scorecardresearch

വാക്സിൻ സ്വീകരിച്ച ശേഷം കോവിഡ് ബാധിച്ചവരിൽ കൂടുതലും ഡെൽറ്റ വകഭേദം: പഠനം

ഡല്‍ഹിയില്‍ മൂന്ന് ആശുപത്രികളിലെ വാക്സിന്‍ സ്വീകരിച്ചതിന് ശേഷം വൈറസ് പിടിപെട്ട 100 ആരോഗ്യ പ്രവര്‍ത്തകരില്‍ നടത്തിയ ഗവേഷണത്തിലാണ് കണ്ടെത്തല്‍

ഡല്‍ഹിയില്‍ മൂന്ന് ആശുപത്രികളിലെ വാക്സിന്‍ സ്വീകരിച്ചതിന് ശേഷം വൈറസ് പിടിപെട്ട 100 ആരോഗ്യ പ്രവര്‍ത്തകരില്‍ നടത്തിയ ഗവേഷണത്തിലാണ് കണ്ടെത്തല്‍

author-image
WebDesk
New Update
വാക്സിൻ സ്വീകരിച്ച ശേഷം കോവിഡ് ബാധിച്ചവരിൽ കൂടുതലും ഡെൽറ്റ വകഭേദം: പഠനം

ന്യൂഡല്‍ഹി: ബ്രേക്ക് ത്രൂ ഇന്‍ഫെക്ഷനുകളില്‍ കൂടുതലും ഡെല്‍റ്റ വകഭേദമെന്ന് പഠനം. ഡല്‍ഹിയില്‍ മൂന്ന് ആശുപത്രികളിലെ വാക്സിന്‍ സ്വീകരിച്ചതിന് ശേഷം വൈറസ് പിടിപെട്ട 100 ആരോഗ്യ പ്രവര്‍ത്തകരില്‍ നടത്തിയ ഗവേഷണത്തിലാണ് കണ്ടെത്തല്‍. സര്‍ ഗംഗ രാം ഹോസ്പിറ്റര്‍, ഇന്ദ്രപ്രസ്ത അപ്പോളോ ഹോസ്പിറ്റല്‍, നോര്‍ത്തേണ്‍ റെയില്‍വെ സെന്‍ട്രല്‍ ഹോസ്പിറ്റല്‍ എന്നീ ആശുപത്രികളിലെ ജീവനക്കാരുടെ സാമ്പിളുകളാണ് പരിശോധിച്ചത്.

Advertisment

വാക്സിന്റെ ഒരു ഡോസെങ്കിലും സ്വീകരിച്ചതിന് ശേഷം വൈറസ് പിടിപെടുന്നതിനെയാണ് ബ്രേക്ക് ത്രൂ ഇന്‍ഫെക്ഷന്‍ എന്ന് പറയുന്നത്.

പ്രതിരോധശക്തിയുടെ അപാകതയും ഡെല്‍റ്റയുടെ വ്യാപനശേഷി കൂടുതലായതുമാണ് പിന്നിലെ കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ആല്‍ഫ വകഭേദത്തേക്കാള്‍ വ്യാപന ശേഷിയുണ്ടെങ്കിലും ലാബിലെ പരിശോധനയില്‍ ആന്‍റിബോഡികള്‍ നിര്‍വീര്യമാക്കുന്നതില്‍ ഡെല്‍റ്റ വകഭേദത്തിന് ശേഷിക്കുറവുള്ളതായി കണ്ടെത്തി.

ബ്രേക്ക് ത്രൂ ഇന്‍ഫെക്ഷനുകളില്‍ ഡെല്‍റ്റ വകഭേദം കാരണമിതാണ്. "സെല്ലുകളുമായി ശക്തമായി ബന്ധിപ്പിക്കുന്ന രീതിയില്‍ ഇത് പ്രോട്ടീനുകളെ ഉത്പാദിപ്പിക്കുന്നു. ഇത്തരം പ്രോട്ടീനുകള്‍ വിഭജിച്ച് രൂപാന്തരപ്പെടുന്നു. വാക്സിനുകള്‍ സ്വീകരിച്ചാല്‍ ഇതിന്റെ പ്രവര്‍ത്തനം മിതമായിരിക്കും, മരണം സംഭവിക്കാനുള്ള സാധ്യതകളും ഇല്ലാതാകുന്നു," സര്‍ ഗംഗ രാം ആശുപത്രിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്ലിനിക്കൽ മൈക്രോബയോളജി ആന്‍ഡ് ഇമ്മ്യൂനോളജിയിലെ ഡോ. ചന്ദ് വറ്റാല്‍ പറഞ്ഞു.

Advertisment

ഡെല്‍റ്റ വകഭേദങ്ങള്‍ മാത്രമല്ല ബ്രേക്ക് ത്രൂ ഇന്‍ഫെക്ഷന്‍ സാമ്പിളുകളില്‍ കണ്ടെത്തിയത്. ഡെല്‍റ്റ വകഭേദം ഉയര്‍ന്ന അളവില്‍ ശരീരത്തില്‍ വ്യാപിക്കാനുള്ള സാധ്യതയാണുള്ളത്. ഡെല്‍റ്റ വകഭേദമല്ലാത്ത വൈറസുകളുടെ സാന്നിധ്യവും സാമ്പിളുകളില്‍ കണ്ടെത്തി.

"ബ്രേക്ക് ത്രൂ ഇന്‍ഫെക്ഷനുണ്ടായ ആരോഗ്യ പ്രവര്‍ത്തകരുള്ള ആശുപത്രികളില്‍ വാക്സിന്‍ സ്വീകരിച്ച ശേഷം അസ്വസ്ഥതകള്‍ രൂപപ്പെടുന്നര്‍ ചികിത്സക്കെത്തുന്നത് ആശങ്കയാണ്. ചികിത്സക്കെത്തുന്നവരുടെ ആരോഗ്യ നില അപകടത്തിലാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ വാക്സിൻ സ്വീകരിച്ച ശേഷവും രോഗ വ്യാപനം തടയുന്നതിനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണം," പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

Also Read:  India-Germany Travel Ban: ഇന്ത്യയില്‍ നിന്നുള്ളവരുടെ യാത്രാ വിലക്ക് ജര്‍മനി നീക്കി

Covid Vaccine Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: