/indian-express-malayalam/media/media_files/uploads/2018/12/CPM-congress-cpm-1.jpg.image_.784.410-006-1.jpg)
ജയ്പൂര്‍: രാജ്യസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തതിനെ തുടര്‍ന്ന് സിപിഎം രാജസ്ഥാനിലെ എംഎല്‍എയായ ബല്‍വാന്‍ പൂനിയയെ സസ്‌പെന്‍ഡ് ചെയ്തു. ഒരു വര്‍ഷത്തേക്കാണ് അച്ചടക്ക നടപടിയെന്നും നടപടി ഉടന്‍ തന്നെ പ്രാബല്യത്തില്‍ വന്നുവെന്നും ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
പൂനിയക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയെന്നും മറുപടി നല്‍കാന്‍ ഏഴ് ദിവസവും നല്‍കിയിട്ടുണ്ടെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി അംറ റാം പറയുന്നു.
രാജ്യസഭാ തെരഞ്ഞെടുപ്പില്‍ എംഎല്‍എ പാര്‍ട്ടി അച്ചടക്കം ലംഘിച്ചുവെന്നും ഇക്കാര്യം പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച ചെയ്തശേഷമാണ് അച്ചടക്കനടപടി സ്വീകരിച്ചതെന്നും സെക്രട്ടറി പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
Read Also: ഒരു പോരിനിറങ്ങിയാല്‍ ഇന്ത്യയുടേയും ചൈനയുടേയും ആവനാഴികളില്‍ എന്തുണ്ട്?
പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച ചെയ്യാതെയാണ് പൂനിയ കോണ്‍ഗ്രസിന് വോട്ട് ചെയ്തത്. അതേസമയം, മറ്റൊരു എംഎല്‍എയായ ഗിരിധരിലാല്‍ മഹിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ വോട്ട് രേഖപ്പെടുത്തിയില്ല.
ജൂണ്‍ 19-നാണ് രാജ്യസഭ തെരഞ്ഞെടുപ്പ് നടന്നത്.
കോണ്‍ഗ്രസ് രണ്ട് സീറ്റുകളിലും ബിജെപി ഒരു സീറ്റിലും വിജയിച്ചു. ഇരുപാര്‍ട്ടികളും സ്വന്തം എംഎല്‍എമാര്‍ കാലുമാറുന്നത് തടയുന്നതിനായി തെരഞ്ഞെടുപ്പിന് മുമ്പ് റിസോര്‍ട്ടുകളിലേക്ക് മാറ്റിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.