scorecardresearch

എംഎൽഎമാരുടെ അയോഗ്യത: സ്വതന്ത്ര സംവിധാനം വേണമെന്നു സുപ്രീം കോടതി

എംഎല്‍എമാരെ അയോഗ്യരാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടി അംഗമായ സ്പീക്കര്‍ക്ക് അധികാരമുണ്ടോയെന്ന കാര്യത്തില്‍ പാര്‍ലമെന്റ് പുനര്‍വിചിന്തനം നടത്തണമെന്നും കോടതി നിര്‍ദേശിച്ചു

എംഎല്‍എമാരെ അയോഗ്യരാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടി അംഗമായ സ്പീക്കര്‍ക്ക് അധികാരമുണ്ടോയെന്ന കാര്യത്തില്‍ പാര്‍ലമെന്റ് പുനര്‍വിചിന്തനം നടത്തണമെന്നും കോടതി നിര്‍ദേശിച്ചു

author-image
WebDesk
New Update
SC on CAA protests, സുപ്രീംകോടതി, SC on Shaheen Bagh protests, ഷഹീൻ ബാഗ്, Supreme Court, Right to protest, India news, Indian express

ന്യൂഡല്‍ഹി: നിയമസഭാംഗങ്ങളെ അയോഗ്യരാക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കാൻ സ്വതന്ത്ര സംവിധാനം രൂപീകരിക്കണമെന്നു സുപ്രീം കോടതി. എംഎല്‍എമാരെ അയോഗ്യരാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടി അംഗമായ സ്പീക്കര്‍ക്ക് അധികാരമുണ്ടോയെന്ന കാര്യത്തില്‍ പാര്‍ലമെന്റ് പുനര്‍വിചിന്തനം നടത്തണമെന്നും കോടതി നിര്‍ദേശിച്ചു.

Advertisment

മണിപ്പൂര്‍ നിയമസഭാംഗം ടി ശ്യാം കുമാര്‍ സിങ്ങിനെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണു ജസ്റ്റിസ് ആര്‍എഫ് നരിമാന്റെ നേതൃത്വത്തിലുള്ള ബഞ്ചിന്റെ ഉത്തരവ്.

Read More: 'കേന്ദ്രത്തിനെതിരെ ഹർജി നല്‍കുമ്പോള്‍ ഗവര്‍ണറെ അറിയിക്കണമെന്ന് നിർബന്ധമില്ല': പി. സദാശിവം

2017ലെ മണിപ്പൂര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച ശ്യാം കുമാര്‍ സിങ് കൂറുമാറി ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസ് പരാതി നല്‍കിയെങ്കിലും സ്പീക്കര്‍ ഇതുവരെ നടപടിയെടുത്തിട്ടില്ല.

Advertisment

എംഡി ഫജുര്‍ റഹിം, കെ മേഘചന്ദ്ര എന്നിവര്‍ പരാതിയില്‍ തീരുമാനമെടുക്കാന്‍ സ്പീക്കര്‍ക്കു നാലാഴ്ച സുപ്രീം കോടതി അനുവദിച്ചു. സ്പീക്കര്‍ തീരുമാനമെടുത്തില്ലെങ്കില്‍ പരാതിക്കാര്‍ക്കു വീണ്ടും കോടതിയെ സമീപിക്കാമെന്നു ബഞ്ച് വ്യക്തമാക്കി.

നേരത്തെ, ഇതുസംബന്ധിച്ച ഹര്‍ജിയില്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍ മണിപ്പൂര്‍ ഹൈക്കോടതി വിസമ്മതിച്ചതിനെത്തുടര്‍ന്നാണു പരാതിക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

Mla Speaker Supreme Court Manipur Assembly Election 2017 Parliament

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: