/indian-express-malayalam/media/media_files/uploads/2022/03/yogi-adityanath.jpg)
ലഖ്‌നൗ: ഉത്തർപ്രദേശിൽ ഭരണമുറപ്പിച്ച് ബിജെപി. ഇതുവരെയുള്ള ഫലസൂചനകൾ വരുമ്പോൾ കേവല ഭൂരിപക്ഷവുമായി ബിജെപി മുന്നിലാണ്. 403 സീറ്റുകളിൽ 270ലും ലീഡ് ചെയ്യുകയാണ് ബിജെപി. നിലമെച്ചപ്പെടുത്തിയ സമാജ്‌വാദി പാർട്ടി 120 ഓളം സീറ്റുകളിൽ ലീഡ്ചെയ്യുന്നുണ്ട് . ഗോരഖ്പൂരിൽ യോഗിയും കർഹേലിൽ അഖിലേഷ് യാദവും വിജയമുറപ്പിക്കുകയാണ്.
ഉത്തർപ്രദേശിൽ ഏഴുഘട്ടങ്ങളിലായി വീണ വോട്ടുകൾ അധികാരത്തുടർച്ചയ്‌ക്ക് സഹായിക്കുമെന്ന എക്‌സിറ്റ് പോൾ സർവേഫലങ്ങൾ ശരിവെക്കുന്നതാണ് നിലവിലെ കുതിപ്പ്. 2017ൽ 312 സീറ്റിന്റെ മൃഗീയ ഭൂരിപക്ഷത്തിൽ അധികാരമേറ്റ യോഗി സർക്കാരിന് ഇത്തവണയും വിജയം ഉറപ്പിക്കാം എന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ നൽകിയ സൂചന. എന്നാൽ മുന്നൂറിന് അടുത്ത് സീറ്റുകളിലേക് അടുക്കുകയാണ് ബിജെപി. മാട്രീസ് എക്സിറ്റ് പോള്‍ ഫലങ്ങൾ ബിജെപിയ്ക്ക് 262-277 സീറ്റുകളാണ് പ്രവചിച്ചിരുന്നത്. പോള്‍സ്ട്രാറ്റിന്റെ എക്സിറ്റ് പോള്‍ 211-225 സീറ്റുകളും മറ്റ് എക്സിറ്റ് പോൾ ഫലങ്ങളും 200 അടുത്ത് സീറ്റുകൾ ലഭിക്കുമെന്ന് പറഞ്ഞിരുന്നു.
അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണം കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ പുന:രുദ്ധാരണം തുടങ്ങിയ കഴിഞ്ഞ തവണത്തെ വാഗ്ദാനങ്ങൾ പൂർത്തിയാക്കാൻ യോഗിക്ക് സാധിച്ചില്ലെങ്കിലും അടിസ്ഥാനസൗകര്യ വികസനവും ക്രമസമാധാനവും മുന്നോട്ട് വച്ച് നടത്തിയ പ്രചാരണങ്ങൾ വോട്ടാകാൻ സഹായിച്ചിട്ടുണ്ട് എന്നാണ് മനസിലാവുന്നത്. സൗജന്യ റേഷൻ നൽകിയതും കേന്ദ്രസർക്കാരിന്റെ ക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിച്ചതും വോട്ടായി മാറിയിട്ടുണ്ട്.
ജൂലൈയിൽ നടക്കുന്ന രാഷ്‌ടപതി തിരഞ്ഞെടുപ്പിൽ സ്വന്തം സ്ഥാനാർത്ഥിയെ ജയിപ്പിക്കാനും രാജ്യസഭയിൽ ഭൂരിപക്ഷമുറപ്പിക്കാനും ബിജെപിയ്ക്ക് യുപിയിൽ മികച്ച ജയം അനിവാര്യമാണ്.
Also Read: Election Results 2022 Live Updates: പഞ്ചാങ്കത്തിൽ ആര് നേടും?; വോട്ടെണ്ണൽ രാവിലെ ആരംഭിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.