/indian-express-malayalam/media/media_files/uploads/2020/11/narendra-modi-2.jpg)
ന്യൂഡൽഹി: കോവിഡ് വാക്‌സിൻ വിതരണവുമായി ബന്ധപ്പെട്ട നിർണായക തീരുമാനങ്ങളെടുക്കാൻ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനുവരി 11 നാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേരുക. വാക്‌സിൻ വിതരണത്തിനായുള്ള വിവിധ സംസ്ഥാനങ്ങളിലെ ഒരുക്കങ്ങൾ പ്രധാനമന്ത്രി ഈ യോഗത്തിൽ വിലയിരുത്തും. വാക്‌സിൻ വിതരണത്തിന്റെ മുൻഗണനാക്രമത്തെ കുറിച്ചും തീരുമാനമാകും. കോവിഡ് വാക്‌സിൻ വിതരണത്തിനു മുന്നോടിയായുള്ള ഡ്രൈ റണ്‍ രണ്ടാം ഘട്ടവും വിജയകരമായി പൂർത്തിയാക്കിയ സാഹചര്യത്തിലാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിരിക്കുന്നത്.
Read Also: കോവിഡ് പ്രതിസന്ധിയെ അതിജീവിച്ച്: പ്രവാസി കൂട്ടായ്മയിൽ സംസ്ഥാനത്തുടനീളം റീടെയില്‍ ശൃംഖല ആരംഭിക്കുന്നു
രാജ്യത്ത് 736 ജില്ലകളിലായാണ് കോവിഡ് വാക്സിൻ രണ്ടാം ഘട്ട ഡ്രൈ റണ്‍ നടന്നത്. കോവിഡ് വാക്‌സിൻ കുത്തിവയ്‌പ് ഏതാനും ദിവസങ്ങൾക്കുള്ളിൽ ആരംഭിക്കുമെന്നും രാജ്യത്തെ മുഴുവൻ ജനങ്ങളെയും വാക്‌സിനേറ്റ് ചെയ്യാൻ സാധിക്കുന്നവിധം കാര്യങ്ങൾ ക്രമീകരിക്കാൻ സാധിക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ്‌വർധൻ നേരത്തെ അറിയിച്ചിരുന്നു.
വാക്‌സിൻ വിതരണം കേരളത്തിൽ
കേരളത്തിൽ 14 ജില്ലകളിലായി 46 കേന്ദ്രങ്ങളിലായാണ് രണ്ടാം ഘട്ട ഡ്രൈ റൺ നടന്നത്. എപ്പോൾ വാക്‌സിൻ എത്തിയാലും വിതരണം ചെയ്യാൻ കേരളം സജ്ജമാണെന്ന് ആരോഗ്യമന്ത്രി കെ.കെ.ശെെലജ പറഞ്ഞു. വാക്‌സിൻ സൂക്ഷിക്കാനുള്ള സംവിധാനങ്ങൾ വിവിധ കേന്ദ്രങ്ങളിൽ സജ്ജമാക്കി വരുന്നു. കോവിഡ് വാക്‌സിനേഷനായി ഇതുവരെ 3,54,897 പേരാണ് കേരളത്തിൽ റജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.