/indian-express-malayalam/media/media_files/uploads/2023/01/swati-maliwal.jpg)
ന്യൂഡല്‍ഹി: ഡല്‍ഹി വനിത കമ്മിഷന്‍ അധ്യക്ഷ സ്വാതി മലിവാളിനെതിരെ അതിക്രമം. ഡല്‍ഹിയിലെ സ്ത്രീകളുടെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട് പരിശോധന നടത്താനെത്തിയപ്പോഴായിരുന്നു സംഭവം. ഡല്‍ഹി എയിംസിന് പുറത്ത് മദ്യപനായ ഡ്രൈവര്‍ കാറില്‍ കൈ കുടുക്കി 10 മുതല്‍ 20 മീറ്ററോളം സ്വാതി മലിവാളിനെ റോഡിലൂടെ വലിച്ചിഴച്ചതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ സംഗം വിഹാര്‍ സ്വദേശിയായ ഹരീഷ് ചന്ദ്രയെ (47) പീഡനത്തിനും സ്വമേധയാ ഉപദ്രവിച്ചതിനും അറസ്റ്റ് ചെയ്തയായും ഇയാളെ ചോദ്യം ചെയ്തു വരികയാണെന്നും പൊലീസ് അറിയിച്ചു.
പുലര്‍ച്ചെ 3.11 ഓടെ ഫോണ്‍ കോള്‍ വന്നതോടെയാണ് സംഭവം അറിയുന്നതെന്ന് പൊലീസ് പറഞ്ഞു. ബലേനോ കാറിനുള്ളില്‍ ഒരാള്‍ സ്ത്രീയോട് അനുചിതമായ ആംഗ്യങ്ങള്‍ കാണിക്കുകയും റോഡില്‍ വലിച്ചിഴയ്ക്കുകയും ചെയ്തുവെന്ന് വിളിച്ചയാള്‍ പൊലീസിനോട് പറഞ്ഞു. ''എയിംസ് ആശുപത്രിക്ക് പുറത്ത് ഒരു കാര്‍ വന്ന് സ്വാതി മലിവാളിന് സമീപം നിര്‍ത്തി. തുടര്‍ന്ന് മോശമായി പെരുമാറുകയും കാറില്‍ കയറാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് സ്വാതി മലിവാളും ഡ്രൈവറും തമ്മില്‍ തര്‍ക്കമുണ്ടായി. കാറിന്റെ ഡോറില്‍ കൈവച്ച് സംസാരിക്കുന്നതിനിടെ ഡ്രൈവര്‍ പെട്ടന്ന് ഗ്ലാസ് അടയ്ക്കുകയും ഇവരുടെ കൈ കാറിനകത്ത് കുരുങ്ങുകയുമായിരുന്നു. പിന്നീട് ഇവരെ 10-15 മീറ്ററോളം വലിച്ചിഴച്ചു''
സംഭവത്തില്‍ പുലര്‍ച്ചെ 3.15ന് പിസിആര്‍ സംഘം കോട്ല മുബാറക്പൂരില്‍ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരോട് കാര്‍ കണ്ടെത്താന്‍ ആവശ്യപ്പെട്ടു. പുലര്‍ച്ചെ 3.20ഓടെ സംഘങ്ങള്‍ സ്ഥലത്തെത്തി. എസിപിയും സ്ഥലത്തെത്തി.പുലര്‍ച്ചെ 3.34ന് കാര്‍ കണ്ടെത്തി പ്രതിയെ പിടികൂടിയതായി പൊലീസ് പറഞ്ഞു. മലിവാളിന്റെ മൊഴിയില്‍ ഉടനടി നടപടി സ്വീകരിച്ചതായും പൊലീസ് പറഞ്ഞു. ''ഞങ്ങള്‍ അവരില്‍ നിന്ന് രേഖാമൂലം പരാതി വാങ്ങിയിട്ടുണ്ട്. വാഹനത്തിന്റെ ഡ്രൈവറെയും പരാതിക്കാരിയെയും വൈദ്യപരിശോധനയ്ക്ക് അയച്ചു. പ്രതിയെ പിടികൂടിയിട്ടുണ്ടെന്നും ഡിസിപി കൂട്ടിച്ചേര്‍ത്തു.
മദ്യലഹരിയിലായിരുന്ന ഒരു കാര്‍ ഡ്രൈവര്‍ എന്നെ ശല്യപ്പെടുത്തി, ഞാന്‍ അയാളെ പിടികൂടിയപ്പോള്‍ അയാള്‍ കാറിന്റെ ചില്ലില്‍ എന്റെ കൈ പൂട്ടി എന്നെ വലിച്ചിഴച്ചു. ദൈവം എന്റെ ജീവന്‍ രക്ഷിച്ചു…വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ഡല്‍ഹിയില്‍ സുരക്ഷിതനല്ലെങ്കില്‍, സ്ഥിതി ഒന്ന് ആലോചിച്ചു നോക്കൂ. സ്വാതി മലിവാള്‍ ട്വിറ്ററില്‍ കുറിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us