scorecardresearch

ദീപിക മുംബൈയിലെത്തി; നാളെ ചോദ്യം ചെയ്യലിന് ഹാജരാകും

ദീപിക പദുക്കോണിനെ കൂടാതെ നടിമാരായ സാറാ അലി ഖാൻ, ശ്രദ്ധ കപൂർ എന്നിവരും ശനിയാഴ്ച ഏജൻസിക്ക് മുന്നിൽ ഹാജരാകും

ദീപിക പദുക്കോണിനെ കൂടാതെ നടിമാരായ സാറാ അലി ഖാൻ, ശ്രദ്ധ കപൂർ എന്നിവരും ശനിയാഴ്ച ഏജൻസിക്ക് മുന്നിൽ ഹാജരാകും

author-image
WebDesk
New Update
sushant singhn rajput death case, deepila padukone, ncb summons deepika paukone, deepika padukone in mumbai, indian express news

മുംബൈ: നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തെത്തുടർന്ന് ഉയർന്നുവന്ന മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നൽകിയ സമൻസിൽ ചോദ്യം ചെയ്യലിനായി നടി ദീപിക പദുക്കോൺ ശനിയാഴ്ച എൻസിബിക്ക് മുന്നിൽ ഹാജരാകും. ഇതിനായി ഗോവയിൽ നിന്നും ദീപിക മുംബൈയിലെത്തി. ദീപിക പദുക്കോണിനെ കൂടാതെ നടിമാരായ സാറാ അലി ഖാൻ, ശ്രദ്ധ കപൂർ എന്നിവരും ശനിയാഴ്ച ഏജൻസിക്ക് മുന്നിൽ ഹാജരാകും.

Advertisment

ഡിസൈനർ സിമോൺ ഖമ്പട്ടയ്‌ക്കൊപ്പം വ്യാഴാഴ്ച സുശാന്തിന്റെ മുൻ മാനേജർ ശ്രുതി മോദിയും എൻ‌സി‌ബിക്ക് മുന്നിൽ ഹാജരായിരുന്നു.

സുശാന്തിന്റെ കാമുകിയും നടിയുമായ റിയ ചക്രവർത്തിയുടെ സെൽ‌ഫോണിൽ കണ്ടെത്തിയ വാട്ട്‌സ്ആപ്പ് ചാറ്റുകളെ അടിസ്ഥാനമാക്കി എൻ‌സി‌ബി രജിസ്റ്റർ ചെയ്ത ആദ്യത്തെ എഫ്‌ഐ‌ആറിലെ പ്രതിപ്പട്ടികയിൽ ശ്രുതിയുടെ പേരുമുണ്ട്. റിയയുടെയും സഹോദരൻ ഷോവിക്കിന്റെയും പേരിലുള്ള കേസിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Read More: Explained: ദീപിക പദുകോൺ അടക്കമുള്ള അഭിനേതാക്കളെ മയക്കുമരുന്ന് കേസിൽ ചോദ്യം ചെയ്യുന്നതിനുള്ള കാരണങ്ങൾ

Advertisment

കേസിൽ ദീപിക പദുകോണിന്റെ മാനേജരായ കരിഷ്മ പ്രകാശിനെ ചോദ്യം ചെയ്യുന്നതിനും എൻസിബി നടപടി സ്വീകരിച്ചിരുന്നു. കരിഷ്മ പ്രകാശിനൊപ്പം അവർ ജോലിചെയ്യുന്ന ക്വാൻ ടാലന്റ് മാനേജ്മെന്റ് ഏജൻസിയുടെ സി ഇഒ ആയ ധ്രുവ് ചിത്ഗോപേക്കറിനും എൻസിബി ചൊവ്വാഴ്ച സമൻസ് അയച്ചിരുന്നു.

കരിഷ്മ പ്രകാശും 'ഡി' എന്ന ഒരാളും തമ്മിൽ നടന്നതായി പറയപ്പെടുന്ന വാട്ട്‌സ്ആപ്പ് സംഭാഷണങ്ങളിൽ മയക്കമരുന്നിനെക്കുറിച്ച് ചർച്ച ചെയ്യുന്നതായി ശ്രദ്ധയിൽപെട്ടതിനെത്തുടർന്നാണ് കേസിൽ ദീപികയുടെ പേര് ഉയർന്നുകേട്ടതെന്നാണ് വിവരം. ചൊവ്വാഴ്ചയാണ് കരീഷ്മ പ്രകാശ് എൻസിബിക്ക് മുന്നിൽ ഹാജരാവേണ്ടിയിരുന്നതെങ്കിലും ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് അവർ ഹാജരായിരുന്നില്ല. ഏജൻസിക്ക് മുൻപാകെ ഹാജരാവുന്നതിന് അവർക്ക വെള്ളിയാഴ്ച വരെ സമയം അനുവദിച്ചിട്ടുണ്ട്.

മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ നടി റിയ ചക്രബർത്തിയെ സെപ്റ്റംബർ 6 നും 9 നും ഇടയിൽ ഏജൻസി ചോദ്യം ചെയ്ത സമയത്ത് അവർ സാറയുടെയും രാകുൽ പ്രീതിന്റെയും ഡിസൈനർ സിമോൺ ഖമ്പട്ടയുടെയും പേര് പറഞ്ഞതായി എൻ‌സി‌ബി പറയുന്നു. അവരുമായി എന്ത് ബന്ധമാണെന്നാണ് റിയ ചോദ്യം ചെയ്യലിൽ പറഞ്ഞിരിക്കുന്നതെന്ന കാര്യം അന്വേഷണ ഏജൻസി വ്യക്തമാക്കിയിട്ടില്ല.

സുശാന്ത് സിങ് രാജ്‌‌പുതിന്റെ ടാലന്റ് മാനേജർ ജയ സാഹയെ ചൊവ്വാഴ്ചയും എൻസിബി ചോദ്യം ചെയ്തിരുന്നു. ബോളിവുഡുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ ഇതുവരെ റിയയും സഹോദരനും ഉൾപ്പെടെ 19 പേരെ എൻ‌സി‌ബി അറസ്റ്റ് ചെയ്തിട്ടുണ്ട്.

Read in English: Deepika Padukone arrives in city, will appear before NCB tomorrow

Deepika Padukone

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: