/indian-express-malayalam/media/media_files/uploads/2020/01/delhi-gangrape-case.jpg)
ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ടബലാത്സംഗ കേസിലെ പ്രതിയായ പവന്‍ ഗുപ്‌തയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി. കുറ്റം ചെയ്യുന്ന സമയത്ത് തനിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പവന്‍ ഗുപ്‌ത നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസ് ആര്‍.ഭാനുമതി അധ്യക്ഷയായ ബഞ്ച് തള്ളിയത്.
കുറ്റകൃത്യം നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയായിട്ടില്ലെന്ന പവന്‍ ഗുപ്‌തയുടെ വാദം കോടതി അംഗീകരിച്ചില്ല. പവന്‍ ഗുപ്‌തയുടെ പ്രായം കണക്കാക്കിയത് ജനന സര്‍ട്ടിഫിക്കറ്റ് ആധാരമാക്കിയാണെന്ന സോളിസിറ്റര്‍ ജനറലിന്റെ വാദം കോടതി അംഗീകരിച്ചു.
Read Also: അത്യാകർഷക ഓഫറുകളുമായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ
പ്രായം നേരത്തെ തന്നെ പരിശോധിച്ചതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പുനഃപരിശോധനയുടെ ആവശ്യമില്ലെന്നും കോടതി പറഞ്ഞു. പ്രായവുമായി ബന്ധപ്പെട്ട് കൃത്യമായി കാര്യങ്ങള്‍ മനസ്സിലാക്കാതെയാണ് ഹൈക്കോടതി നേരത്തെ ഹര്‍ജി തള്ളിയതെന്ന് പവന്‍ ഗുപ്‌തയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ എ.പി.സിങ് പറഞ്ഞു. എന്നാല്‍, ഈ വാദം കോടതി അംഗീകരിച്ചില്ല.
അതേസമയം, ഡല്‍ഹി കൂട്ടബലാത്സംഗ കേസ് പ്രതികളുടെ വധശിക്ഷ ഫെബ്രുവരി ഒന്നിന് നടപ്പാക്കും. പ്രതികളിലൊരാളുടെ ദയാഹർജി തള്ളിയതിനു പിന്നാലെ, ഡല്‍ഹി പട്യാല കോടതി പുതിയ മരണ വാറന്റ് പുറപ്പെടുവിച്ചു. പ്രതികളെ ഫെബ്രുവരി ഒന്നിന് രാവിലെ ആറിന് തൂക്കിലേറ്റാനാണ് ഉത്തരവ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.