/indian-express-malayalam/media/media_files/uploads/2022/06/earthquake.jpg)
Representational Image
ന്യൂഡല്‍ഹി: നേപ്പാളില്‍ വന്‍ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തു. റിക്ടര്‍ സ്കെയില്‍ 6.3 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഇന്ന് പുലര്‍ച്ചെ 1.57 നായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്.
നാഷണൽ സെന്റർ ഫോർ സീസ്മോളജിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഉത്തരാഖണ്ഡിലെ പിത്തോരഗഢിൽ നിന്ന് 90 കിലോമീറ്റർ തെക്ക് കിഴക്കായി നേപ്പാളിനോട് ചേർന്നാണ് ഭൂചലനത്തിന്റെ ഉത്ഭവം.
നേപ്പാളിലെ ദോത്തി ജില്ലയില്‍ ഭൂചലനത്തിനെ തുടര്‍ന്ന് വീട് തകര്‍ന്ന് ആറ് പേര്‍ മരിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
Earthquake of Magnitude:6.3, Occurred on 09-11-2022, 01:57:24 IST, Lat: 29.24 & Long: 81.06, Depth: 10 Km ,Location: Nepal, for more information download the BhooKamp App https://t.co/Fu4UaD2vIS@Indiametdept@ndmaindia@Dr_Mishra1966@moesgoi@OfficeOfDrJS@PMOIndia@DDNationalpic.twitter.com/n2ORPZEzbP
— National Center for Seismology (@NCS_Earthquake) November 8, 2022
ഇന്ത്യയില്‍ ന്യൂഡല്‍ഹി, ഗാസിയാബാദ്, ഗുരുഗ്രാം, ലഖ്നൗ എന്നിവിടങ്ങളില്‍ ശക്തമായ തുടര്‍ചലനങ്ങളും അനുഭവപ്പെട്ടിട്ടുണ്ട്. രണ്ട് മണിക്ക് ശേഷമായിരുന്നു തുടര്‍ചലനങ്ങളെന്നാണ് ലഭിക്കുന്ന വിവരം.
ഭൂചലനത്തിന്റെ ഉത്ഭവ പ്രദേശങ്ങളില്‍ ചൊവ്വാഴ്ച വൈകുന്നേരം രണ്ട് തവണ
ചൊവ്വാഴ്ച വൈകുന്നേരം ഉത്ഭവ മേഖലയിൽ 4.9 തീവ്രതയിലും 3.5 തീവ്രതയിലും രണ്ട് ഭൂചലനങ്ങൾ അനുഭവപ്പെട്ടിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us