നിയന്ത്രണരേഖയില്‍ ഇന്ത്യ, ചൈന സൈനികര്‍ തമ്മില്‍ 45 വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ സംഘര്‍ഷമാണ് 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട ഗല്‍വാന്‍ സംഭവം. പതിവില്ലാത്തതും അപകടകരവുമായ ഈ സംഭവത്തെ തുടര്‍ന്ന് ഇരുരാജ്യങ്ങളുടേയും തലസ്ഥാനങ്ങളില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നുവെങ്കിലും ഇതുവരേയും ഒരു പരിഹാരം ഉരുത്തിരിഞ്ഞിട്ടില്ല.
ഗല്‍വാന്‍ താഴ് വരയുടെമേലുള്ള അവകാശവാദം ചൈന ആവര്‍ത്തിക്കുന്നു. ഇന്ത്യന്‍ സൈനികര്‍ രണ്ട് തവണ അതിര്‍ത്തി കടന്നുവെന്ന് അവരുടെ വിദേശകാര്യ മന്ത്രാലയം ശക്തമായ ഭാഷയില്‍ പറയുകയും ചെയ്യുന്നു. ചൈനയുടെ ഭാഗത്തുനിന്നും പ്രകോപനമുണ്ടായാല്‍ തക്കതായ മറുപടി നല്കാന് സൈന്യത്തിന് അനുവാദം നല്‍കിയെന്ന് പറയാന്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിനെ പ്രേരിപ്പിക്കുകയും ചെയ്തു.
ഇരുരാജ്യങ്ങളും തമ്മിലെ രണ്ടാം വട്ട ചര്‍ച്ചകള്‍ നടക്കുന്നതിനിടെ നിലവിലെ അതിര്‍ത്തിയിലെ സാഹചര്യങ്ങള്‍ ഇരുവരും തമ്മില്‍ സൈനിക ഏറ്റുമുട്ടലിലേക്ക് നയിക്കുമോയെന്ന ഭീതി നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, രണ്ടു രാജ്യങ്ങളും ഒരു യുദ്ധത്തിന് എത്രമാത്രം തയ്യാറാണ്?, എന്താണ് അവരുടെ സൈനിക ശക്തികള്‍?.
2020-ലെ ആഗോള ഫയര്‍പവര്‍ സൈനിക ശക്തി റാങ്കിങ് അനുസരിച്ച് 138 രാജ്യങ്ങളുടെ പട്ടികയില്‍ ചൈനയ്ക്ക് മൂന്നാം സ്ഥാനവും ഇന്ത്യയ്ക്ക് എട്ടാം സ്ഥാനവുമാണുള്ളത്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഒന്നാമതും റഷ്യ രണ്ടാമതുമാണ്.
മനുഷ്യ ശക്തി
622,480,340 പേരാണ് സൈനിക സേവനത്തിനായി ഇന്ത്യയുടെ പക്ഷത്തുള്ളത്. അതേസമയം, ചൈനയുടെ പക്ഷത്ത് 752,855,402 പേരും. ഇന്ത്യയുടെ സജീവമായ സൈനികരുടെ എണ്ണം (1,444,000) ചൈനയുടേതിനേക്കാള്‍ (2,183,000) കുറവാണ്. എന്നിരുന്നാലും, ചൈനയുടെ റിസര്‍വ് ശക്തിയായ 5,10,000-ത്തേക്കാള്‍ കൂടുതലാണ് ഇന്ത്യയുടെ ബെഞ്ച് ശക്തി (2,100,000).
വ്യോമ ശക്തി
538 യുദ്ധ വിമാനങ്ങളും 700-ലേറെ ഹെലികോപ്റ്ററുകളുമടക്കും ഇന്ത്യയുടെ വ്യോമശക്തി 2,123 ആണ്. ചൈനയുടേത് 1,200 യുദ്ധ വിമാനങ്ങളും 900-ല്‍ അധികം ഹെലികോപ്റ്ററുകളുമടക്കം 3,210 ആണ്.
കര ശക്തി
കരശക്തിയില് ചൈന ഇന്ത്യയേക്കാള്‍ മുന്നിലും കൂടുതല്‍ സജ്ജരുമാണ്. 33,000 സൈനിക വാഹനങ്ങള്‍ ബീജിങ്ങിനുണ്ട്. 3,500 യുദ്ധ ടാങ്കുകളും 3,800 സ്വയം നിയന്ത്രിത വെടിക്കോപ്പുകളും 3,600 ഫീല്‍ഡ് വെടിക്കോപ്പുകളും 2,650 റോക്കറ്റ് വിക്ഷേപിണികളും ചൈനയ്ക്കുണ്ട്. ഇന്ത്യയുടേത് 8,686 സൈനിക വാഹനങ്ങളും 4,292 യുദ്ധ ടാങ്കുകളും 235 സ്വയം നിയന്ത്രിത വെടിക്കോപ്പുകളും 4,060 ഫീല്‍ഡ് വെടിക്കോപ്പുകളും 266 റോക്കറ്റ് വിക്ഷേപിണികളും ആണ്.
നാവിക ശക്തി
നിലവില്‍ ഇന്ത്യയുടെ മൊത്ത ശക്തി 285 ആണ്. അതില്‍ ഒരു യുദ്ധ വിമാനവും 16 അന്തര്‍ വാഹിനികളും 10 ഡിസ്ട്രോയറുകളും 13 ഫ്രിഗേറ്റുകളും 19 കോര്‍വെറ്റുകളും മൂന്ന് മൈന്വാരിക്കപ്പലുകളും 139 തീരദേശ പട്രോളിങ് കപ്പലുകളുമുണ്ട്.
മറുവശത്ത് ചൈനയുടെ മൊത്തം ശക്തി 777 ആണ്. രണ്ട് യുദ്ധക്കപ്പലുകളും 74 അന്തര്വാഹിനികലും 36 ഡിസ്ട്രോയറുകളും 52 ഫ്രിഗേറ്റുകളും 50 കോര്‍വെറ്റുകളും 29 മൈന്വാരിക്കപ്പലുകളും 220 പട്രോളിങ് കപ്പലുകളും ഇതില്‍പ്പെടുന്നു.
Read in English: Military strength: How India and China stack up