Latest News

ജൂൺ 21ന് ശേഷം രാജ്യത്ത് പ്രതിദിന വാക്സിൻ വിതരണത്തിൽ ഇടിവെന്ന് കണക്കുകൾ

ചികിത്സയില്‍ കഴിയുന്നവരുടെ സംഖ്യ 4.5 ലക്ഷമായി കുറയുകയും ചെയ്തു

covid19, coronavirus, covid vaccination, covid vaccination for 18-44 age group, 18-44 age group covid vaccination prority list, covid vaccination kerala, kerala health minister veena george, kerala covid vaccination numbers, ie malayalam

ന്യൂഡല്‍ഹി: ജൂൺ 21ന് ശേഷം രാജ്യത്ത് പ്രതിദിന ശരാശരി വാക്സിൻ വിതരണത്തിൽ ഇടിവ് വന്നതായി സർക്കാർ കണക്കുകൾ. രാജ്യത്ത് 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്സിൻ ലഭ്യമാക്കിക്കൊണ്ടുള്ള വാക്സിൻ നയ ഭേദഗതി പ്രാബല്യത്തിൽ വന്നത് ജൂൺ 21നാണ്.

ജൂൺ 21 മുതൽ 27 വരെയുള്ള ആഴ്ചയിൽ പ്രതിദിനം ശരാശരി 61.14 ലക്ഷം ഡോസ് കോവിഡ് വാക്സിൻ നൽകിയതായി കോവിൻ പ്ലാറ്റ്‌ഫോമിൽ ലഭ്യമായ വിവരങ്ങൾ വ്യക്തമാക്കുന്നു. ജൂൺ 28 മുതൽ ജൂലൈ നാല് വരെ തുടർന്നുള്ള ആഴ്ചയിൽ ഇത് പ്രതിദിനം 41.92 ലക്ഷം ഡോസായി കുറഞ്ഞു. ജൂലൈ 5 മുതൽ ജൂലൈ 11 വരെയുള്ള ആഴ്ചയിൽ, പ്രതിദിന ശരാശരി വാക്സിൻ ഡോസുകളുടെ എണ്ണം 34.32 ലക്ഷം ഡോസായി കുറഞ്ഞെന്നും കണക്കുകൾ പറയുന്നു.

സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സമ്മിശ്രമായ തരത്തിലാണ് കോവിഡ് വാക്സിനേഷനിൽ വന്ന വ്യത്യാസങ്ങൾ. ചില സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഇടിവ് രേഖപ്പെടുത്തിയപ്പോൾ മറ്റു ചില ഇടങ്ങളിൽ വാക്സിനേഷനുകളുടെ എണ്ണത്തിൽ ഏറ്റക്കുറച്ചിലുകളുണ്ടായി.

Read More: കോവിഡ് കേസുകൾ കുറയുന്ന ദേശീയ ട്രെൻഡ്; ‘ഒപ്പം നിൽക്കാതെ’ കേരളം

ഹരിയാന, ആന്ധ്രാപ്രദേശ്, കർണാടക, ഗുജറാത്ത്, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങൾ ജൂൺ 21 മുതൽ 27 വരെയുള്ള ആഴ്ചയിൽ ശരാശരി പ്രതിദിന കുത്തിവയ്പ്പുകളിൽ കുറവുണ്ടായി. എന്നാൽ കേരളത്തിലും ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ദാദ്ര, നഗർ ഹവേലി, ജമ്മു കശ്മീർ തുടങ്ങിയ ഇടങ്ങളിലും ഈ കാലയളവിൽ ഏറ്റക്കുറച്ചിലുകളുണ്ടായതായാണ് കോവിൻ വിവരങ്ങൾ വ്യക്തമാക്കുന്നത്.

പുതിയ കോവിഡ് രോഗബാധകളുടെ എണ്ണത്തിൽ വർദ്ധനവ് അടുത്തിടെ റിപ്പോർട്ട് ചെയ്ത അസം, ത്രിപുര സംസ്ഥാനങ്ങളിൽ, ശരാശരി പ്രതിദിനം നൽകുന്ന വാക്സിൻ ഡോസുകളുടെ എണ്ണം കുറയുന്ന പ്രവണത ദൃശ്യമാണ്. അപ്പോഴും ദൈനംദിന ശരാശരി വാക്സിനേഷനുകളുടെ എണ്ണം മുൻ ഘട്ടത്തേക്കാൾ കൂടുതലായി തുടരുന്നതായും കണക്കുകൾ വ്യക്തമാക്കുന്നു.

കോവിഡ് പാക്കേജ് ഉപയോഗിച്ച് മെഡിക്കൽ സൗകര്യങ്ങൾ വികസിപ്പിക്കും

ന്യൂഡല്‍ഹി: അടുത്ത ആറ് മാസത്തിൽ രാജ്യത്തെ കോവിഡ്-19 വ്യാപനം നിയന്ത്രിക്കുന്നതിനുള്ള സമഗ്ര പദ്ധതിയുടെ ഭാഗമായിയുള്ള സൗകര്യങ്ങൾ സർക്കാർ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡാവ്യ. ഗുജറാത്തിലെ ഭാവ്നഗറിലെ സർ തക്താസിങ്‌ജി സർക്കാർ ആശുപത്രിയിൽ മിനുറ്റിൽ ആയിരം ലിറ്റർ ഉൽപാദിപ്പിക്കാൻ ശേഷിയുള്ള രണ്ട് ഓക്സിജൻ പ്ലാന്റുകളുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“അടിയന്തിര സാഹചര്യങ്ങളിൽ തീവ്ര, ഗുരുതര പരിചരണ സംവിധാനങ്ങൾ ലഭ്യമാക്കുന്നതിന് ആവശ്യമായ തുക ഞങ്ങൾ ഇപ്പോൾ എല്ലാ ജില്ലകൾക്കും ഉറപ്പാക്കിയിട്ടുണ്ട്,” മന്ത്രി പറഞ്ഞു.

23,000 കോടി രൂപയുടെ കോവിഡ് പാക്കേജിന് കേന്ദ്രം അടുത്തിടെ അംഗീകാരം നൽകിയിരുന്നു. ഈ പാക്കേജ് ആരോഗ്യ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് ഉപയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.

രാജ്യത്ത് 37,154 പേർക്ക് കോവിഡ്; 4.5 ലക്ഷം പേർ ചികിത്സയിൽ

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 37,154 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 39,649 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. രാജ്യത്തെ രോഗമുക്തി നിരക്ക് 97.22 ശതമാനമായി ഉയര്‍ന്നു. ചികിത്സയില്‍ കഴിയുന്നവരുടെ സംഖ്യ 4.5 ലക്ഷമായി കുറയുകയും ചെയ്തു.

724 മരണമാണ് കോവിഡ് മൂലം ഇന്നലെ രാജ്യത്ത് സംഭവിച്ചത്. ആകെ മരണ നിരക്ക് 4.08 ലക്ഷമായി കൂടിയിട്ടുണ്ട്. അതേസമയം, വാക്സിന്‍ വിതരണത്തില്‍ വലിയ തോതിലുള്ള ഇടിവ് സംഭവിച്ചു. 12.3 ലക്ഷം ഡോസുകള്‍ മാത്രമാണ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി നല്‍കിയത്.

കൂടുതല്‍ കേസുകളുളള സംസ്ഥാനങ്ങളിൽ കേരളം തന്നെയാണ് മുന്നില്‍. സംസ്ഥാനത്ത് ഇന്നലെ 12,220 പേര്‍ക്കാണ് രോഗം. രോഗവ്യാപനം കുറഞ്ഞു വന്ന മഹാരാഷ്ട്രയില്‍ നേരിയ വര്‍ധനവ് ഉണ്ടായി. സജീവ കേസുകളില്‍ രണ്ടായിരത്തിന്റെ ഉയര്‍ച്ചയാണ് ഇന്നലെ രേഖപ്പെടുത്തിയത്.

Also Read: കോവിഡ് കഴിഞ്ഞാല്‍ കോഴിക്കോട്ടേക്കു വരൂ; അണിഞ്ഞൊരുങ്ങി ബീച്ചുകൾ

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Covid india coronavirus kerala live updates july 12

Next Story
ട്രാന്‍സ്‌ജെൻഡര്‍ വിഭാഗത്തിന് പ്രത്യേക രാഷ്ട്രീയ പാര്‍ട്ടി വേണ്ട: കൽക്കി സുബ്രഹ്‌മണ്യംkalki subramaniam, transgender
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express