/indian-express-malayalam/media/media_files/uploads/2021/03/delhi-covid-spike-mainly-among-youngsters-says-aiims-director-dr-randeep-guleria-476552-FI.jpg)
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകൾ ചെറുപ്പക്കാര്‍ക്കിടയിലാണെന്ന് എയിംസ് ഡയറക്ടര്‍ ഡോ രണ്‍ദീപ് ഗുലേരിയ. കൂടുതല്‍ പേര്‍ക്കും നേരിയ ലക്ഷണങ്ങള്‍ മാത്രമാണുള്ളതെങ്കിലും ജാഗ്രത പുലര്‍ത്തണം. കാരണം ഇത് പ്രായമായവരിലേക്ക് പകരാനും ഗുരുതരാവസ്ഥയിലേക്ക് വീണ്ടുമെത്താനുള്ള സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രോഗബാധിത മേഖലകള്‍ കണ്ടെത്തി വ്യാപനം നിയന്ത്രിക്കുകയാണ് ഒരു ലോക്ക്ഡൗണിനേക്കാള്‍ നല്ല മാര്‍ഗമെന്നും ഗുലേരിയ അഭിപ്രായപ്പെട്ടു.
"നിലവില്‍ കോവിഡ് പോസിറ്റീവ് ആകുന്നവര്‍ക്ക് നേരിയ ലക്ഷണങ്ങള്‍ മാത്രമേയുള്ളൂ. പക്ഷെ രോഗികളുടെ എണ്ണത്തിലെ കുതിപ്പ് കാണുന്നത് ചെറുപ്പക്കാര്‍ക്കിടയിലാണ്. ഇത് വാർധക്യത്തിലെത്തിയവരിലേക്ക് പകരാന്‍ ഇടയുണ്ട്. മഹാരാഷ്ട്രയിലെ സ്ഥിതി പരിശോധിക്കുകയാണെങ്കില്‍, ആദ്യം ചെറിയ ലക്ഷണങ്ങളുമായി എത്തിയവരായിരുന്നു. എന്നാല്‍ പിന്നീട് രോഗം വ്യാപിക്കുകയും ഗുരുതര ലക്ഷണങ്ങളുള്ളവര്‍ എത്തി. ആശുപത്രികളിലെ സൗകര്യങ്ങള്‍ മതിയാകാതെ വന്നു. അതുകൊണ്ട് കൂടുതല്‍ ജാഗ്രത പുലര്‍ത്തണം," ഗുലേരിയ വ്യക്തമാക്കി.
ഡല്‍ഹിയില്‍ നിലവില്‍ പ്രതിനിദം 1,500 കേസുകളില്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. രാജ്യത്തിലെ തന്നെ കോവിഡ് രൂക്ഷമായ പത്ത് നഗരങ്ങളില്‍ ഒന്നാണ് ഡല്‍ഹി.
Read More: കോവിഡ് വ്യാപനം മോശം അവസ്ഥയിൽ നിന്ന് വളരെ മോശം അവസ്ഥയിലേക്കെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം
"വീണ്ടുമൊരു കോവിഡ് തരംഗം ഉണ്ടായിരിക്കുകയാണ്. എന്നാല്‍ അത് വന്‍ വർധനവിലേക്ക് പോകണോ വേഗത്തില്‍ അവസാനിക്കണോ എന്നത് നമ്മുടെ ജാഗ്രത അനുസരിച്ചിരിക്കും. അയല്‍ സംസ്ഥാനങ്ങളില്‍ കേസുകള്‍ നിയന്ത്രണാധീതമായി ഉയരുന്നതുകൊണ്ട് ഡല്‍ഹിയിലും അതനുസരിച്ച് വർധനവ് ഉണ്ടാകും," ഗുലേരിയ കൂട്ടിച്ചേര്‍ത്തു.
"കടുത്ത പ്രതിരോധ നടപടിയിലേക്ക് കടന്നിരിക്കുകയാണ്. കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പിന്തുടര്‍ന്ന്, പരിശോധനകളുടെ എണ്ണം വർധിപ്പിച്ച്, ക്ലസ്റ്ററുകളില്‍ നിന്ന് രോഗം പടരാതിരിക്കാന്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ വികസിപ്പിച്ചെടുത്ത് വ്യാപനതോത് കുറച്ച് കൊണ്ടുവരാന്‍ സാധിക്കും. എന്നാല്‍ പെട്ടെന്നൊരു ഫലം ഇതുകൊണ്ട് ഉണ്ടാകില്ല. സാവധാനം രോഗികളുടെ എണ്ണം കുറയും," അദ്ദേഹം വിശദമാക്കി.
എന്നാല്‍ സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് ഉചിതമായ ഒന്നല്ലെന്നാണ് ഗുലേരിയയുടെ അഭിപ്രായം. "പെട്ടെന്ന് രോഗികളുടെ എണ്ണം വർധിച്ച പ്രദേശങ്ങള്‍ കണ്ടെത്തി പ്രദേശികമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് നിയന്ത്രിക്കുകയായിരിക്കും ഉചിതം. ഇത്തരം പ്രദേശങ്ങളിലെ ആളുകളെയെല്ലാം പരിശോധനയ്ക്ക് വിധേയമാക്കുക. പോസിറ്റീവ് ആയവരെ ഐസൊലേറ്റ് ചെയ്ത് വ്യാപനം തടയുക," ഗുലേരിയ പറഞ്ഞു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us