scorecardresearch

ദലിത് എംഎൽഎ ബ്രാഹ്മണ യുവതിയെ വിവാഹം കഴിച്ചു; പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

എംഎല്‍എ പെണ്‍കുട്ടിയെ മോഹിപ്പിച്ച് വലയിലാക്കുകയായിരുന്നെന്നും തട്ടിക്കൊണ്ടു വന്ന് നിര്‍ബ്ബന്ധിച്ച വിവാഹം കഴിപ്പിക്കുകയായിരുന്നു എന്നുമാണ് പെണ്‍കുട്ടിയുടെ വീട്ടുകാരുടെ ആരോപണം

എംഎല്‍എ പെണ്‍കുട്ടിയെ മോഹിപ്പിച്ച് വലയിലാക്കുകയായിരുന്നെന്നും തട്ടിക്കൊണ്ടു വന്ന് നിര്‍ബ്ബന്ധിച്ച വിവാഹം കഴിപ്പിക്കുകയായിരുന്നു എന്നുമാണ് പെണ്‍കുട്ടിയുടെ വീട്ടുകാരുടെ ആരോപണം

author-image
WebDesk
New Update
AIADMK Kallakurichi MLA, Dalit AIADMK MLA, Kallakurichi MLA A Prabhu, Kallakurichi MLA Prabhu Marriage, Kallakurichi MLA Wife Father Suicide, AIADMK MLA Dalit Brahmin Marriage, Chennai News, Tamil Nadu News, Indian Express News

ചെന്നൈ: എഐഎഡിഎംകെ ദലിത് എംഎൽഎയായ യുവാവ് തന്റെ മകളെ വിവാഹം ചെയ്തതിന്റെ പേരിൽ ബ്രാഹ്മണനായ പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. 36 കാരനായ എഐഎഡിഎംകെ എംഎല്‍എ യും 19 കാരിയായ ബിരുദ വിദ്യാര്‍ത്ഥിനിയും തമ്മിലുള്ള വിവാഹം വലിയ ഒച്ചപ്പാടാണ് സൃഷ്ടിച്ചത്.

Advertisment

എംഎല്‍എ പെണ്‍കുട്ടിയെ മോഹിപ്പിച്ച് വലയിലാക്കുകയായിരുന്നെന്നും തട്ടിക്കൊണ്ടു വന്ന് നിര്‍ബ്ബന്ധിച്ച വിവാഹം കഴിപ്പിക്കുകയായിരുന്നു എന്നുമാണ് പെണ്‍കുട്ടിയുടെ വീട്ടുകാരുടെ ആരോപണം. വിവാഹദിവസം രാവിലെ വിവാഹവേദിയായ എംഎല്‍എയുടെ വീട്ടിലെത്തി പെണ്‍കുട്ടിയുടെ പിതാവും ക്ഷേത്രം പൂജാരിയുമായ സ്വാമിനാഥന്‍ ആത്മഹത്യ ഭീഷണി മുഴക്കി.

മകളെ എല്‍എല്‍എ തട്ടിക്കൊണ്ടു പോയി നിര്‍ബ്ബന്ധിച്ച് വിവാഹം കഴിച്ചു. സംഭവത്തില്‍ തനിക്കും കുടുംബത്തിനും എംഎല്‍എയില്‍ നിന്നും അവരുടെ ആള്‍ക്കാരില്‍ നിന്നും ഭീഷണി ഉയര്‍ന്നിരുന്നതായും മകളെ എംഎല്‍എ തിരിച്ചയയ്ക്കണമെന്നതാണ് തന്റെ ആവശ്യമെന്നും പറഞ്ഞു.

Read More: ഹാഥ്‌റസ്: മൃതദേഹം രാത്രി സംസ്‌ക്കരിച്ചത് സംഘര്‍ഷ സാധ്യത കണക്കിലെടുത്തെന്ന് യോഗി സർക്കാർ

Advertisment

നാലു വര്‍ഷമായി ഇവര്‍ പ്രണയത്തിലായിരുന്നെന്നും പ്രായപൂര്‍ത്തിയാകും മുമ്പ് മകളെ പ്രണയിച്ചതിന്റെ പേരില്‍ എംഎല്‍എ യ്‌ക്കെതിരേ നിയമനടപടി സ്വീകരിക്കും എന്നും പിതാവ് ഭീഷണിപ്പെടുത്തി. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആയിട്ടില്ലെന്നും കുടുംബത്തിന്റെ വിശ്വാസവും സ്വസ്ഥതയും തകര്‍ത്തെന്നും സ്വാമിനാഥന്‍ ആരോപിച്ചു. പിതാവിന്റെ ആത്മഹത്യ ശ്രമം എഐഎഡിഎംകെ പ്രവര്‍ത്തകരും പോലീസും സ്ഥലത്ത് ഉണ്ടായിരുന്നതിനാല്‍ തടഞ്ഞു. ഇദ്ദേഹത്തെ ത്യാഗതുരുഗം പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.

14 വര്‍ഷത്തോളം തന്റെ വീട്ടില്‍ നിന്നും വളര്‍ന്ന പ്രഭുവിനെ താന്‍ മകനെ പോലെയാണ് കണ്ടിരുന്നതെന്നും എന്നാല്‍ അയാള്‍ തങ്ങളുടെ വിശ്വാസം തന്നെ തകര്‍ത്തെന്നുമാണ് സ്വാമിനാഥന്‍ പറയുന്നത്. മകള്‍ വിവാഹത്തിന് മാനസികമായി തയ്യാറായിട്ടു പോലുമില്ലെന്നാണ് കരുതുന്നതെന്നും പറഞ്ഞു.

അതേസമയം തന്റെ ഭാര്യ പ്രായപൂര്‍ത്തിയായ ആളാണെന്നും ഇക്കാര്യത്തില്‍ ഏത് അന്വേഷണം നേരിടാനും ഒരുക്കമാണെന്നും എംഎല്‍എ പറയുന്നു. തങ്ങള്‍ പ്രണയത്തിലായിട്ട് നാലു മാസമേ ആയുള്ളൂ എന്നും നാലു വര്‍ഷം മുമ്പ് എന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണെന്നും പ്രഭു വീഡിയോ സന്ദേശവും പുറത്തുവിട്ടു.

Read in English: Dalit AIADMK MLA marries Brahmin woman, her father attempts suicide

Dalit

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: