/indian-express-malayalam/media/media_files/uploads/2021/05/Covid-Vaccine-Vaccination-photo-Gurmeet-Singh14.jpeg)
Coronavirus India Highlights: ജൂണിൽ കോവിഷീൽഡ് വാക്സിന്റെ ഒൻപത് കോടി മുതൽ 10 കോടി വരെ ഡോസുകൾ നിർമ്മിച്ച് വിതരണം ചെയ്യുമെന്ന് വാക്സിൻ നിർമാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്‌ഐഐ) സർക്കാരിനെ അറിയിച്ചു.
പകർച്ചവ്യാധി കാരണമുള്ള വിവിധ വെല്ലുവിളികൾക്കിടയിലും തങ്ങളുടെ ജീവനക്കാർ മുഴുവൻ സമയവും വാക്സിൻ നിർമാണത്തിനായി പ്രയത്നിക്കുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് അയച്ച കത്തിൽ എസ്ഐഐ പറഞ്ഞു.
"മെയ് മാസത്തിലെ 6.5 കോടി ഡോസ് ഉൽപാദന ശേഷിയുമായി താരതമ്യം ചെയ്യുമ്പോൾ ജൂൺ മാസത്തിൽ ഞങ്ങളുടെ കോവിഷീൽഡ് വാക്സിൻ ഒൻപത് മുതൽ 10 കോടി വരെ ഡോസുകൾ നിർമ്മിച്ച് വിതരണം ചെയ്യാൻ കഴിയുമെന്ന് അറിയിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്, ” എസ്‌ഐഐയിലെ ഗവൺമെന്റ് ആൻഡ് റെഗുലേറ്ററി അഫയേഴ്സ് ഡയറക്ടർ പ്രകാശ് കുമാർ സിംഗ് കത്തിൽ പറഞ്ഞു.
ഓഗസ്റ്റ് പകുതിയോടെ 30 ശതമാനം ജനങ്ങള്‍ക്കും വാക്സിന്‍ നല്‍കുക ലക്ഷ്യം: അസം മുഖ്യമന്ത്രി
വാക്സിന്‍ ലഭ്യമായാല്‍ സംസ്ഥാനത്തെ 30 ശതമാനം ജനങ്ങള്‍ക്കും വാക്സിന്‍ നല്‍കുക ലക്ഷ്യമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിസ്വ ശര്‍മ വ്യക്തമാക്കി. നിലവില്‍ 18-44 വയസിനിടയില്‍ ഉള്ളവര്‍ക്ക് നല്‍കാന്‍ 20,000-25,000 ഡോസ് മാത്രമാണ് സംസ്ഥാനത്തിന്റെ പക്കല്‍ ഉള്ളത്.
നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് കോവിഡെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വെല്ലുവിളി എത്ര വലുതായാലും അതിനെ നേരിടാന്‍ രാജ്യം തയ്യാറാണ്. സര്‍വശക്തിയും ഉപയോഗിച്ച് രാജ്യം കോവിഡിനെതിരേ പോരാടുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1.65 ലക്ഷം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണനിരക്കിലും കുറവ് രേഖപ്പെടുത്തി. 3,460 പേര്‍ക്കാണ് മഹാമാരിയില്‍ ജീവന്‍ നഷ്ടപ്പെട്ടത്. വിവിധ സംസ്ഥാനങ്ങളിലായി 21.14 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. തമിഴ്നാട്, കര്‍ണാടക, കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് കോവിഡ് കേസുകള്‍ കൂടുതല്‍.
തമിഴ്നാട്ടില്‍ രോഗവ്യാപനം രൂക്ഷമായി തന്നെ തുടരുകയാണ്. പുതുതായി 30,016 പേര്‍ക്കാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. 486 മരണവും സംഭവിച്ചിട്ടുണ്ട്. എന്നാല്‍ 22 ജില്ലകളില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തി. 3.1 ലക്ഷം പേരാണ് സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നത്.
Also Read: ഇന്ത്യ-യുകെ വകഭേദങ്ങളുടെ സംയുക്ത വൈറസ് കണ്ടെത്തി; അതിവേഗം പടരുമെന്ന് വിദഗ്ധര്‍
മഹാരാഷ്ട്രയില്‍ കോവിഡ് മരണസംഖ്യ കാല്‍ ലക്ഷം കടന്നു. 832 മരണമാണ് ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. 20,295 പേര്‍ക്ക് കോവിഡ് പോസിറ്റീവായി. 24,214 കേസുകളാണ് കര്‍ണാടകയില്‍ സ്ഥിരീകരിച്ചത്. രോഗമുക്തരുടെ നിരക്ക് പ്രതിദിന രോഗികളേക്കാള്‍ അധികമാണ്.
അതേസമയം, രാജ്യത്ത് ഇതുവരെ 21 കോടി വാക്സിന്‍ വിതരണം ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 18-44 വയസിനിടയില്‍ ഉള്ള 14.15 ലക്ഷം പേര്‍ ആദ്യ ഡോസ് സ്വീകരിച്ചു. ഈ വിഭാഗത്തിലെ 9,075 പേര്‍ രണ്ടാം ഡോസ് കുത്തിവയ്പ്പും എടുത്താതായി അരോഗ്യമന്ത്രാലയം വ്യക്തമാക്കി. 1.82 കോടി പേര്‍ക്കാണ് മൂന്നാം ഘട്ടത്തില്‍ ഇതുവരെ വാക്സിന്‍ നല്‍കിയിട്ടുള്ളത്.
- 20:09 (IST) 30 May 2021കർണാടകയിൽ 382 കോവിഡ് മരണങ്ങൾ
കർണാടകയിൽ ഇന്ന് 382 കോവിഡ് -19 മരണങ്ങൾ സ്ഥിരീകരിച്ചു. ഇതിൽ 223 മരണവും ബെംഗളൂരു അർബൻ, റൂറൽ ജില്ലകളിലാണ് റിപ്പോർട്ട് ചെയ്തത്. 20, 378 പേർക്കാണ് ഇന്ന് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. 28053 പേർ ഇന്ന് രോഗമുക്തി നേടി.
ബെംഗളൂരു അർബൻ ജില്ലയിലാണ് ഏറ്റവും കൂടുതൽ രോഗബാധ. 4734 പേർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. ഹസ്സൻ ജില്ലയിൽ 2227 പേർക്കും മൈസുരുവിൽ 1559 പേർക്കും രോഗം സ്ഥിരീകരിച്ചു.
- 17:25 (IST) 30 May 2021ഡൽഹിയിൽ പുതിയ 946 കേസുകൾ കൂടി; പോസിറ്റിവിറ്റി നിരക്ക് 1.25%
ഡൽഹിയിൽ 946 പേർക്ക് കൂടി കോവിഡ് ബാധിച്ചു. 1803 പേർ രോഗമുക്തരായി. 78 മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിൽ സ്ഥിരീകരിച്ചത്. നിലവിൽ 12,100 പേരാണ് ഡൽഹിയിൽ ചികിത്സയിലുള്ളത്.
- 17:21 (IST) 30 May 2021ജൂണിൽ 12 കോടി വാക്സിൻ ലഭ്യമാകുമെന്ന് ആരോഗ്യ മന്ത്രാലയം
ജൂണിൽ 12 കോടി വാക്സിൻ കൂടി ലഭ്യമാകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഞായറാഴ്ച പറഞ്ഞു.
- 16:16 (IST) 30 May 2021കോവിഡിൽ കുടുംബാംഗങ്ങളെ നഷ്ടമായവർക്ക് ധനസഹായം പ്രഖ്യാപിച്ച് ഗോവ മുഖ്യമന്ത്രി
കോവിഡ് ബാധിച്ച് കുടുംബാംഗങ്ങൾ മരണപ്പെട്ടവർക്ക് ധനസഹായം പ്രഖ്യാപിച്ച് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ധനസഹായമായി രണ്ട് ലക്ഷം രൂപയാണ് പ്രഖ്യാപിച്ചത്.
- 14:28 (IST) 30 May 2021ഡല്‍ഹിയില്‍ നാളെ മുതല്‍ ഇളവുകള്‍
ലോക്ക്ഡൗണില്‍ ഇളവുകള്‍ വരുന്ന സാഹചര്യത്തില്‍ മുന്നൊരുക്കങ്ങളുമായി ഡല്‍ഹി പൊലീസ്. കമ്മീഷണര്‍ എസ്.എന്‍ ശ്രീവാസ്തവയുടെ നേതൃത്വത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. ജനങ്ങള്‍ റോഡിലും മാര്‍ക്കറ്റുകളിലും അടക്കം എത്തുമെന്നതിനാല്‍ കൂട്ടം കൂടുന്നത് ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കും.
- 14:09 (IST) 30 May 2021ഓഗസ്റ്റ് പകുതിയോടെ 30 ശതമാനം ജനങ്ങള്‍ക്കും വാക്സിന്‍ നല്‍കുക ലക്ഷ്യം: അസം മുഖ്യമന്ത്രി
വാക്സിന്‍ ലഭ്യമായാല്‍ സംസ്ഥാനത്തെ 30 ശതമാനം ജനങ്ങള്‍ക്കും വാക്സിന്‍ നല്‍കുക ലക്ഷ്യമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിസ്വ ശര്‍മ വ്യക്തമാക്കി. നിലവില്‍ 18-44 വയസിനിടയില്‍ ഉള്ളവര്‍ക്ക് നല്‍കാന്‍ 20,000-25,000 ഡോസ് മാത്രമാണ് സംസ്ഥാനത്തിന്റെ പക്കല്‍ ഉള്ളത്.
- 13:52 (IST) 30 May 2021CBSE Plus Two Exam: പുതിയ മാര്‍ഗങ്ങള്‍ തേടി ബോര്‍ഡുകള്‍; പരീക്ഷ റദ്ദാക്കുന്നത് പരിഗണനയില്‍
ന്യൂഡല്‍ഹി. കോവിഡ് സാഹചര്യത്തില്‍ സി.ബി.എസ്.ഇ, സി.ഐ.എസ്.സി.ഇ പ്ലസ് ടു പരീക്ഷകളുടെ നടത്തുന്ന കാര്യത്തില്‍ പുതിയ തീരുമാനങ്ങളുമായി പരീക്ഷ ബോര്‍ഡുകള്‍. പരീക്ഷ റദ്ദാക്കി മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിക്കാനുള്ള ആലോചനയിലാണ് ബോര്‍ഡുകള്‍.
ഭൂരിഭാഗം സംസ്ഥാനങ്ങളും സമയം ചുരുക്കി പ്രധാന വിഷയങ്ങളുടെ പരീക്ഷ നടത്താം എന്ന നിലപാടിനൊപ്പമായിരുന്നു. എന്നാല്‍ കോവിഡ് ഒരു ചോദ്യ ചിഹ്നമായി അവേശിഷിക്കുന്നതിനാല്‍ പരീക്ഷ റദ്ദാക്കി മുമ്പത്തെ പരീക്ഷകളുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് നല്‍കുക എന്ന മാര്‍ഗം മുന്നിലുണ്ട്, ബോര്‍ഡ് വ്യത്തങ്ങള്‍ അറിയിച്ചു.
- 13:18 (IST) 30 May 2021ഇന്ത്യക്ക് സഹായവുമായി സൗദി
കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യക്ക് സഹായവുമായി സൗദി അറേബിയ. 60 ടണ്‍ ദ്രാവക ഓക്സിജന്‍ അയച്ചു. മൂന്ന് കണ്ടെയ്നറുകളിലായാണ് ഓക്സിജന്‍ അയച്ചിരിക്കുന്നത്. ഇത് ജൂണ്‍ ആറിന് മുംബൈയില്‍ എത്തും.
1.Deeply appreciate the gesture of HRH Prince Abdulaziz, Min of Energy, KSA for the offer to send 3 ISO Containers with 60 tons of LMO, which are expected to arrive in Mumbai on 6 June 2021,and also to provide 100 ISO containers in the coming months to support #IndiaFightsCorona. pic.twitter.com/c9z98YoYcf
— Dharmendra Pradhan (@dpradhanbjp) May 29, 2021 - 13:17 (IST) 30 May 2021ഇന്ത്യക്ക് സഹായവുമായി സൗദി
കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യക്ക് സഹായവുമായി സൗദി അറേബിയ. 60 ടണ്‍ ദ്രാവക ഓക്സിജന്‍ അയച്ചു. മൂന്ന് കണ്ടെയ്നറുകളിലായാണ് ഓക്സിജന്‍ അയച്ചിരിക്കുന്നത്. ഇത് ജൂണ്‍ ആറിന് മുംബൈയില്‍ എത്തും.
1.Deeply appreciate the gesture of HRH Prince Abdulaziz, Min of Energy, KSA for the offer to send 3 ISO Containers with 60 tons of LMO, which are expected to arrive in Mumbai on 6 June 2021,and also to provide 100 ISO containers in the coming months to support #IndiaFightsCorona. pic.twitter.com/c9z98YoYcf
— Dharmendra Pradhan (@dpradhanbjp) May 29, 2021 - 12:58 (IST) 30 May 2021ശക്തന്‍ മാര്‍ക്കറ്റ് തിങ്കളാഴ്ച തുറക്കും
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തൃശൂര്‍ ശക്തന്‍ മാര്‍ക്കറ്റ് തിങ്കളാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. മൊത്തവ്യാപാര കടകള്‍ക്ക് പുലര്‍ച്ചെ ഒന്ന് മുതല്‍ രാവിലെ എട്ട് മണി വരെ തുറക്കാം, ചില്ലറ വ്യാപാരികള്‍ക്ക് എട്ട് മുതല്‍ 12 വരെയും. നാളെ വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കും ആന്റിജന്‍ പരിശോധന നടത്തും.
- 12:58 (IST) 30 May 2021ശക്തന്‍ മാര്‍ക്കറ്റ് തിങ്കളാഴ്ച തുറക്കും
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തൃശൂര്‍ ശക്തന്‍ മാര്‍ക്കറ്റ് തിങ്കളാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. മൊത്തവ്യാപാര കടകള്‍ക്ക് പുലര്‍ച്ചെ ഒന്ന് മുതല്‍ രാവിലെ എട്ട് മണി വരെ തുറക്കാം, ചില്ലറ വ്യാപാരികള്‍ക്ക് എട്ട് മുതല്‍ 12 വരെയും. നാളെ വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കും ആന്റിജന്‍ പരിശോധന നടത്തും.
- 12:41 (IST) 30 May 2021ഓക്സിജന്‍ ഉത്പാദനം പത്ത് മടങ്ങായി വര്‍ദ്ധിപ്പിച്ചെന്ന് പ്രധാനമന്ത്രി
രാജ്യത്ത് ഓക്സിജന്‍ ഉത്പാദനം പത്ത് മടങ്ങായി വര്‍ദ്ധിപ്പിച്ചെന്ന് മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. "സാധരണയായി 900 മെട്രിക്ക് ടണ്‍ ദ്രാവക ഓക്സിജന്‍ ആയിരുന്നു ഉത്പാദിപ്പിച്ചിരുന്നത്. നിലവില്‍ 9,500 മെട്രിക്ക് ടണ്ണാണ് രാജ്യത്ത് നിര്‍മിക്കുന്നത്. കോവിഡ് ചികിത്സക്ക് മാത്രമായാണിത്," പ്രധാനമന്ത്രി പറഞ്ഞു.
- 12:19 (IST) 30 May 2021സര്‍വ്വശക്തിയും ഉപയോഗിച്ച് രാജ്യം കോവിഡിനെ നേരിടുന്നു: പ്രധാനമന്ത്രി
നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് കോവിഡെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വെല്ലുവിളി എത്ര വലുതായാലും അതിനെ നേരിടാന്‍ രാജ്യം തയ്യാറാണ്. സര്‍വശക്തിയും ഉപയോഗിച്ച് രാജ്യം കോവിഡിനെതിരേ പോരാടുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
- 12:06 (IST) 30 May 2021കോവിഡ് ബാധിച്ച് മരിച്ച മാധ്യപ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം
ഉത്തര്‍പ്രദേശില്‍ കോവിഡ് ബാധിച്ച് മരിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 10 ലക്ഷം രൂപയാണ് ധനസഹായമായി നല്‍കുന്നത്.
On the occasion of Hindi Journalism Day, Uttar Pradesh Chief Minister Yogi Adityanath has announced Rs 10 lakh aid for kin of journalists who died due to COVID-19.
— ANI UP/Uttarakhand (@ANINewsUP) May 30, 2021
(File photo) pic.twitter.com/zNZA3OkuY6 - 11:32 (IST) 30 May 2021ജൂണില്‍ 12 കോടി വാക്സിന്‍ ലഭ്യമാക്കും ആരോഗ്യമന്ത്രാലയം
രാജ്യത്തിന്റെ വാക്സിനേഷന്‍ പദ്ധതിക്കായി 12 കോടി വാക്സിന്‍ ജൂണില്‍ ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം
- 11:15 (IST) 30 May 2021ഹരിയാനയില്‍ ലോക്ക്ഡൗണ്‍ നീട്ടി
കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ഹരിയാനയില്‍ ലോക്ക്ഡൗണ്‍ നീട്ടി. ജൂണ്‍ ഏഴ് വരെ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ തുടരും
- 11:02 (IST) 30 May 202121 കോടി വാക്സിന്‍ വിതരണം ചെയ്തതായി ആരോഗ്യമന്ത്രാലയം
അതേസമയം, രാജ്യത്ത് ഇതുവരെ 21 കോടി വാക്സിന്‍ വിതരണം ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 18-44 വയസിനിടയില്‍ ഉള്ള 14.15 ലക്ഷം പേര്‍ ആദ്യ ഡോസ് സ്വീകരിച്ചു. ഈ വിഭാഗത്തിലെ 9,075 പേര്‍ രണ്ടാം ഡോസ് കുത്തിവയ്പ്പും എടുത്താതായി അരോഗ്യമന്ത്രാലയം വ്യക്തമാക്കി. 1.82 കോടി പേര്‍ക്കാണ് മൂന്നാം ഘട്ടത്തില്‍ ഇതുവരെ വാക്സിന്‍ നല്‍കിയിട്ടുള്ളത്.
- 10:45 (IST) 30 May 2021തമിഴ്നാട്ടില്‍ പിടിവിടാതെ കോവിഡ്
തമിഴ്നാട്ടില്‍ രോഗവ്യാപനം രൂക്ഷമായി തന്നെ തുടരുകയാണ്. പുതുതായി 30,016 പേര്‍ക്കാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. 486 മരണവും സംഭവിച്ചിട്ടുണ്ട്. എന്നാല്‍ 22 ജില്ലകളില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തി. 3.1 ലക്ഷം പേരാണ് സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നത്.
- 10:27 (IST) 30 May 2021വയലാർ രാമവർമ്മയുടെ മകൾ കോവിഡ് ബാധിച്ചു മരിച്ചു
വയലാർ രാമവർമ്മയുടെ ഇളയ മകൾ സിന്ധു കോവിഡ് ബാധിച്ചു മരിച്ചു. ശ്വാസ തടസത്തെ തുടർന്ന് ഇന്നലെ രാത്രിയാണ് സിന്ധുവിനെ പാലക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 54 വയസ്സായിരുന്നു.
- 10:07 (IST) 30 May 2021വാക്സിനേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് കേന്ദ്രം
സ്വാകാര്യ ആശുപത്രികള്‍ വാക്സിനേഷന്‍ മാര്‍ഗനിര്‍ദേശങ്ങല്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇത് സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കി. ലംഘനം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണം. വന്‍ തുക വാങ്ങിയുള്ള വാക്സിനേഷന്‍ പാക്കേജുകള്‍ അനുവദിക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കി.
- 09:51 (IST) 30 May 2021ഇന്ത്യ-യുകെ വകഭേദങ്ങളുടെ സംയുക്ത വൈറസ് കണ്ടെത്തി; അതിവേഗം പടരുമെന്ന് വിദഗ്ധര്‍
ഹനോയ്: കോവിഡ് വ്യാപനത്തില്‍ ആശങ്ക വര്‍ദ്ധിപ്പിച്ച് വൈറസിന്റെ ജനിതകവ്യതിയാനം. ഇന്ത്യയിലും, ബ്രിട്ടണിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വകഭേദങ്ങളുടെ സംയുക്തമായ രൂപം രാജ്യത്ത് കണ്ടെത്തിയതായി വിയറ്റ്നാം ആരോഗ്യമന്ത്രി പറഞ്ഞു.
- 09:39 (IST) 30 May 2021രാജ്യത്ത് 1.65 ലക്ഷം പുതിയ കേസുകള്‍; 3,460 കോവിഡ് മരണം
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1.65 ലക്ഷം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണനിരക്കിലും കുറവ് രേഖപ്പെടുത്തി. 3,460 പേര്‍ക്കാണ് മഹാമാരിയില്‍ ജീവന്‍ നഷ്ടപ്പെട്ടത്. വിവിധ സംസ്ഥാനങ്ങളിലായി 21.14 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. തമിഴ്നാട്, കര്‍ണാടക, കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് കോവിഡ് കേസുകള്‍ കൂടുതല്‍.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us