/indian-express-malayalam/media/media_files/uploads/2021/06/Modi-30.jpg)
Coronavirus India Highlights: വാക്സിനെടുക്കാന്‍ ജനങ്ങള്‍ മടി കാണിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മന്‍ കി ബാത്തില്‍ പറഞ്ഞു. "ശാസ്ത്രത്തെയും ശാസ്ത്രജ്ഞരേയും വിശ്വസിക്കു. നിരവധി പേര്‍ വാക്സിനെടുത്തു. ഞാന്‍ രണ്ട് ഡോസും സ്വീകരിച്ചതാണ്. എന്റെ അമ്മക്ക് 100 വയസിന് അടുത്ത് പ്രായമുണ്ട്. അവര്‍ കുത്തിവയ്പ്പെടുത്തു. വാക്സിനെ ചുറ്റിപ്പറ്റിയുള്ള നുണ പ്രചരണങ്ങളില്‍ വീഴരുത്", പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയില്‍ കോവിഡ് കേസുകളില്‍ നേരിയ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 50,040 പേര്‍ക്ക് കോവിഡ് ബാധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 57,944 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. ഇതോടെ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5.86 ലക്ഷമായി കുറഞ്ഞു.
1,258 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ മഹാമാരി ബാധിച്ച് ജിവന്‍ നഷ്ടമായവര്‍ 3.95 ലക്ഷമായി ഉയര്‍ന്നു. വാക്സിന്‍ വിതരണവും പുരോഗമിക്കുകയാണ്. 32 കോടി വാക്സിന്‍ ഡോസുകളാണ് ഇതുവരെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി വിതരണം ചെയ്തിട്ടുള്ളത്.
ഈ വര്‍ഷം അവസാനത്തോടെ 18 വയസിന് മുകളില്‍ ഉള്ള എല്ലാവര്‍ക്കും വാക്സിന്‍ നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. അഞ്ച് നിര്‍മാതാക്കളില്‍ നിന്നായി 188 കോടി വാക്സിന്‍ ഡോസുകള്‍ വര്‍ഷാവസനത്തോടെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
Also Read: സംസ്ഥാനത്ത് ഇന്നും സമ്പൂര്‍ണ ലോക്ക്ഡൗണ്‍; കുറയാതെ ടി.പി.ആര്‍
- 20:11 (IST) 27 Jun 2021പരീക്ഷ: വിദ്യാര്‍ത്ഥികള്‍ക്ക് ഹാള്‍ടിക്കറ്റ് കാണിച്ച് യാത്ര ചെയ്യാം
നാളെ മുതല്‍ പരീക്ഷ എഴുതാന്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഹാള്‍ടിക്കറ്റ് കാണിച്ചാല്‍ യാത്ര ചെയ്യാന്‍ അനുമതി നല്‍കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. പരീക്ഷയ്ക്ക് പോകുന്ന കുട്ടികള്‍ക്ക് യാത്രചെയ്യുന്നതിന് ഒരു വിധത്തിലും തടസ്സം ഉണ്ടായിരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
https://malayalam.indianexpress.com/kerala-news/kerala-covid-complete-lockdown-today-521283/
- 19:52 (IST) 27 Jun 2021പരീക്ഷ: വിദ്യാര്‍ത്ഥികള്‍ക്ക് ഹാള്‍ടിക്കറ്റ് കാണിച്ച് യാത്ര ചെയ്യാം
നാളെ മുതല്‍ പരീക്ഷ എഴുതാന്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഹാള്‍ടിക്കറ്റ് കാണിച്ചാല്‍ യാത്ര ചെയ്യാന്‍ അനുമതി നല്‍കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. പരീക്ഷയ്ക്ക് പോകുന്ന കുട്ടികള്‍ക്ക് യാത്രചെയ്യുന്നതിന് ഒരു വിധത്തിലും തടസ്സം ഉണ്ടായിരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
https://malayalam.indianexpress.com/kerala-news/kerala-covid-complete-lockdown-today-521283/
- 18:07 (IST) 27 Jun 2021കേരളത്തിലെ കോവിഡ് കണക്ക്
സംസ്ഥാനത്ത് ഇന്ന് 10,905 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1401, കൊല്ലം 1115, എറണാകുളം 1103, മലപ്പുറം 1103, കോഴിക്കോട് 1046, പാലക്കാട് 1010, തൃശൂര്‍ 941, കാസര്‍ഗോഡ് 675, ആലപ്പുഴ 657, കണ്ണൂര്‍ 562, കോട്ടയം 428, പത്തനംതിട്ട 343, ഇടുക്കി 275, വയനാട് 246 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
- 13:24 (IST) 27 Jun 2021മിസോറാമില്‍ 233 കേസുകള്‍
മിസോറാമില്‍ കോവിഡ് ബാധിച്ച് രണ്ട് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 233 കേസുകളാണ് സ്ഥിരീകരിച്ചത്. രോഗം ബാധിച്ചവരില്‍ 62 കുട്ടികളും ഉള്‍പ്പെടുന്നു.
- 13:03 (IST) 27 Jun 2021പുതുച്ചേരിയില്‍ 231 പേര്‍ക്ക് കോവിഡ്
പുതുച്ചേരിയില്‍ 231 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയതു. മൂന്ന് മരണവും സംഭവിച്ചിട്ടുണ്ട്.
- 12:36 (IST) 27 Jun 2021വാക്സിനെടുക്കാന്‍ മടി കാണിക്കരുതെന്ന് പ്രധാനമന്ത്രി
വാക്സിനെടുക്കാന്‍ ജനങ്ങള്‍ മടി കാണിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മന്‍ കി ബാത്തില്‍ പറഞ്ഞു. "ശാസ്ത്രത്തെയും ശാസ്ത്രജ്ഞരേയും വിശ്വസിക്കു. നിരവധി പേര്‍ വാക്സിനെടുത്തു. ഞാന്‍ രണ്ട് ഡോസും സ്വീകരിച്ചതാണ്. എന്റെ അമ്മക്ക് 100 വയസിന് അടുത്ത് പ്രായമുണ്ട്. അവര്‍ കുത്തിവയ്പ്പെടുത്തു. വാക്സിനെ ചുറ്റിപ്പറ്റിയുള്ള നുണ പ്രചരണങ്ങളില്‍ വീഴരുത്," പ്രധാനമന്ത്രി പറഞ്ഞു.
- 11:46 (IST) 27 Jun 2021താനയില്‍ 432 പുതിയ കേസുകള്‍
മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ 432 പേര്‍ക്ക് കോവിഡ് ബാധിച്ചു. 18 മരണവും സംഭവിച്ചിട്ടുണ്ട്. ജില്ലയില്‍ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 5.30 ലക്ഷമായി ഉയര്‍ന്നു.
- 11:14 (IST) 27 Jun 202131.5 കോടി വാക്സിന്‍ വിതരണം ചെയ്തു
സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കുമായി 31.51 കോടി വാക്സിന്‍ ഡോസ് വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം.
- 10:51 (IST) 27 Jun 2021സംസ്ഥാനത്ത് ഇന്നും സമ്പൂര്‍ണ ലോക്ക്ഡൗണ്‍; കുറയാതെ ടി.പി.ആര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗണ്‍ ഇന്നും തുടരും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആര്‍) ദീര്‍ഘനാളായി പത്ത് ശതമാനത്തിന് മുകളിലായി തുടരുന്നത് ആശങ്കയാണ്. ഈ സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കേണ്ടതില്ല എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. നിലവിലുള്ള ഇളവുകള്‍ വരും ദിവസങ്ങളില്‍ തുടരും.
https://malayalam.indianexpress.com/kerala-news/kerala-covid-complete-lockdown-today-521283/
- 10:30 (IST) 27 Jun 2021ഡിസംബറോടെ 18 വയസിന് മുകളില്‍ ഉള്ള എല്ലാവര്‍ക്കും വാക്സിന്‍ നല്‍കും: കേന്ദ്ര സര്‍ക്കാര്‍
ഈ വര്‍ഷം അവസാനത്തോടെ 18 വയസിന് മുകളില്‍ ഉള്ള എല്ലാവര്‍ക്കും വാക്സിന്‍ നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. അഞ്ച് നിര്‍മാതാക്കളില്‍ നിന്നായി 188 കോടി വാക്സിന്‍ ഡോസുകള്‍ വര്‍ഷാവസനത്തോടെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
- 10:13 (IST) 27 Jun 20211,258 മരണം
1,258 മരണം ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ മഹാമാരി ബാധിച്ച് ജിവന്‍ നഷ്ടമായവര്‍ 3.95 ലക്ഷമായി ഉയര്‍ന്നു. വാക്സിന്‍ വിതരണവും പുരോഗമിക്കുകയാണ്. 32 കോടി വാക്സിന്‍ ഡോസുകളാണ് ഇതുവരെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി വിതരണം ചെയ്തിട്ടുള്ളത്.
- 10:05 (IST) 27 Jun 2021വീണ്ടും അരലക്ഷം കടന്ന് പ്രതിദിന കേസുകള്‍
ഇന്ത്യയില്‍ കോവിഡ് കേസുകളില്‍ നേരിയ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 50,040 പേര്‍ക്ക് കോവിഡ് ബാധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 57,944 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. ഇതോടെ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5.86 ലക്ഷമായി കുറഞ്ഞു.
- 09:59 (IST) 27 Jun 2021വീണ്ടും അരലക്ഷം കടന്ന് പ്രതിദിന കേസുകള്‍
ഇന്ത്യയില്‍ കോവിഡ് കേസുകളില്‍ നേരിയ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 50,040 പേര്‍ക്ക് കോവിഡ് ബാധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 57,944 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. ഇതോടെ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5.86 ലക്ഷമായി കുറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us