക്കാൻ കാർഷിക ബില്ലുകൾക്ക് കഴിവുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. കർഷകർക്ക് വിൽപനക്കാരുമായി നേരിട്ട് കരാറുണ്ടാക്കാനും ഇടനിലക്കാരുടെ പങ്ക് കുറച്ചുകൊണ്ട് മിച്ചത്തിന്റെ വലിയൊരു പങ്ക് നിലനിർത്താനും കാര്യക്ഷമത വർധിപ്പിക്കാനും ഗ്രാമീണ വളർച്ചയെ സഹായിക്കാനും ഈ നടപടികൾ സഹായിക്കും,” ഐ‌എം‌എഫ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ജെറി റൈസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Peaceful protests are a hallmark of any thriving democracy us on farmers protests

Next Story
വിവാഹവുമായി ബന്ധപ്പെട്ട് വ്യക്തിഹത്യ നടത്തിയവർക്കെതിരെ കാവ്യ മാധവൻ പരാതി നൽകിkavya madhavan, kavya dileep
The moderation of comments is automated and not cleared manually by malayalam.indianexpress.com