Latest News
വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ച സംഭവം: രാഖിലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം

ബംഗാള്‍ അക്രമം: എല്ലാ കേസുകളും റജിസ്റ്റര്‍ ചെയ്യാന്‍ കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവ്

അക്രമത്തിനിരയായവര്‍ക്കു വൈദ്യചികിത്സ ഉറപ്പുവരുത്താനും റേഷന്‍ കാര്‍ഡുകളില്ലെങ്കിലും റേഷന്‍ നല്‍കാനും കോടതി സംസ്ഥാന സര്‍ക്കാരിനു നിര്‍ദേശം നല്‍കി

wesst bengal. west bengal violence, bengal violence, bengal post-poll violence, west bengal assembly elections, calcutta high court west bengal violence, supreme court order west bengal, sit probe bengal violence, sc notice bengal, mamata banerjee, Trinamool congress, bjp, ie malayalam

കൊല്‍ക്കത്ത: വോട്ടെടുപ്പിനു ശേഷമുള്ള അക്രമങ്ങൾക്ക് ഇരയായ എല്ലാവരുടെയും കേസുകള്‍ റജിസ്റ്റര്‍ ചെയ്യാന്‍ പശ്ചിമബംഗാള്‍ പൊലീസിനു കൊല്‍ക്കത്ത ഹൈക്കോടതിയുടെ നിര്‍ദേശം. അക്രമത്തിനിരയായവര്‍ക്കു വൈദ്യചികിത്സ ഉറപ്പുവരുത്താനും റേഷന്‍ കാര്‍ഡുകളില്ലെങ്കിലും റേഷന്‍ നല്‍കാനും കോടതി സംസ്ഥാന സര്‍ക്കാരിനു നിര്‍ദേശം നല്‍കി.

വോട്ടെടുപ്പിനു ശേഷമുള്ള അക്രമങ്ങളുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സൂക്ഷിക്കാന്‍ ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. വോട്ടെടുപ്പിനു ശേഷമുള്ള അക്രമത്തില്‍ കൊല്ലപ്പെട്ടെന്ന് ആരോപിക്കപ്പെടുന്ന ബിജെപി നേതാവ് അഭിജിത് സര്‍ക്കാറിന്റെ ആന്തരികാവയവ പരിശോധന വീണ്ടും നടത്താനും കോടതി ഉത്തരവ്.

ബംഗാളിലെ വോട്ടെടുപ്പിനു ശേഷമുള്ള അക്രമങ്ങളുടെ കാരണങ്ങളെക്കുറിച്ച് എസ്ഐടി അന്വേഷിക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്ര, ബംഗാള്‍ സര്‍ക്കാരുകള്‍ക്കും തിരഞ്ഞെടുപ്പ് കമ്മിഷനും സുപ്രീം കോടതി ഇന്നലെ നോട്ടിസ് അയച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഹൈക്കോടതി ഇടപെടല്‍.

Also Read: ജൂലൈ എത്തി, വാക്സിൻ വന്നില്ല; കേന്ദ്ര മന്ത്രിമാരോട് രാഹുൽ ഗാന്ധി

വോട്ടെടുപ്പിനു ശേഷമുള്ള അക്രമങ്ങളില്‍ മനുഷ്യാവകാശ ലംഘനം ആരോപിച്ച് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ നിര്‍ശേദിച്ച സമിതി കൊല്‍ക്കത്ത ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

അതിനിടെ, വോട്ടെടുപ്പിനുശേഷമുള്ള അക്രമങ്ങളെ ചൊല്ലി ബംഗാൾ നിയമസഭയുടെ ആദ്യ സമ്മേളനത്തിൽ ഇന്ന് നാടകീയ രംഗങ്ങൾ അരങ്ങേറി. ബിജെപി അംഗങ്ങളുടെ പ്രതിഷേധത്തെത്തുടർന്ന് ഗവർണർ ജഗ്ദീപ് ധൻകർ നയപ്രഖ്യാപന പ്രസംഗം വെട്ടിച്ചുരുക്കി മടങ്ങി.

മൂന്നോ നാലോ മിനുറ്റ് സംസാരിക്കാൻ മാത്രമാണ് ഗവർണർക്കു സംസാരിക്കാനായത്. ബിജെപി എംഎൽഎമാർ നടുത്തളത്തിലിറങ്ങി പ്രതിഷധം തുടർന്നതോടെ ഗവർണർ പ്രസംഗം സഭയുടെ മേശപ്പുറത്ത് മടങ്ങുകയായിരുന്നു. സഭയ്ക്കു പുറത്തേക്കു നടന്ന ഗവർണറെ സ്പീക്കർ ബിമൻ ബാനർജിയും മുഖ്യമന്ത്രി മമത ബാനർജിയും അനുഗമിച്ചു.

അക്രമത്തിനിരയായവരുടെ ചിത്രങ്ങൾ ഉയർത്തിക്കാട്ടിയായിരുന്നു ബിജെപി പ്രതിഷേധം. എംഎൽഎമാർക്കു വിതരണം ചെയ്ത നയപ്രഖ്യാപന പ്രസംഗത്തിന്റെ പകർപ്പിൽ വോട്ടെടുപ്പിനു ശേഷമുള്ള അക്രമങ്ങളെക്കുറിച്ച് പരാമർശമില്ലാത്തതിനാലാണ് പ്രതിഷേധിക്കേണ്ടി വന്നതെന്നു പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി മാധ്യമങ്ങളോട് പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: West bengal post poll violence calcutta hc govt cases medical care

Next Story
ജൂലൈ എത്തി, വാക്സിൻ വന്നില്ല; കേന്ദ്ര മന്ത്രിമാരോട് രാഹുൽ ഗാന്ധിrahul gandhi, congress, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com