Latest News
വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ച സംഭവം: രാഖിലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം

India-Germany Travel Ban: ഇന്ത്യയിൽ നിന്നുള്ളവരുടെ യാത്രാ വിലക്ക് ജർമനി നീക്കി

ഇന്ത്യക്ക് പുറമെ ഡെല്‍റ്റ വകഭേദം സ്ഥിരീകരിച്ച നാല് രാജ്യങ്ങളുടേയും വിലക്ക് നീക്കിയതായി ജര്‍മന്‍ ഹെല്‍ത്ത് ഏജൻസി അറിയിച്ചു

Germay, India, Travel Ban

ബെര്‍ലിന്‍: കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ ഇന്ത്യയില്‍നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ജര്‍മനി നീക്കി. ഇന്ത്യയ്ക്കു പുറമെ ഡെല്‍റ്റ വകഭേദം സ്ഥിരീകരിച്ച നാല് രാജ്യങ്ങളുടെയും വിലക്ക് നീക്കിയതായി ജര്‍മന്‍ ഹെല്‍ത്ത് ഏജന്‍സി അറിയിച്ചു.

ഇന്ത്യ, നേപ്പാള്‍, റഷ്യ, പോര്‍ച്ചുഗല്‍, യുകെ എന്നീ രാജ്യങ്ങളെ വൈറസ് വകഭേദങ്ങളുള്ള രാജ്യങ്ങളുടെ പട്ടികയിലായിരുന്നു ഇതുവരെ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ബുധനാഴ്ച മുതല്‍ വ്യാപനം സംഭവിച്ച മേഖലകളുടെ പട്ടികയിലേക്ക് മാറ്റുമെന്ന് ദി റോബര്‍ട്ട് കോച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (ആര്‍കെഐ) അറിയിച്ചു.

ഇതോടെ ജര്‍മന്‍ പൗരന്മാരല്ലാത്തവരുടെ യാത്രാ വിലക്ക് നീങ്ങും. ക്വാറന്റൈനും പരിശോധനാ മാനദണ്ഡങ്ങളും പാലിക്കുന്നവര്‍ക്ക് ജര്‍മനിയില്‍ പ്രവേശിക്കാന്‍ അനുമതിയുണ്ടാകും.

വൈറസ് വകഭേദങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യങ്ങളെ ജര്‍മനി പ്രത്യേക പട്ടികയിലായിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്. ഇതുവരെ ജര്‍മനിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത വകഭേദങ്ങളുടെ വ്യാപനം തടയുന്നതിന്റെ ഭാഗമായിട്ടായിരുന്നു പ്രസ്തുത പട്ടികയിലെ രാജ്യങ്ങളിലുള്ളവര്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.

എന്നാല്‍ ജര്‍മനിയില്‍ ഡെല്‍റ്റ വകഭേദം വേഗത്തില്‍ വ്യാപിക്കുന്നതായും അതിനാല്‍ യാത്രാ വിലക്കുകള്‍ ഒഴിവാക്കിയേക്കുമെന്നും ആരോഗ്യ മന്ത്രി ജീന്‍സ് സ്പാന്‍ അറിയിച്ചിരുന്നു. ഡെല്‍റ്റ വകഭേദം ആദ്യമായി കണ്ടെത്തിയത് ഇന്ത്യയിലാണ്. അതിവേഗം പടരുന്ന വൈറസിന് വാക്സിനുകള്‍ ഫലപ്രാപ്തമാണെന്നാണ് ഗവേഷണങ്ങള്‍ തെളിയിക്കുന്നത്.

Also Read: India-UAE Flight News: ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾ ജൂലൈ 15 വരെ നിർത്തിവച്ചതായി എമിറേറ്റ്സ്

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Germany lifts ban on travellers from india

Next Story
മന്ത്രിസഭാ പുനഃസംഘടന ഉടൻ; കോവിഡ് നിയന്ത്രണവും തിരഞ്ഞെടുപ്പും ലക്ഷ്യംNarendra Modi, Central Government
The moderation of comments is automated and not cleared manually by malayalam.indianexpress.com