/indian-express-malayalam/media/media_files/2025/07/11/mohan-bhagwat-2025-07-11-13-28-43.jpg)
മോഹൻ ഭാഗവത്
നാഗ്പൂർ: ആർ.എസ്.എസ്സിന്റെ ഹിന്ദു രാഷ്ട്ര സങ്കൽപ്പം ആരെയും ഒഴിവാക്കാൻ ഉദ്ദേശിച്ചിട്ടുള്ളതല്ലെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പറഞ്ഞു. വ്യത്യസ്തമായ അഭിപ്രായം പുലർത്തുന്നത് കുറ്റകരമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
"ഹിന്ദു രാഷ്ട്രത്തെക്കുറിച്ച് സംസാരിക്കുമ്പോൾ ചോദ്യങ്ങൾ ഉയരുന്നു. ഹിന്ദു രാഷ്ട്രം എന്ന് പറയുമ്പോൾ, ആരെയും ഒഴിവാക്കുമെന്നോഅല്ലെങ്കിൽ ആരെയും എതിർക്കുമെന്നോ അർത്ഥമാക്കുന്നില്ല. ഒരു പ്രതികരണത്തിൽ നിന്നോ എതിർപ്പിൽ നിന്നോ അല്ല സംഘം ജനിക്കുന്നത്"- മോഹൻ ഭാഗവത് വ്യക്തമാക്കി. ആർഎസ്എസിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ശതാബ്ദി പ്രഭാഷണ പരമ്പരയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Also Read:ചീഫ് ജസ്റ്റിസിൻറെ ബന്ധുവിനെ ജഡ്ജിയാക്കാനുള്ള കൊളീജിയം ശുപാർശ; സുതാര്യതയെ ബാധിക്കുമെന്ന് വിമർശനം
ഹിന്ദുരാഷ്ട്രം എന്ന് വാക്കിന് അധികാരവുമായി ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹിന്ദു രാഷ്ട്രത്തിന്റെ പ്രാധാന്യത്തോടെയുള്ള ഒരു ഭരണം ഉണ്ടായിട്ടുള്ളപ്പോഴെല്ലാം അത് മതത്തെയും വിശ്വാസത്തെയും കേന്ദ്രീകരിച്ചുള്ളതായിരുന്നില്ല. എല്ലാവർക്കും അതിൽ തുല്യ നീതിയുണ്ട്. ഒരു വിവേചനവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read:ജുഡീഷ്യറിയിലുള്ള വ്യക്തി സ്വാധീനിക്കാൻ ശ്രമിച്ചു; കേസിൽ നിന്ന് ജഡ്ജി പിന്മാറി
ഒരു ഹിന്ദു എപ്പോഴും എല്ലാവരെയും ഉൾക്കൊള്ളുന്നവനും വൈവിധ്യത്തെ ബഹുമാനിക്കുന്നവനുമാണ്. ഇതാണ് ഐക്യത്തിന്റെ ഉറവിടം.ഹിന്ദു എല്ലാം ഉൾക്കൊള്ളുന്നതാണ്, ഉൾക്കൊള്ളലിന് പരിധികളില്ലെന്നും മോഹൻ ഭാഗവത് പറഞ്ഞു.
Read More:ജമ്മു കശ്മീരിലെ ദോഡയില്‍ മേഘവിസ്‌ഫോടനം: മിന്നല്‍ പ്രളയത്തില്‍ നാല് മരണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.