Explained: Why actors Deepika, Sara Ali Khan, Rakul Preet and Shraddha Kapoor have been summoned: നടൻ സുശാന്ത് സിംഗ് രജ്പുത് ആത്മഹത്യ ചെയ്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി രണ്ട് എഫ്ഐആർ മയക്കുമരുന്ന് നിയന്ത്രണ ബ്യൂറോ (എൻസിബി) രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആദ്യ കേസ് (എഫ്ഐആർ 15/20) നടി റിയ ചക്രബർട്ടിയുടേതെന്ന് കരുതുന്ന ചാറ്റ് രേഖകളുടെ അടിസ്ഥാനത്തിലാണ്. . റിയക്കെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസ് അന്വേഷിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ആണ് ഈ രേഖകൾ കണ്ടെത്തിയത്. ഇഡി കൈമാറിയ ചില ചാറ്റുകളിൽ അവർ കഞ്ചാവിനെക്കുറിച്ച് പറയുന്നതായി എൻസിബി അവകാശപ്പെടുന്നു.
ഈ കേസ് രജിസ്ട്രർ ചെയ്ത് രണ്ട് ദിവസത്തിന് ശേഷം എൻസിബി മറ്റൊരു എഫ്ഐആർ (16/20) സ്വമേധയാ രജിസ്റ്റർ ചെയ്തു. ബോളിവുഡിസെ മയക്കുമരുന്ന് ഗൂഢസംഘത്തിനെതിരായാണ് ഈ കേസ് എന്ന് എൻസിബി പറയുന്നു. 19 പേർ ഈ കേസിൽ ഇതുവരെ അറസ്റ്റിലായി. എന്നാൽ റിയയ്ക്കെതിരെ എൻസിബി രജിസ്റ്റർ ചെയ്ത ആദ്യ എഫ്ഐആറിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
ചോദ്യം ചെയ്യാൻ വിളിപ്പിച്ച ഈ അഭിനേതാക്കൾ രണ്ട് കേസുകളിൽ ഏതെങ്കിലും പ്രതികളായി പേരുണ്ടോ?
ഇല്ല, രണ്ടാമത്തെ എഫ്ഐആറിൽ അറസ്റ്റിലായ റിയയെ കൂടാതെ, ആദ്യത്തെ എഫ്ഐആറിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അഭിനേതാക്കളെയൊന്നും പ്രതിയാക്കിയിട്ടില്ല. റിയ ചക്രവർത്തി, ക്വാൻ ടാലന്റ് മാനേജ്മെന്റ് കമ്പനിയിലെ ജോലിക്കാരിയും സുശാന്ത് സിംഗ് രജ്പുതിന്റെ ടാലന്റ് മാനേജറുമായ ജയാ സാഹ എന്നിവരുടെ ഫോണുകളിൽ എൻസിബി കണ്ടെത്തിയ ചാറ്റുകളുടെ അടിസ്ഥാനത്തിലാണ് ഇവരെ ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തിയിട്ടുണ്ട്. ഇതിനൊപ്പം ചില പേരുകൾ ഇതുവരെ മൊഴിയെടുത്തവരുടെ മൊഴിയിൽ നിന്നും ലഭിച്ചിട്ടുണ്ട്.
Read More: മയക്കുമരുന്ന് കേസ്: ദീപിക അടക്കം നാല് ബോളിവുഡ് അഭിനേതാക്കളെ ചോദ്യം ചെയ്യും
ജയ സാഹയുടെ ചില വാട്ട്സ്ആപ്പ് ചാറ്റുകളുടെ അടിസ്ഥാനത്തിലാണ് ദീപികയെയും ക്വാൻ ഉദ്യോഗസ്ഥയായും ദീപികയുടെ മാനേജറുമായ കരിഷ്മ പ്രകാശിനെയും ചോദ്യം ചെയ്യവലിന് വിളിപ്പിച്ചതെന്ന് എൻസിബി അധികൃതർ അറിയിച്ചു. അവരെ കൂടാതെ, ക്വാൻ ഡയരക്ടർ കൂടിയായ നിർമ്മാതാവ് മധു മന്തേനയെയയും സാഹയുടെ ചോദ്യം ചെയ്യലിന്റെ അടിസ്ഥാനത്തിൽ വിളിപ്പിച്ചു. ആദ്യ എഫ്ഐആറിൽ സാഹയെ പ്രതിയാക്കിയിരിക്കുന്നതിനാൽ എല്ലാവരേയും ഈ കേസുമായി ബന്ധപ്പെട്ട് വിളിച്ചിട്ടുണ്ട്. തുമായി ബന്ധപ്പെട്ടാണ് രാകുൽ പ്രീത് സിങ്ങിനെയും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്.
സാറാ അലി ഖാൻ, ശ്രദ്ധ കപൂർ
ഇതുമായി ബന്ധപ്പെട്ട് രണ്ട് വാദഗതികളുണ്ട് സെപ്റ്റംബർ 6 മുതൽ 9 വരെ റിയ ചക്രവർത്തിയെ ചോദ്യം ചെയ്യുന്നതിനിടെയാണ് ഇവരുടെ പേരുകൾ വന്നതെന്ന് എൻസിബി വൃത്തങ്ങൾ അറിയിച്ചു. എന്നാൽ ചോദ്യം ചെയ്യലിൽ റിയ ചക്രബർത്തി പേരുകളൊന്നും പരാമർശിച്ചിട്ടില്ലെന്ന് അവരുടെ അഭിഭാഷകൻ സതീഷ് മനേഷിന്ദെ പറഞ്ഞു. എഫ്ഐആർ 16/20 ലാണ് സാറയെയും ശ്രദ്ധയെയും ചോദ്യം ചെയ്യുന്നത്. ഈ എഫ്ഐആറിലാണ് റിയ ചക്രബർത്തി, സഹോദരൻ ഷോയിക് എന്നിവരും മറ്റ് 17 പേരും അറസ്റ്റിലായത്.
Read More: ജീവിതത്തിൽ ഇതുവരെ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ല; വാർത്തകളോട് പ്രതികരിച്ച് ദിയ മിർസ
അഭിനേതാക്കൾ എങ്ങനെയുള്ള നടപടിയാണ് നേരിടുന്നത്?
ഇതുവരെ അന്വേഷണത്തിൽ കണ്ടെത്തിയ പ്രസ്താവനകളുടെയും ചാറ്റുകളുടെയും അടിസ്ഥാനത്തിൽ അഭിനേതാക്കളെ ചോദ്യം ചെയ്യുമെന്ന് എൻസിബി അധികൃതർ അറിയിച്ചു. അതിന്റെ അടിസ്ഥാനത്തിൽ ഭാവിയിൽ എന്തുചെയ്യണമെന്ന് അവർ തീരുമാനിക്കും.
Read More: ഭർത്താവിന്റെ അറസ്റ്റിലേക്ക് നയിച്ച സംഭവങ്ങൾ: നേരിടേണ്ടി വന്നത് ക്രൂര പീഢനങ്ങളെന്ന് പൂനം പാണ്ഡെ
കേസിൽ കുറ്റപത്രം സമർപ്പിക്കാൻ ആറുമാസത്തെ സമയമുണ്ടെന്നും കേസിൽ ആർക്കാണ് കുറ്റം ചുമത്തേണ്ടതെന്നും ഏതെല്ലാം വകുപ്പുകൾ പ്രയോഗിക്കണമെന്നും തീരുമാനിക്കാൻ സമയമെടുക്കുമെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. എഫ്ഐആറിൽ എല്ലാ പേരുകളും വ്യക്തമാക്കിയിട്ടില്ലെങ്കിലും, കുറ്റപത്രം സമർപ്പിക്കുന്ന സമയത്ത്, ഓരോരുത്തരുടെയും പങ്ക് ഒരു ഏജൻസി വ്യക്തമാക്കേണ്ടതുണ്ട്.
എന്നത്തേക്കാണ് അഭിനേതാക്കളെ ചോദ്യം ചെയ്യാൻ വിളിച്ചത്?
സെപ്റ്റംബർ 24 ലേക്കാാണ് രാകുൽ പ്രീതിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും എൻസിബി ഉദ്യോഗസ്ഥർക്ക് അവരെ കണ്ടെത്താൻ കഴിഞ്ഞില്ല, അതിനാൽ ഇതുവരെ സമൻസ് നൽകിയിട്ടില്ല. ദീപികയും മാനേജർ കരിഷ്മയും വെള്ളിയാഴ്ച ഹാജരാവണം. സാറാ അലി ഖാനും ശ്രദ്ധ കപൂറും ശനിയാഴ്ചയും ഹാജരാവണം.
സുശാന്ത് സിംഗ് രജ്പുത്തിന്റെ ആത്മഹത്യയുമായി ഈ കേസുമായി എന്ത് ബന്ധമാണ്?
ജൂൺ 14 നാണ് ബാന്ദ്ര ബംഗ്ലാവിൽ സുശാന്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണശേഷം, അദ്ദേഹത്തിന്റെ കുടുംബം മുംബൈ പോലീസിന് പരാതി നൽകിയിരുന്നില്ല. പിന്നീട് അവർ ബീഹാർ പോലീസിന് പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ റിയയ്ക്കും കുടുംബാംഗങ്ങൾക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. കേസ് പിന്നീട് സിബിഐക്ക് കൈമാറി.
സുഷാന്തിന്റെ പണം റിയ ചില അജ്ഞാത അക്കൗണ്ടുകളിലേക്ക് മാറ്റിയെന്ന് സുഷാന്തിന്റെ പിതാവ് ആരോപിച്ചിരുന്നു. ഇതിന് ശേഷം ഇഡി ഇതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടോ എന്നാണ് ഇഡി അന്വേഷിക്കുന്നത്.
എന്നിരുന്നാലും ഇഡി ഇതുവരെ എന്തെങ്കിലും അത്തരത്തിൽ നടന്നതായി കണ്ടെത്തിയില്ല. റിയയുടെ രണ്ട് ഫോണുകളിലെ വിവരം ഫോറൻസിക് ക്ലോൺ ചെയ്യുന്നതിനിടയിൽ, കഞ്ചാവുമായി ബന്ധപ്പെട്ട ചില ചാറ്റുകൾ ഇഡി കണ്ടെത്തി, അത് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയെ അറിയിക്കുകയും റിയ ചക്രവർത്തിക്കും മറ്റ് അഞ്ച് പേർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. ബോളിവുഡിലെ മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട കേസിൽ എൻസിബി മറ്റൊരു എഫ്ഐആർ സ്വമേധയാ രജിസ്റ്റർ ചെയ്യുകയും കേസിൽ 19 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
Read More: Explained: Why actors Deepika, Sara Ali Khan, Rakul Preet and Shraddha Kapoor have been summoned