/indian-express-malayalam/media/media_files/uploads/2020/01/Anurag-Thakur-Parvesh-Verma.jpg)
ന്യൂഡൽഹി: കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിനെയും എംപി പർവേഷ് വർമയെയും ബിജെപിയുടെ താരപ്രചാരകരുടെ പട്ടികയിൽനിന്ന് ഉടനടി ഒഴിവാക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശം. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരുവരും മാതൃക പെരുമാറ്റ ചട്ടം ലംഘിച്ചതിനെത്തുടർന്നാണ് നടപടി. വിവാദ പ്രസംഗങ്ങളിൽ രണ്ടു ബിജെപി നേതാക്കൾക്കും കാരണം കാണിക്കൽ നോട്ടീസ് അയച്ചതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ പുതിയ നീക്കം.
രാജ്യത്തെ വഞ്ചിക്കുന്നവരെ വെടിവച്ചു കൊല്ലണമെന്നാണ് അുരാഗ് താക്കൂർ ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിച്ചത്. ഷഹീൻ ബാഗിലെ പ്രതിഷേധക്കാർ നിങ്ങളുടെ വീടുകളിൽ കടന്ന് സഹോദരിമാരെയും പെൺമക്കളെയും ബലാത്സംഗം ചെയ്യുമെന്നായിരുന്നു വർമയുടെ വിവാദ പ്രസ്താവന. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീൻ ബാഗിൽ പ്രതിഷേധിക്കുന്നവർക്കെതിരെയായിരുന്നു ബിജെപി എംപിയുടെ പ്രസ്താവന.
Read Also: ഇന്‍ഡിഗോയ്ക്കും എയര്‍ ഇന്ത്യയ്ക്കും പിന്നാലെ കുനാല്‍ കംറയ്ക്കു വിലക്കുമായി സ്‌പൈസ് ജെറ്റും
അനുരാഗ് താക്കൂറിനോട് ജനുവരി 30 ന് ഉച്ചയ്ക്ക് 12നു മുൻപ് കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ആവശ്യപ്പെട്ടത്. ജനുവരി 27 ന് തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ വിവാദപരമായ പരാമർശങ്ങൾ നടത്തിയെന്ന് ചീഫ് ഇലക്ടറൽ ഓഫീസ് റിപ്പോർട്ട് ലഭിച്ചതായാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ താക്കൂറിനു നൽകിയ നോട്ടീസിൽ വ്യക്തമാക്കിയിട്ടുളളത്.
Read Also: രാജ്യത്തെ വഞ്ചിക്കുന്നവരെ വെടിവച്ചു കൊല്ലണം; കേന്ദ്രമന്ത്രിയുടെ കൊലവിളി പ്രസംഗം
വിവാദ പ്രസ്താവനകൾ നടത്തിയ നേതാക്കളെ ബിജെപിയുടെ പ്രചാരക പട്ടികയിൽനിന്നും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഡൽഹി കോൺഗ്രസാണ് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. ഫെബ്രുവരി എട്ടിനാണ് ഡൽഹിയിൽ നിയമസഭാ തിരഞ്ഞെടുപ്പ്. ഫെബ്രുവരി 11 നാണ് ഫലപ്രഖ്യാപനം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.