scorecardresearch

കോവിഷീല്‍ഡും കോവാക്‌സിനും ലഭിച്ചവര്‍ക്ക് ബൂസ്റ്ററായി കോര്‍ബെവാക്‌സ്; അനുമതി ഉടന്‍

സര്‍ക്കാര്‍ അംഗീകാരം ലഭിച്ചാല്‍ രാജ്യത്ത് പ്രാഥമിക വാക്‌സിനേഷനില്‍നിന്ന് വ്യത്യസ്തമായ ഒരു വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് അനുവദിക്കുന്നത് ഇതാദ്യമായിരിക്കും

സര്‍ക്കാര്‍ അംഗീകാരം ലഭിച്ചാല്‍ രാജ്യത്ത് പ്രാഥമിക വാക്‌സിനേഷനില്‍നിന്ന് വ്യത്യസ്തമായ ഒരു വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് അനുവദിക്കുന്നത് ഇതാദ്യമായിരിക്കും

author-image
WebDesk
New Update
Covid19 Booster shots, Corbevax, Covishield, Covaxin

ന്യൂഡല്‍ഹി: കോവിഷീല്‍ഡോ കോവാക്‌സിനോ സ്വീകരിച്ച 18 വയസിനു മുകളിലുളളവര്‍ക്കു കരുതല്‍ ഡോസായി കോര്‍ബെവാക്‌സ് നല്‍കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉടന്‍ അനുമതി നല്‍കിയേക്കും. 'ബയോളജിക്കല്‍ ഇ'യാണു കോര്‍ബെവാക്‌സിന്റെ നിര്‍മാതാക്കള്‍.

Advertisment

നാഷണല്‍ ടെക്നിക്കല്‍ അഡ്വൈസറി ഗ്രൂപ്പ് ഓണ്‍ ഇമ്യൂണൈസേഷന്റെ (എന്‍ ടി എ ജി ഐ) കോവിഡ്19 വര്‍ക്കിങ് ഗ്രൂപ്പ് കഴിഞ്ഞയാഴ്ച നല്‍കിയ ശിപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് കോര്‍ബെവാക്‌സിന്‍ മുന്‍കരുതല്‍ ഡോസായി നല്‍കാനുള്ള അംഗീകാരം നല്‍കുകയെന്നു ബന്ധപ്പെട്ട വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ പി ടി ഐയോട് പറഞ്ഞു.

സര്‍ക്കാര്‍ അംഗീകാരം ലഭിച്ചാല്‍ രാജ്യത്ത് പ്രാഥമിക വാക്‌സിനേഷനില്‍നിന്ന് വ്യത്യസ്തമായ ഒരു വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് അനുവദിക്കുന്നത് ഇതാദ്യമായിരിക്കും.

''കോവാക്‌സിന്റ അല്ലെങ്കില്‍ കോവിഷീല്‍ഡിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിച്ച് ആറ് മാസം മുതല്‍ 26 ആഴ്ച പൂര്‍ത്തിയാക്കിയ 18 വയസിനു മുകളിലുള്ളവര്‍ക്കു മുന്‍കരുതല്‍ ഡോസായി കോര്‍ബെവാക്‌സ് നല്‍കുന്നതു പരിഗണിക്കും,'' ഒരു ഉറവിടം പറഞ്ഞു.

Advertisment

രാജ്യത്തെ ആദ്യ തദ്ദേശീയ നിര്‍മിത ആര്‍ ബി ഡി പ്രോട്ടീന്‍ സബ്‌യൂണിറ്റ് വാക്സിനാണു കോര്‍ബെവാക്‌സ്. നിലവില്‍ 12 മുതല്‍ 14 വയസുവരെയുള്ള കുട്ടികള്‍ക്കായുള്ള കോവിഡ് പ്രതിരോധ കുത്തിവയ്പ് പരിപാടിയിലാണ് ഈ വാക്‌സിന്‍ ഉപയോഗിക്കുന്നത്.

മുന്‍പ് കോവിഷീല്‍ഡിന്റെയോ കോവാക്‌സിന്റെ രണ്ട് ഡോസ് എടുത്തതും പിന്നീട് കോവിഡ് നെഗറ്റീവായതുമായ 18-80 പ്രായത്തിലുള്ള സന്നദ്ധപ്രവര്‍ത്തകരില്‍ കോര്‍ബെവാക്സ് ബൂസ്റ്റര്‍ ഡോസ് നല്‍കുമ്പോഴുണ്ടായ പ്രതിരോധശേഷിയും സുരക്ഷയും വിലയിരുത്തിയ ഡബിള്‍-ബ്ലൈന്‍ഡ് റാന്‍ഡമൈസ്ഡ് ഫേസ്-3 ക്ലിനിക്കല്‍ പഠനത്തിന്റെ ഡേറ്റ കോവിഡ്-19 വര്‍ക്കിങ ഗ്രൂപ്പ് ജൂലൈ 20 ലെ യോഗത്തില്‍ അവലോകനം ചെയ്തിരുന്നു.

''ഡേറ്റപരിശോധനയെത്തുടര്‍ന്ന്, കോവാക്‌സിന്‍ അല്ലെങ്കില്‍ കോവിഷീല്‍ഡ് സ്വീകരിക്കുന്നവര്‍ക്ക് നല്‍കുമ്പോള്‍ കോര്‍ബെവാക്‌സ് വാക്‌സിന്‍ ആന്റിബോഡി ടൈറ്ററുകളില്‍ ഗണ്യമായ വര്‍ധനവിനു കാരണമാകുമെന്ന് സി ഡബ്ല്യു ജി നിരീക്ഷിച്ചു,'' ഉറവിടം പറഞ്ഞു.

18 വയസും അതിനുമുകളിലും പ്രായമുള്ളവര്‍ക്കുള്ള മുന്‍കരുതല്‍ ഡോസായി കോര്‍ബെവാക്സിന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) ജൂണ്‍ നാലിന് അംഗീകാരം നല്‍കിയിരുന്നു.

നിലവില്‍ കോവാക്‌സിന്‍, കോവിഷീല്‍ഡ് വാക്‌സിനുകളുടെ രണ്ടു ഡോസ് സ്വീകരിച്ചവര്‍ക്ക് അതാതു വാക്‌സിന്‍ മുന്‍കരുതല്‍ ഡോസായി നല്‍കിവരുന്നുണ്ട്.

ജനുവരി 10 മുതല്‍ ആരോഗ്യ പരിപാലന ജീവനക്കാര്‍ക്കും 60നും അതിനുമുകളിലും പ്രായമുള്ളവര്‍ക്കും മുന്‍കരുതല്‍ ഡോസുകള്‍ ഇന്ത്യ നല്‍കാന്‍ തുടങ്ങി. തുടര്‍ന്ന് മാര്‍ച്ച് 16 മുതല്‍ രാജ്യം 12-14 വയസ് പ്രായമുള്ള കുട്ടികള്‍ക്ക് കുത്തിവയ്പ് നല്‍കാന്‍ തുടങ്ങി. കൂടാതെ 60 വയസിനു മുകളിലുള്ള എല്ലാവര്‍ക്കുംമുന്‍കരുതല്‍ ഡോസിനു യോഗ്യരാക്കുന്ന കൊമോര്‍ബിഡിറ്റി വ്യവസ്ഥ നീക്കം ചെയ്തു. ഏപ്രില്‍ 10 മുതല്‍ 18 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും മുന്‍കരുതല്‍ ഡോസുകള്‍ നല്‍കാന്‍ തുടങ്ങി.

Covid Vaccine Coronavirus Covid19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: