scorecardresearch

മുമ്പ് ജനങ്ങള്‍ക്ക് വൈദ്യുതി ലഭിച്ചത് പെരുന്നാളിന് മാത്രം, ദീപാവലിക്ക് കിട്ടിയില്ല: യോഗി ആദിത്യനാഥ്

ജനങ്ങള്‍ക്ക് ഹോളിക്കും ദീപാവലിക്കും വൈദ്യുതി ലഭിച്ചിരുന്നില്ലെന്ന് ആദിത്യനാഥ്

ജനങ്ങള്‍ക്ക് ഹോളിക്കും ദീപാവലിക്കും വൈദ്യുതി ലഭിച്ചിരുന്നില്ലെന്ന് ആദിത്യനാഥ്

author-image
WebDesk
New Update
Yogi Adityanath, യോഗി ആദിത്യനാഥ് Uttar Pradesh, ഉത്തര്‍പ്രദേശ്

Uttar Pradesh Chief Minister Yogi Adityanath along with other Ministers of state at inaugral session on of Up's first international bus station at alambag in Lucknow on tuesday.Express photo by Vishal Srivastav 12.06.2018

ലക്‌നൗ: മുന്‍ സര്‍ക്കാരുകള്‍ മതത്തിന്റെ പേരിലാണ് വൈദ്യുതി വിതരണം ചെയ്തിരുന്നതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുമ്പ് ഹോളിക്കും ദീപാവലിക്കും ജനങ്ങള്‍ക്ക് വൈദ്യുതി ലഭിച്ചിരുന്നില്ലെന്നും പെരുന്നാളിനും മുഹറത്തിനും മാത്രമാണ് ലഭിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ആദിത്യനാഥിന്റെ വര്‍ഗീയ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്.

Advertisment

'നേരത്തെ മതത്തിന്റെ പേരിലാണ് വൈദ്യുതി നല്‍കിയിരുന്നത്. ജനങ്ങള്‍ക്ക് ഹോളിക്കും ദീപാവലിക്കും വൈദ്യുതി ലഭിച്ചിരുന്നില്ല. പക്ഷെ മുഹറത്തിനും ഈദിനും വൈദ്യുതി നല്‍കും. എന്നാല്‍ പ്രധാനമന്ത്രി എല്ലാവരുടേയും വികസനത്തിന് ഊന്നല്‍ നല്‍കുന്നത് കൊണ്ട് ആ സാഹചര്യത്തിന് വ്യത്യാസം വന്നു,' ദൊമാരിയാഗഞ്ചിലെ റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്.

Read: പ്രിയങ്കയുടെ വരവ് ഉത്തര്‍പ്രദേശില്‍ ഒരു മാറ്റവും ഉണ്ടാക്കില്ല: യോഗി ആദിത്യനാഥ്

2017ല്‍ മോദിയും സമാനമായ പരാമര്‍ശം നടത്തിയിരുന്നു. ജനങ്ങള്‍ക്ക് റംസാനില്‍ വൈദ്യുതി ലഭിക്കുമെങ്കില്‍ ദീപാവലിക്കും നല്‍കുമെന്ന് മോദി പറഞ്ഞിരുന്നു. എസ്പി-ബിഎസ്പി സഖ്യത്തേയും ആദിത്യനാഥ് പരിഹസിച്ചു. പരസ്പരം ചെയ്ത പാപങ്ങള്‍ മറച്ച് വയ്ക്കാനാണ് ഒന്നിച്ച് സഖ്യമുണ്ടാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. മെയ് 23ന് ഈ കൂട്ടുകെട്ട് പൊളിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment

പ്രിയങ്ക ഗാന്ധിക്ക് എതിരേയും ആദിത്യനാഥ് വിമര്‍ശനം ഉന്നയിച്ചു. ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ ശക്തി ചോർന്നെന്ന പ്രിയങ്കയുടെ പരാമര്‍ശത്തിന് ജനങ്ങള്‍ തക്കതായ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. 'രാജകുമാരി'ക്ക് ജനങ്ങള്‍ മറുപടി നല്‍കും എന്നാണ് ആദിത്യനാഥ് പരിഹാസരൂപേണ പറഞ്ഞത്.

Uttar Pradesh Lok Sabha Election 2019 Yogi Adityanath Narendra Modi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: