ലക്‌നൗ: പ്രിയങ്ക ഗാന്ധി വാധ്‌രയുടെ രാഷ്ട്രീയ പ്രവേശനം ഉത്തര്‍പ്രദേശില്‍ ഒരു മാറ്റവുമുണ്ടാക്കില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രിയങ്കയുടെ വരവ് ബിജെപിയുടെ വോട്ടുകളെ സ്വാധീനിക്കില്ലെന്നും യോഗി പറഞ്ഞു.

പ്രിയങ്ക ഗാന്ധിയെ കോണ്‍ഗ്രസ് കിഴക്കന്‍ യുപിയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയാക്കി. അത് ആ പാര്‍ട്ടിയുടെ ആഭ്യന്തര കാര്യം മാത്രമാണ്. ഇതുകൊണ്ടൊന്നും ഉത്തര്‍പ്രദേശില്‍ ഒരു മാറ്റവും സംഭവിക്കാന്‍ പോകുന്നില്ലെന്നും യോഗി വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

Read More: ‘ഇത്തവണയും മോദി ജയിച്ചാല്‍ ഇനിയൊരു തിരഞ്ഞെടുപ്പുണ്ടാകില്ല’; വിവാദ പ്രസ്താവനയുമായി ബിജെപി എംപി

കോണ്‍ഗ്രസിനായി പ്രിയങ്ക മുന്‍പും പ്രചാരണത്തിന് ഇറങ്ങിയിട്ടുണ്ട്. അന്നൊന്നും ഒരു പ്രയോജനവും യുപിയില്‍ കോണ്‍ഗ്രസിനുണ്ടായിട്ടില്ല. ഇത്തവണയും അങ്ങനെ തന്നെയായിരിക്കുമെന്നും യോഗി പറഞ്ഞു.

ഉത്തര്‍പ്രദേശിലെ എസ്‌പി – ബിഎസ്‌പി സഖ്യത്തെയും യോഗി പരിഹസിച്ചു. ഇപ്പോള്‍ തന്നെ ആ സഖ്യത്തിനുള്ളില്‍ പൊട്ടിത്തെറികളും പ്രശ്‌നങ്ങളും ഉണ്ടെന്നും ബിജെപിക്കെതിരായ സഖ്യം അമ്പേ പരാജയമാണെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Election news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ