/indian-express-malayalam/media/media_files/uploads/2021/05/covid-deaths.jpg)
ഫയൽ ചിത്രം
ന്യൂഡല്‍ഹി: കോവിഡ് -19 മൂലം മരിച്ചവരുടെ ഉറ്റബന്ധുക്കള്‍ക്ക് അന്‍പതിനായിരം രൂപ വീതം എക്‌സ്‌ഗ്രേഷ്യയായി നല്‍കാന്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റി (എന്‍ഡിഎംഎ) ശിപാര്‍ശ ചെയ്തതായി കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. തുക സംസ്ഥാന ദുരന്ത പ്രതികരണ നിധി(എസ്ഡിആര്‍എഫ്)യില്‍നിന്ന് നല്‍കുമെന്നും കേന്ദ്രം അറിയിച്ചു.
കോവിഡ് -19 കാരണമെന്ന് സാക്ഷ്യപ്പെടുത്തിയ മരണങ്ങളുടെ കാര്യത്തില്‍ മാത്രമേ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടാവൂയെന്നും കേന്ദ്രം വ്യക്തമാക്കി.
കോവിഡ് ബാധിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്നു സുപ്രീം കോടതി നേരത്തെ പറഞ്ഞിരുന്നു. കോവിഡ് -19 നഷ്ടപരിഹാരം നല്‍കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്കു രൂപം നല്‍കാന്‍ എന്‍ഡിഎംഎയ്ക്കു കോടതി ജൂണില്‍ നിര്‍ദേശം നല്‍കിയിരുന്നു.
കോവിഡ് മൂലം മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് എക്സ് ഗ്രേഷ്യയായി എത്ര തുക വീതം നല്‍കാമെന്ന് എന്‍ഡിഎംഎ ആറാഴ്ചയ്ക്കുള്ളില്‍ തീരുമാനിക്കാനായിരുന്നു ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബഞ്ച് നിര്‍ദേശിച്ചത്. കോവിഡ് കാരണം മരിച്ച എല്ലാവരുടെയും കുടുംബങ്ങള്‍ക്ക് നാലു ലക്ഷം രൂപ വീതം എക്സ് ഗ്രേഷ്യ നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലായിരുന്നു കോടതിയുടെ ഉത്തരവ്.
Also Read: കോവിഡാനന്തര ചികിത്സയ്ക്ക് ഫീസ് വാങ്ങുന്നതിനെതിരെ ഹൈക്കോടതി
നാലു ലക്ഷമെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് താങ്ങാന്‍ കഴിയുന്നതിനും അപ്പുറമാണെന്ന് കേന്ദ്രം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. ഇത്രയും നഷ്ടപരിഹാരം നല്‍കുകയാണെങ്കില്‍ എസ്ഡിആര്‍എഫിലെ മുഴുവന്‍ തുകയും ഉപയോഗിക്കപ്പെട്ടേക്കാമെന്നും മഹാമാരിയോട് പ്രതികരിക്കുന്നതിനോ മറ്റു ദുരന്തങ്ങളെ നേരിടുന്നതിനോ മതിയായ ഫണ്ടില്ലാത്ത അവസ്ഥയിലേക്കു സംസ്ഥാനങ്ങളെ എത്തിക്കുമെന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഭരണഘടനയുടെ ഏഴാം പട്ടിക പ്രകാരം പൊതുജനാരോഗ്യം സംസ്ഥാന വിഷയമാണെന്നും വിജ്ഞാപനം ചെയ്ത 12 ദുരന്തങ്ങള്‍ക്ക് മൊത്തം സംസ്ഥാനങ്ങള്‍ക്കുള്ള 2021-22ലെ സംയോജിത എസ്ഡിആര്‍എഫ് തുക 22,184 കോടി രൂപയാണെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് ഇതുവരെ 24,039 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇന്നു മാത്രം 142 മരണം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് കോവിഡ് മരണങ്ങള്‍ സ്ഥിരീകരിക്കുന്നതിനുള്ള മാനദണ്ഡം അടുത്തിടെ മാറ്റിയിരുന്നു. നേരത്തെ സംസ്ഥാന സമിതിയായിരുന്നു കോവിഡ് മരണം സ്ഥിരീകരി്ച്ചിരുന്നത്. ഇത് പിന്നീട് ചികിത്സയ്ക്കു ഡോക്ടര്‍ക്കു സ്ഥിരീകരിക്കാമെന്ന് സര്‍ക്കാര്‍ തീരുമാനമെടുക്കുകയായിരുന്നു. കോവിഡ് മരണങ്ങളുടെ യഥാര്‍ഥ കണക്ക് മറച്ചുവയ്ക്കുന്നതായി ആരോപണം ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു ഈ തീരുമാനം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us