Amazon Great Indian Festival sale: എല്ലാതരം പ്രൊഡക്റ്റുകൾക്കും മികച്ച ഓഫറുകളുമായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ. സ്മാർട്ട് ഫോണുകൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, ആമസോൺ സ്മാർട്ട് ഡിവൈസുകൾ തുടങ്ങിയവയ്ക്ക് എല്ലാം അത്യാകർഷ ഓഫറുകളാണ് കമ്പനി ഏർപ്പെടുത്തിയിരിക്കുന്നത്. ആമസോൺ ഇന്ത്യയുടെ വെബ്സൈറ്റുകളിൽ 2020 ജനുവരി 22 ന് രാത്രി 11:59 വരെയാണ് ഗ്രേറ്റ് ഇന്ത്യൻ സെയിൽ നടക്കുക.

ആമസോൺ എക്കോ, ഫയർ ടിവി സ്റ്റിക്, കിൻഡിൽ എന്നിവർക്കും മികച്ച ഓഫറുകളും ഡിസ്കൗണ്ടും ലഭ്യമാണ്.

ആമസോൺ എക്കോ

ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ വിൽപ്പനയിൽ ആമസോൺ എക്കോ ഇൻപുട്ട് പോർട്ടബിളിന് 2,600 രൂപയാണ് ഡിസ്കൗണ്ട് നൽകുന്നത്. 4800 mAh ആണ് ഇതിന്റെ ബാറ്ററി. 5,999 രൂപ ആയിരുന്നു ഈ പ്രൊഡക്റ്റിന്റെ ലോഞ്ചിംഗ് റേറ്റ്. ഇപ്പോൾ ആമസോൺ എക്കോ ഇൻപുട്ട് പോർട്ടബിൾ 3,399 രൂപയ്ക്ക് സ്വന്തമാക്കാം.

Amazon Great Indian Festival, Amazon Great Indian Festival sale date, Amazon Great Indian Festival sale offers, Amazon Great Indian Festival Echo discount, Amazon Echo discount, Amazon Kindle Discount, Amazon Fire TV stick discount, Indian express malayalam, IE Malayalam

4,499 രൂപയോളം വിലവരുന്ന ആമസോൺ തേർഡ് ജനറേഷൻ എക്കോ ഡോട്ട് ഡിവൈസ് ഇപ്പോൾ 2,899 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോൺ എക്കോ പ്ലസിന് 5,000 രൂപയോളമാണ് ഡിസ്കൗണ്ട് നൽകിയിരിക്കുന്നത്. 14,999 രൂപ വിലയുള്ള എക്കോ പ്ലസ് ഇപ്പോൾ 9,999 രൂപയ്ക്ക് സ്വന്തമാക്കാം. 22,999 രൂപ വിലയുള്ള എക്കോ സ്റ്റുഡിയോയ്ക്ക് ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ 19,999 രൂപയാണ് വില ഈടാക്കിയിരിക്കുന്നത്.
Amazon Great Indian Festival, Amazon Great Indian Festival sale date, Amazon Great Indian Festival sale offers, Amazon Great Indian Festival Echo discount, Amazon Echo discount, Amazon Kindle Discount, Amazon Fire TV stick discount, Indian express malayalam, IE Malayalam

ആമസോൺ ഫയർ ടിവി സ്റ്റിക്

നിങ്ങളുടെ വീട്ടിലെ സാധാരണ ടിവിയെ സ്മാർട്ട് ടിവി ആക്കാൻ സഹായിക്കുന്ന ഫയർ ടിവി സ്റ്റിക്കിനും ഗംഭീര ഓഫറാണ് ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ നൽകിയിരിക്കുന്നത്. 4K റെസലൂഷനിലാണ് ഫയർ ടിവി സ്റ്റിക് വരുന്നത്. നെറ്റ്ഫ്ളിക്സ്, ആമസോൺ പ്രൈം വീഡിയോ, ഹോട്ട്സ്റ്റാർ, യൂട്യൂബ്, സീ5,വൂട്ട് തുടങ്ങിയവയെ എല്ലാം ഫയർ ടിവി സപ്പോർട്ട് ചെയ്യുന്നുണ്ട്. 1200 രൂപയാണ് ഡിസ്കൗണ്ട് നൽകിയിരിക്കുന്നത്. 5999 രൂപ വിലയുള്ള ഫയർ ടിവി സ്റ്റിക് 4,799 രൂപയ്ക്ക് സ്വന്തമാക്കാം.
Amazon Great Indian Festival, Amazon Great Indian Festival sale date, Amazon Great Indian Festival sale offers, Amazon Great Indian Festival Echo discount, Amazon Echo discount, Amazon Kindle Discount, Amazon Fire TV stick discount, Indian express malayalam, IE Malayalam

ഫയർ ടിവി സ്റ്റിക്കല്ല, ഫയർ ടിവി തന്നെ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് ഒനിഡ നല്ലൊരു ഓപ്ഷനാണ്. 32 ഇഞ്ചിന്റെ എച്ച് ഡി ടിവി 11,999 രൂപയ്ക്കും 43 ഇഞ്ചിന്റെ എച്ച് ഡി 20,999 രൂപയ്ക്കും ഇപ്പോൾ സ്വന്തമാക്കാം.

ആമസോൺ കിൻഡിൽ

28,999 രൂപ വിലയുള്ള കിൻഡിൽ ഒയാസിസ് ഇപ്പോൾ 25,999 രൂപയ്ക്ക് സ്വന്തമാക്കാം. കിൻഡിലിന്റെ 10-ാമത് ജനറേഷൻ വേർഷനാണ് ഇത്. 7 ഇഞ്ച് ഡിസ്‌പ്ലേ, 32 ജിബി സ്റ്റോറേജ്, വൈഫൈ, 4ജി സപ്പോർട്ട് എന്നിവയാണ് കിൻഡിൽ ഒയാസിസിന്റെ മറ്റു പ്രത്യേകതകൾ. വാട്ടർ പ്രൂഫിംഗുമാണ് ഇവ. ആറിഞ്ച് ഡിസ്‌പ്ലേയുള്ള കിൻഡിൽ ഇപ്പോൾ 6,599 രൂപയ്ക്ക് സ്വന്തമാക്കാം. 7,999 രൂപയാണ് ഇതിന്റെ യഥാർത്ഥ വില.

Read more: ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ: 10,000 രൂപ വരെ വിലക്കുറവിൽ സ്മാർട് ഫോണുകൾ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook