scorecardresearch

Election Results 2022: ആദ്യം ഡല്‍ഹി, ഇപ്പോള്‍ പഞ്ചാബ്; ദേശീയരാഷ്ട്രീയത്തിലേക്ക് ആം ആദ്മി

Election Results 2022: 117 അംഗ നിയമസഭയിലെ 89 സീറ്റില്‍ എഎപി ലീഡ് ചെയ്യുകയാണ്. ഭരണകക്ഷിയായ കോണ്‍ഗ്രസ് 12 സീറ്റിലൊതുങ്ങി

Election Results 2022: 117 അംഗ നിയമസഭയിലെ 89 സീറ്റില്‍ എഎപി ലീഡ് ചെയ്യുകയാണ്. ഭരണകക്ഷിയായ കോണ്‍ഗ്രസ് 12 സീറ്റിലൊതുങ്ങി

author-image
WebDesk
New Update
Aam Aadmi Party, Punjab, Arvind Kejriwal

അമൃത്സര്‍: ദേശീയരാഷ്ട്രീയത്തിലേക്കുള്ള വരവിന്റെ ശക്തമായ സൂചന നല്‍കി ആം ആദ്മി പാര്‍ട്ടി(എഎപി)ക്ക് പഞ്ചാബില്‍ വന്‍ ലീഡ്. 117 അംഗ നിയമസഭയിലെ 89 സീറ്റില്‍ എഎപി ലീഡ് ചെയ്യുകയാണ്. ഭരണകക്ഷിയായ കോണ്‍ഗ്രസ് 20 സീറ്റിലൊതുങ്ങി. ശിരോമണി അകാലിദള്‍ അഞ്ച് സീറ്റിലും ബിജെപി രണ്ടിലുമാണ് മുന്നിട്ടുനില്‍ക്കുന്നത്.

Advertisment

ഡല്‍ഹിക്കു പിന്നാലെ ആംആദ്മി അധികാരത്തിലെത്തുന്ന രണ്ടാമത്തെ സംസ്ഥാനമായി മാറുകയാണു പഞ്ചാബ്. എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ ശരിവയ്ക്കുന്ന തരത്തിലാണ് ആദം ആദ്മിയുടെ മുന്നേറ്റം. മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഭഗ്‌വന്ത് സിങ് മാന്‍ ധുരിയില്‍ മണ്ഡലത്തിൽ വിജയിച്ചു. അൻപത്തിയെട്ടായിരത്തലേറെ വോട്ടിനാണ് വിജയം.

അതേസമയം, മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി ചംകൗര്‍ സാഹിബ്, ഭദൗര്‍ മണ്ഡലങ്ങളില്‍ പിന്നിലാണ്. ഇരു മണ്ഡലങ്ങളിലും ആദം ആദ്മിയാണ് ലീഡ് ചെയ്യുന്നത്. ചംകൗര്‍ സാഹിബില്‍ ചരണ്‍ജിത് സിങ്ങും ഭദൗറില്‍ ലാബ്‌സിങ് ഉഘോകെയുമാണു മുന്നില്‍.

പഞ്ചാബിലെ മന്ത്രിമാരെല്ലാം പിന്നിലാണ്. അമൃത്സര്‍ ഈസ്റ്റില്‍ മത്സരിക്കുന്ന പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദുവും പിന്നിലാണ്. അകാലിദളിലെ ബിക്രം സിങ് മജീദിയയാണ് ഇവിടെ മുന്നില്‍.

Advertisment

Also Read: Election Results 2022 Live Updates: യുപിയിലും ഉത്തരാഖണ്ഡിലും ഭരണത്തുടർച്ചയ്ക്ക് ബിജെപി, ഗോവയിലും മണിപ്പൂരിലും ലീഡ്; പഞ്ചാബിൽ ആം ആദ്മി

ബിജെപി സഖ്യത്തില്‍ പാട്യാല അര്‍ബനില്‍ മത്സരിക്കുന്ന മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പിന്നിലാണ്. ഇവിടെ ആം ആദ്മി സ്ഥാനാര്‍ഥി അജിത് പാല്‍ സിങ് കോഹ്‌ലിയാണ് ലീഡ് ചെയ്യുന്നത്. അമരീന്ദര്‍ സിങ് നാലാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.

പഞ്ചാബില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയുമെന്നും ആദം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തുമെന്നായിരുന്നു മിക്ക എക്‌സിറ്റ് പോളുകളും പ്രവചിച്ചരുന്നത്. ഏതാനും ചില എക്‌സിറ്റ് പോളുകള്‍ തൂക്കുമന്ത്രിസഭയ്ക്കുള്ള സാധ്യതയും പ്രവചിച്ചിരുന്നു.

ഫെബ്രുവരി 20നു നടന്ന വോട്ടെടുപ്പില്‍ 71.95 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. 93 സ്ത്രീകളും രണ്ട് ട്രാന്‍സ്ജന്‍ഡേഴ്‌സും ഉള്‍പ്പെടെ 1304 സ്ഥാനാര്‍ഥികളാണ് മത്സരിച്ചത്. കോണ്‍ഗ്രസിന്റെ പ്രധാന എതിരാളിയായി ആദം ആദ്മി പാര്‍ട്ടി ഉയര്‍ന്നപ്പോള്‍ പഞ്ചാബ് ലോക് കോണ്‍ഗ്രസ്, ശിരോമണി അകാലിദള്‍ (സംയുക്ത്) എന്നീ പാര്‍ട്ടികളുമായി ചേര്‍ന്നാണ് ബിജെപി മത്സരിച്ചത്. ബിജെപിയുമായുള്ള ദീര്‍ഘകാലത്തെ ബന്ധം അവസാനിപ്പിച്ച ശിരോമണി അകാലിദള്‍ ബിഎസ്പിയുമായി ചേര്‍ന്നാണ് ജനവിധി തേടിയത്.

Also Read: Election Results 2022: യോഗിയുടെ ‘യോഗം’; യുപിയിൽ കേവല ഭൂരിപക്ഷം കടന്ന് ബിജെപി

Punjab Aap Assembly Election

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: