scorecardresearch

മറഡോണയുടെ മോഷണം പോയ വാച്ച് അസമിൽ നിന്ന് കണ്ടെത്തി; ഒരാൾ അറസ്റ്റിൽ

മറഡോണയുടെ സാധനങ്ങൾ സൂക്ഷിക്കുന്ന ദുബായിലെ ഒരു കമ്പനിയിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുകയായിരുന്നു പ്രതിയെന്ന് പൊലീസ് പറഞ്ഞു

മറഡോണയുടെ സാധനങ്ങൾ സൂക്ഷിക്കുന്ന ദുബായിലെ ഒരു കമ്പനിയിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുകയായിരുന്നു പ്രതിയെന്ന് പൊലീസ് പറഞ്ഞു

author-image
WebDesk
New Update
Diego Maradona, Diego Maradona watch, Maradona watch, Assam police, Diego Maradona news

ഗുവാഹത്തി: അന്തരിച്ച ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ മോഷണം പോയ വാച്ച് അസമിലെ ശിവസാഗർ ജില്ലയിൽ നിന്നും കണ്ടെത്തി. ദുബായിൽ നിന്നും മോഷണം പോയി എന്ന് പറയപ്പെടുന്ന വാച്ചാണ് കണ്ടെത്തിയത്. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.

Advertisment

മറഡോണയുടെ സാധനങ്ങൾ സൂക്ഷിക്കുന്ന ദുബായിലെ ഒരു കമ്പനിയിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുകയായിരുന്നു പ്രതിയെന്ന് പൊലീസ് പറഞ്ഞു. അദ്ദേഹത്തിന്റെ ലിമിറ്റഡ് എഡിഷൻ ഹബ്ലോട്ട് വാച്ച് സൂക്ഷിച്ചിരുന്ന പെട്ടി മോഷണം പോയതിൽ പ്രതിക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് ഡയറക്ടർ ജനറൽ ഭാസ്‌കർ ജ്യോതി മഹന്ത പറഞ്ഞു.

കമ്പനിയിൽ കുറച്ച് ദിവസം ജോലി ചെയ്ത ശേഷം ഓഗസ്റ്റിൽ പ്രതി അസമിലേക്ക് മടങ്ങിയതായി അദ്ദേഹം പറഞ്ഞു. പിതാവിന് സുഖമില്ലെന്ന് പറഞ്ഞ് അവധിയെടുത്താണ് ഇയാൾ നാട്ടിലെത്തിയത്.

പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ ദുബായ് പൊലീസ് കേന്ദ്ര ഏജൻസിയെ അറിയിച്ചതിനെ തുടർന്നാണ് അസം പൊലീസ് നടപടി സ്വീകരിച്ചതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രതിയെ ഇന്ന് പുലർച്ചെ നാല് മണിക്ക് വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിയിൽ നിന്നും വാച്ച് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.

Advertisment

ഇരു രാജ്യങ്ങളിലെയും പൊലീസ് സേനകൾ ഒരുമിച്ചു നടത്തിയ ഓപ്പറേഷനാണിതെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. പ്രതിക്കെതിരെ കൂടുതൽ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: പോരാട്ടം അവസാനിച്ചു, സൗഹൃദം തുടരും; സിംഗുവിനോട് യാത്ര പറഞ്ഞ് കര്‍ഷകര്‍

Diego Maradona

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: