/indian-express-malayalam/media/media_files/uploads/2022/08/ndtv.jpg)
ന്യൂഡല്‍ഹി: മുന്‍നിര മാധ്യമമായ എന്‍ ഡി ടിവിയുടെ 29.18 ശതമാനം ഓഹരികള്‍ പരോക്ഷമായി വാങ്ങുമെന്നും മീഡിയ ഹൗസിലെ 26 ശതമാനം ഓഹരികള്‍ക്കായി ഓപ്പണ്‍ ഓഫര്‍ ആരംഭിക്കുമെന്നും അദാനി ഗ്രൂപ്പ്. അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ (എ ഇ എല്‍) ഉടമസ്ഥതയിലുള്ള എ എം ജി മീഡിയ നെറ്റ്‌വര്‍ക്ക് ലിമിറ്റഡിന്റെ (എ എം എന്‍ എല്‍) പൂര്‍ണ ഉടമസ്ഥതയിലുള്ള വിശ്വപ്രധാന്‍ കൊമേഴ്സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് (വി സി പി എല്‍) വഴിയാണ് ഓഹരികള്‍ ഏറ്റെടുക്കുന്നത്.
'' 2022 ഓഗസ്റ്റ് 23-ലെ പര്‍ച്ചേസ് കരാറിലെ നിബന്ധനകള്‍ പ്രകാരം കമ്പനിയുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള എ എം എന്‍ എല്‍, നൂറ് ശതമാനം വി സി പി എല്‍ ഇക്വിറ്റി ഓഹരികള്‍ സ്വന്തമാക്കിയതായി ഞങ്ങള്‍ അറിയിക്കുന്നു,'' നാഷണൽ സ്റ്റോക്ക് എക്‌സ്ചേഞ്ചിനു നല്‍കിയ പ്രസ്താവനയില്‍ അദാനി എന്റര്‍പ്രൈസസ് പറഞ്ഞു.
ഓഗസ്റ്റ് 22 ന് ബോംബെ സ്റ്റോക്ക് എക്‌സ്ചേഞ്ചിനു നല്‍കിയ പ്രസ്താവനയില്‍ അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് പുറത്തുവരുന്നതെന്ന് എന്‍ ഡി ടിവി പറഞ്ഞിരുന്നു. എന്‍ ഡി ടിവിയുടെ ഉടമസ്ഥാവകാശം മാറ്റുന്നതിനോ ഓഹരികള്‍ വിറ്റഴിക്കുന്നതിനോ വേണ്ടി ഏതെങ്കിലും സ്ഥാപനവുമായി ബന്ധപ്പെട്ടിട്ടില്ല. വ്യക്തിഗതമായും അവരുടെ കമ്പനിയായ ആര്‍ആര്‍പിആര്‍ ഹോള്‍ഡിംഗ് പ്രൈവറ്റ് ലിമിറ്റഡ് വഴിയും എന്‍ ഡി ടിവിയുടെ മൊത്തം പെയ്ഡ്-അപ്പ് ഷെയര്‍ ക്യാപിറ്റലിന്റെ 61.45 ശതമാനം കൈവശം വയ്ക്കുന്നതു തുടരുന്നു. എന്‍ ഡി ടിവിയുടെ പ്രൊമോട്ടര്‍ സ്ഥാപനമായ ആര്‍ ആര്‍ പി ആര്‍ ഹോള്‍ഡിങ്ങ് പ്രൈവറ്റ് ലിമിറ്റഡ് വഴി എന്‍ ഡി ടിവി ഓഹരികള്‍ വില്‍ക്കുന്നുണ്ടോ എന്നതിനെക്കുറിച്ച് ഒരു ബിസിനസ് ദിനപത്രത്തിലെ ലേഖകന്റെ ചോദ്യത്തെത്തുടര്‍ന്നായിരുന്നു ബി എസ് ഇക്ക് എന്‍ ഡി ടിവി കത്തയച്ചത്.
അതേസമയം വിശ്വപ്രധാന്‍ കൊമേഴ്സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ്, എ എം ജി മീഡിയ നെറ്റ്‌വര്‍ക്കുകള്‍, അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ് എന്നിവ പൊതു ഓഹരി ഉടമകളില്‍ നിന്ന് നാലുരൂപ മുഖവിലയുള്ള എന്‍ ഡി ടിവിയുടെ 1,67,62,530 ഇക്വിറ്റി ഓഹരികള്‍ ഏറ്റെടുക്കുന്നതിന് 294 രൂപ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഓഫര്‍ കൈകാര്യം ചെയ്യുന്ന ജെ എം ഫിനാന്‍ഷ്യല്‍ ലിമിറ്റഡാണ് ഇക്കാര്യം അറിയിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us