scorecardresearch

അഞ്ചാം ക്ലാസുകാരിയെ ഒന്നാം നിലയില്‍നിന്ന് 'തള്ളിയിട്ടു'; അധ്യാപിക അറസ്റ്റില്‍

അധ്യാപികയ്‌ക്കെതിരെ കൊലപാതകശ്രമക്കുറ്റം ചുമത്തുമെന്ന് ഡി സി പി പറഞ്ഞു

അധ്യാപികയ്‌ക്കെതിരെ കൊലപാതകശ്രമക്കുറ്റം ചുമത്തുമെന്ന് ഡി സി പി പറഞ്ഞു

author-image
WebDesk
New Update
Delhi school girl pushed, teacher pushes off girl, delhi school teacher pushes girl, delhi school teacher pushes girl arrest

ന്യൂഡല്‍ഹി: അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ സ്‌കൂളിന്റെ ഒന്നാം നിലയിലെ ക്ലാസ് മുറിയില്‍നിന്നു തള്ളിയിട്ടുവെന്ന ആരോപണത്തില്‍ അധ്യാപിക അറസ്റ്റില്‍. പരുക്കേറ്റ വിദ്യാര്‍ഥിനി ചികിത്സയിലാണ്.

Advertisment

ഡല്‍ഹി മോഡല്‍ ബസ്തി പ്രദേശത്തെ, ഫിലിമിസ്ഥാന് എതിര്‍വശത്തുള്ള പ്രാഥ്മിക് വിദ്യാലയത്തില്‍ ഇന്നു രാവിലെയാണു സംഭവം.

''വന്ദന എന്ന വിദ്യാര്‍ത്ഥിനിയെ ക്ലാസ് അധ്യാപികയായ ഗീത ദേശ്വാള്‍ ഒരു ചെറിയ കത്രിക ഉപയോഗിച്ച് അടിക്കുകയും ഒന്നാം നിലയിലെ ക്ലാസ് മുറിയില്‍നിന്ന് തള്ളിയിടുകയും ചെയ്തു,'' സെന്‍ട്രല്‍ ഡി സി പി ശ്വേത ചൗഹാന്‍ പറഞ്ഞു.

Advertisment

ബാരയിലെ ഹിന്ദു റാവു ആശുപത്രിയിലെ പ്രവേശിപ്പിച്ച കുട്ടി അപകടനില തരണം ചെയ്തുവെന്നാണു ഡോക്ടര്‍മാര്‍ അറിയിച്ചതെന്നും ഡി സി പി പറഞ്ഞു

ദൃക്സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അധ്യാപികയ്‌ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം 307 വകുപ്പ് (കൊലപാതകശ്രമം) പ്രകാരം കേസെടുക്കുമെന്ന് ഡി സി പി പറഞ്ഞു.

സംഭവം ഡിബിജി റോഡ് പൊലീസ് സ്റ്റേഷനിലെ ബീറ്റ് പൊലീസ് ഓഫീസറോട് പ്രദേശവാസികളിലെരാളാണു വിവരം പറഞ്ഞത്. പെണ്‍കുട്ടിയുടെ മാതാപിതാക്കളടക്കം ഒരു വലിയ സംഘം നാട്ടുകാര്‍ അവിടെ തടിച്ചുകൂടിയതായാണു സംഭവസ്ഥലത്തുനിന്നുള്ള വീഡിയോകളില്‍ കാണാം.

Student Arrest Delhi Teacher

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: