/indian-express-malayalam/media/media_files/uploads/2021/07/Drone.jpg)
പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ സമുച്ചയത്തിനു മുകളില്‍ ഡ്രോണ്‍ സാന്നിധ്യം. കഴിഞ്ഞയാഴ്ചയുണ്ടായ സംഭവം ഹൈക്കമ്മിഷനില്‍ വലിയ സുരക്ഷാ ഭീഷണി സൃഷ്ടിച്ചതായാണ് ഇതുസംബന്ധിച്ച വൃത്തങ്ങളില്‍നിന്നുള്ള വിവരം. വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
സംഭവത്തില്‍ ഇന്ത്യ പാകിസ്ഥാന്‍ അധികൃതരെ ശക്തമായ പ്രതിഷേധം അറിയിച്ചു. കഴിഞ്ഞയാഴ്ച അവസാനമാണ് ഡ്രോണ്‍ സാന്നിധ്യം കണ്ടെത്തിയതെന്നാണു വിവരം. എന്നാല്‍, സംഭവത്തെക്കുറിച്ച് ഇതുവരെയും ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല.
ജൂണ്‍ 27 ന് ജമ്മു വ്യോമസേനാ താവളത്തില്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതിനെത്തുടര്‍ന്ന് രാജ്യത്തെ സുരക്ഷാ വിഭാഗങ്ങളില്‍ ആശങ്ക വര്‍ധിച്ചതിനുപിന്നാലെയാണ് പുതിയ സംഭവം പുറത്തുവന്നത്.
Also Read: ബംഗാള്‍ അക്രമം: എല്ലാ കേസുകളും റജിസ്റ്റര്‍ ചെയ്യാന്‍ കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവ്
ജമ്മു വ്യോമസേനാ താവളത്തില്‍ രണ്ടു ഡ്രോണുകള്‍ ഉപയോഗിച്ച് സ്ഫോടകവസ്തുക്കള്‍ ഇടുകയായിരുന്നു. സംഭവത്തില്‍ രണ്ടു വ്യോമസേനാ ഉദ്യോഗസ്ഥര്‍ക്കു പരുക്കേറ്റിരുന്നു. ഇന്ത്യന്‍ പ്രതിരോധ കേന്ദ്രങ്ങള്‍ക്കുനേരരെ ആക്രമണം നടത്താന്‍ പാകിസ്ഥാന്‍ കേന്ദ്രമായുള്ളതെന്നു സംശയിക്കപ്പെടുന്ന തീവ്രവാദികള്‍ആളില്ലാ ആകാശ വാഹനങ്ങള്‍ വിന്യസിച്ച ആദ്യ സംഭവമാണിതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വ്യോമസേനാ താവളത്തിലെ ആക്രമണത്തിനു പിന്നാലെ ജമ്മുവിലെ മറ്റു ചിലയിടങ്ങളിലായി പല തവണ ഡ്രോണുകളുടെ സാന്നിധ്യം സുരക്ഷാ ഏജന്‍സികളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.