/indian-express-malayalam/media/media_files/uploads/2021/04/manmohan2.jpg)
മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ കോവിഡ് -19 സ്ഥിരീകരിച്ചതിനെത്തുടർന്ന് ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ (എയിംസ്) ട്രോമാ സെന്ററിൽ പ്രവേശിക്കുകയും ചെയ്തു. നെഞ്ചുവേദനയെത്തുടർന്ന് കഴിഞ്ഞ മെയ് മാസത്തിലും സിങ്ങിനെ എയിംസിൽ പ്രവേശിപ്പിച്ചിരുന്നു.
Former PM Manmohan Singh tests positive for #covid19, admitted to AIIMS trauma centre@IndianExpress@ieDelhi
— Astha Saxena (@Asthasaxena88) April 19, 2021
Dear Dr. Manmohan Singh Ji,
Wishing you a speedy recovery.
India needs your guidance and advice in this difficult time.— Rahul Gandhi (@RahulGandhi) April 19, 2021
Read More: പതിനെട്ടു കഴിഞ്ഞവര്‍ക്കെല്ലാം മെയ് 1 മുതല്‍ വാക്സിന്‍
മുൻ പ്രധാനമന്ത്രി വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആശംസിച്ചു. “പ്രിയപ്പെട്ട ഡോ. മൻമോഹൻ സിങ് ജി. താങ്കൾ വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നു. ഈ പ്രയാസകരമായ സമയത്ത് ഇന്ത്യയ്ക്ക് നിങ്ങളുടെ മാർഗനിർദേശവും ഉപദേശവും ആവശ്യമാണ്,” രാഹുൽ ട്വീറ്റ് ചെയ്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.