കോവിഡാനന്തര ചികിത്സയ്ക്ക് ഫീസ് വാങ്ങുന്നതിനെതിരെ ഹൈക്കോടതി

ഓഗസ്റ്റ് 16ന് പുറപ്പെടുവിച്ച ഉത്തരവ് പിന്‍വലിക്കുന്നതാവും ഉചിതമെന്നു ഡിവിഷന്‍ ബഞ്ച്

covid19, coronavirus, post covid treatment, kerala high court, kerala high court on post covid treatment fee, post covid treatment fee kerala, veena george, pinarayi vijayan, covid news, kerala covid news, malayalam news, latest malayalam news,news in malayalam covid, indian express malayalam, ie malayalam

കൊച്ചി: കോവിഡ് നെഗറ്റീവായി 30 ദിവസം കഴിഞ്ഞവര്‍ കോവിഡാനന്തര ചികിത്സയ്ക്ക് ഉയര്‍ന്ന ഫീസ് നല്‍കണമെന്നത് ന്യായീകരിക്കാനാവില്ലെന്ന് ഹൈക്കോടതി. എപിഎല്‍ വിഭാഗക്കാര്‍ കോവിഡ് തുടര്‍ചികിത്സയ്ക്കു പണം നല്‍കണമെന്ന സംസ്ഥാന സര്‍ക്കാര്‍ ഉത്തരവില്‍ ആശയക്കുഴപ്പമുണ്ടെന്ന് കോടതി വ്യക്തമാക്കി.

കോവിഡ് നെഗറ്റീവായി 30 ദിവസം കഴിഞ്ഞ് മരിക്കുന്നവര്‍ക്കു നഷ്ടപരിഹാരം നല്‍കുമെന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇളവുകള്‍ ഒഴിവാക്കി ഉത്തരവിറക്കാനുണ്ടായ സാഹചര്യം വിശദീകരിച്ച് സത്യവാങ്മൂലം നല്‍കാന്‍ കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ഓഗസ്റ്റ് 16ന് ഇറക്കിയ ഉത്തരവ് പിന്‍വലിക്കുന്നതാവും ഉചിതമെന്നും ഡിവിഷന്‍ ബഞ്ച് അഭിപ്രായപ്പെട്ടു.

കോവിഡ് ചികില്‍സാ നിരക്കുകള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവിനെതിരെ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ സമര്‍പ്പിച്ച പുനപ്പരിശോധനാ ഹര്‍ജിയാണ് ജസ്റ്റിസുമാരായ ദേവന്‍ രാമചന്ദ്രനും കൗസര്‍ എടപ്പഗത്തും അടങ്ങുന്ന ബഞ്ച് പരിഗണിച്ചത്.

നെഗറ്റീവായി 30 ദിവസം കഴിഞ്ഞുള്ള മരണം കോവിഡ് മൂലമാണന്ന് അംഗീകരിക്കുമ്പോള്‍ തുടര്‍ചികിത്സ എങ്ങനെ നിഷേധിക്കാനാവുമെന്നും കോടതി ആരാഞ്ഞു. ഹര്‍ജി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും.

Also Read: സംസ്ഥാനത്ത് വീണ്ടും ബ്ലാക്ക് ഫംഗസ് മരണം; മരിച്ചത് മലപ്പുറം സ്വദേശി

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: High court on post covid treatment fee

Next Story
സര്‍ക്കാരിന് അനങ്ങാപ്പാറ നയം; മുഖ്യമന്ത്രിയുടേത് കള്ളക്കളിയെന്ന് പ്രതിപക്ഷ നേതാവ്vd satheesan, congress, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com