scorecardresearch

മൂന്നാം തരംഗം ഉറപ്പ്, തീർത്ഥാടനത്തിനും വിനോദയാത്രക്കും കാത്തിരിക്കാം: ഐഎംഎ

കോവിഡ് മാനദണ്ഡങ്ങളിൽ സർക്കാരുകളും ജനങ്ങളും അലംഭാവം കാണിക്കുന്നതിൽ ഐ‌എം‌എ ആശങ്ക പ്രകടിപ്പിച്ചു

കോവിഡ് മാനദണ്ഡങ്ങളിൽ സർക്കാരുകളും ജനങ്ങളും അലംഭാവം കാണിക്കുന്നതിൽ ഐ‌എം‌എ ആശങ്ക പ്രകടിപ്പിച്ചു

author-image
WebDesk
New Update
Indian medical association, IMA, Covid third wave, pilgrimage, tourism, IMA on mass gatherings, Covid news, latest Covid news, India news, Indian express malayalam

ഷിംലയിലെ വിനോദ സഞ്ചാര കേന്ദ്രത്തിലെ തിരക്ക് (ഫൊട്ടോ: പ്രദീപ് കുമാർ)

ഡൽഹി: കോവിഡ് മൂന്നാം തരംഗം തീർച്ചയാണെന്നും ഉടൻ തന്നെ ഉണ്ടാകുമെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). കോവിഡ് മൂന്നാം തരംഗ ഭീഷണി നിലനിൽക്കുമ്പോൾ ജനങ്ങൾ കൂട്ടം കൂടുന്നത് നിയന്ത്രിക്കണമെന്ന് കേന്ദ്ര - സംസ്ഥാന സർക്കാരുകളോട് ഐഎംഎ ആവശ്യപ്പെട്ടു.

Advertisment

കോവിഡ് മാനദണ്ഡങ്ങളിൽ സർക്കാരുകളും ജനങ്ങളും അലംഭാവം കാണിക്കുന്നതിൽ ഐ‌എം‌എ ആശങ്ക പ്രകടിപ്പിച്ചു. വലിയ സമ്മേളനങ്ങളും, വിനോദയാത്രകളും, തീർത്ഥാടനവും വലിയ വ്യാപനത്തിന് കാരണമാകുമെന്നും മതപരമായ ഉത്സവങ്ങളും ചടങ്ങുകളും ആവശ്യമാണെങ്കിലും കുറച്ചു മാസങ്ങൾ കൂടി കാത്തിരിക്കാമെന്നും ഐഎംഎ തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

ആരാധന ചടങ്ങുകൾ നടത്തുകയും വാക്സിൻ എടുക്കാത്ത ആളുകളെ കൂട്ടം കൂടാൻ അനുവദിക്കുകയും ചെയ്യുന്നത് സൂപ്പർ കാരണമാകുമെന്ന് ഐഎംഎ പറഞ്ഞു. പുരിയിൽ നിന്നും വാർഷിക രഥയാത്ര ആരംഭിച്ചതിനു പിന്നാലെയാണ് ഐഎംഎ ആശങ്ക അറിയിച്ചത്.

കഴിഞ്ഞ ഒന്നര വർഷത്തെ അനുഭവത്തിൽ നിന്ന്, എല്ലാവർക്കും വാക്സിൻ നൽകുകയും കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുകയും ചെയ്യുന്നതിലൂടെ മൂന്നാം തരംഗത്തിന്റെ തീവ്രത ലഘൂകരിക്കാനും, ജനങ്ങൾക്ക് ആത്മവിശ്വാസത്തോടെ കോവിഡിനെ നേരിടാൻ സാധിക്കുമെന്നും ഐഎംഎ പറഞ്ഞു.

Advertisment

കുറഞ്ഞത് മൂന്ന് മാസം കൂടി കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കേണ്ടത് ഈ നിമിഷത്തിൽ എല്ലാവരുടെയും കടമയും ഉത്തരവാദിത്തവുമാണെന്ന് സൂചിപ്പിച്ച ഐ‌എം‌എ, എല്ലാവർക്കും വാക്സിൻ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താണമെന്നും പറഞ്ഞു.

അതേസമയം, വിനോദസഞ്ചാരികളെ തടയാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും ജനങ്ങൾ കൃത്യമായി കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും കേന്ദ്ര ടൂറിസം മന്ത്രി കിഷൻ റെഡ്‌ഡി തിങ്കളാഴ്ച പറഞ്ഞു.

Also Read: ജൂൺ 21ന് ശേഷം രാജ്യത്ത് പ്രതിദിന വാക്സിൻ വിതരണത്തിൽ ഇടിവെന്ന് കണക്കുകൾ

Ima Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: