പരീക്ഷ: വിദ്യാര്‍ത്ഥികള്‍ക്ക് ഹാള്‍ടിക്കറ്റ് കാണിച്ച് യാത്ര ചെയ്യാം

നിലവില്‍ സംസ്ഥാനത്ത് അഞ്ച് ജില്ലകളിലാണ് പതിനായിരത്തിലധികം ആളുകള്‍ കോവിഡ് ചികിത്സയില്‍ കഴിയുന്നത്

തിരുവനന്തപുരം: നാളെ മുതല്‍ പരീക്ഷ എഴുതാന്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഹാള്‍ടിക്കറ്റ് കാണിച്ചാല്‍ യാത്ര ചെയ്യാന്‍ അനുമതി നല്‍കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. പരീക്ഷയ്ക്ക് പോകുന്ന കുട്ടികള്‍ക്ക് യാത്രചെയ്യുന്നതിന് ഒരു വിധത്തിലും തടസ്സം ഉണ്ടായിരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ഇന്നും സമ്പൂര്‍ണ ലോക്ക്ഡൗണ്‍; കുറയാതെ ടി.പി.ആര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗണ്‍ ഇന്നും തുടരും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആര്‍) ദീര്‍ഘനാളായി പത്ത് ശതമാനത്തിന് മുകളിലായി തുടരുന്നത് ആശങ്കയാണ്. ഈ സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കേണ്ടതില്ല എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. നിലവിലുള്ള ഇളവുകള്‍ വരും ദിവസങ്ങളില്‍ തുടരും.

സംസ്ഥാനത്ത് ടി.പി.ആര്‍ 24 ശതമാനത്തിന് മുകളിലുള്ള 24 പ്രദേശങ്ങളാണ് നിലവിലുള്ളത്. ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ രോഗശമനം ഉണ്ടാകുന്നില്ല. ടി.പി.ആര്‍ എട്ടിനും പതിനാറിനും ഇടയിലുള്ള പ്രദേശങ്ങള്‍ 545 ആണ്. എട്ടിന് താഴെയുള്ളവ 313 മേഖലകളും.

ഇന്ന് കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര സര്‍വീസുകള്‍ പരിമതമായി മാത്രമെ ഉണ്ടാകു. സ്വാകര്യ ബസുകളുടെ സേവനം ഉണ്ടാകില്ല. ഹോട്ടലുകളില്‍ പാഴ്സല്‍ സര്‍വീസുകള്‍ അനുവദിക്കും. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പൊലീസ് അനുമതി വേണം.

ആവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് തുറക്കാം. കൂടുതല്‍ ഇളവുകളുടെ കാര്യത്തില്‍ വരും ദിവസങ്ങളില്‍ ചേരുന്ന അവലോകന യോഗത്തില്‍ തീരുമാനമെടുക്കും.

കോവിഡ് രണ്ടാം തരംഗം പൂര്‍ണമായി വിട്ടകലും മുന്‍പ് തന്നെ സംസ്ഥാനത്ത് ഡെല്‍റ്റ പ്ലസ് വകഭേദം റിപ്പോര്‍ട്ട് ചെയ്യുന്നത് ആശങ്കയാണ്. നിലവില്‍ സംസ്ഥാനത്ത് അഞ്ച് ജില്ലകളിലാണ് പതിനായിരത്തിലധികം ആളുകള്‍ കോവിഡ് ചികിത്സയില്‍ കഴിയുന്നത്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ കേസുകള്‍ കഴിഞ്ഞ ദിവസങ്ങളിലായി ഉയരുന്നുണ്ട്.

Also Read: ഡിസംബറോടെ 18 വയസിന് മുകളില്‍ ഉള്ള എല്ലാവര്‍ക്കും വാക്സിന്‍ നല്‍കും: കേന്ദ്ര സര്‍ക്കാര്‍

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala covid complete lockdown today

Next Story
രാമനാട്ടുകര സ്വർണക്കടത്ത് വിവാദം: കണ്ണൂരിൽ ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കിRamanattukara Accident, Ramanattukara Gold Smuggling, Gold Smuggling, Ramanattukara, Kannur, DYFI, Arjun Ayanki, Akash Thillankeri, C Sajesh, M Shajir, Kannur Dyfi, CPIM, സിപിഐഎം, ഡിവൈഎഫ്ഐ, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com