/indian-express-malayalam/media/media_files/uploads/2021/06/MODI-COVID-1.jpg)
Coronavirus India Highlights: രാജ്യത്ത് കോവിഡ് വാക്സിനേഷൻ യജ്ഞം വിപുലീകരിക്കുന്നതിന് എൻജിഒകളെയും മറ്റ് സംഘടനകളെയും ഉൾപ്പെടുത്തേണ്ടത് പ്രധാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
രാജ്യത്ത് ഈ ആഴ്ച കോവിഡ് വാക്സിനേഷന്റെ വേഗത വർധിച്ചതിൽ സംതൃപ്തിയുണ്ടെന്നും മോദി പറഞ്ഞു. ഏതെങ്കിലും പ്രദേശത്ത് വർദ്ധിച്ചുവരുന്ന അണുബാധകൾ തടയുന്നതിന് പ്രധാനപ്പെട്ട മാർഗമായതിനാൽ പരിശോധനയുടെ വേഗത കുറയുന്നില്ലെന്ന് സംസ്ഥാനങ്ങൾ ഉറപ്പുവരുത്തണമെന്ന് പ്രധാനമന്ത്രി മോദി നിർദ്ദേശിച്ചു.
സംസ്ഥാനത്തിന് 2.65 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി
തിരുവനന്തപുരം: സംസ്ഥാനത്തിന് 2,65,160 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 61,150 ഡോസ് കോവീഷീല്‍ഡ് വാക്‌സിന്‍ എറണാകുളത്തും 42,000 ഡോസ് കോവീഷീല്‍ഡ് വാക്‌സിന്‍ കോഴിക്കോടും വെള്ളിയാഴ്ച എത്തിയിരുന്നു. ഇതുകൂടാതെ ഇന്ന് തിരുവനന്തപുരത്ത് 1,08,510 ഡോസ് കോവാക്‌സിനും രാത്രിയോടെ 53,500 ഡോസ് കോവീഷീല്‍ഡ് വാക്‌സിനും എത്തിയിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് 1,28,82,290 ഡോസ് വാക്‌സിനാണ് ലഭിച്ചത്.
സംസ്ഥാനത്ത് ഇന്ന് 1,70,976 പേരാണ് വാക്‌സിനെടുത്തത്. 1234 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്. സംസ്ഥാനത്ത് ഇതുവരെ 1,05,02,531 ഒന്നാം ഡോസും 29,76,526 രണ്ടാം ഡോസും ഉള്‍പ്പെടെ ആകെ 1,34,79,057 പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്.
രാജ്യത്ത് ഇതുവരെ 40 കോടിയോളം കോവിഡ്-19 ടെസ്റ്റുകൾ നടത്തിയതായി ഐസിഎംആർ
ന്യൂഡൽഹി: ഇന്ത്യയിൽ ഇതുവരെ 40 കോടിയോളം കോവിഡ് ടെസ്റ്റുകൾ നടത്തിയതായി ഐസിഎംആർ. ജൂണിൽ മാത്രം പ്രതിദിനം 18 ലക്ഷത്തിലധികം ടെസ്റ്റുകളാണ് നടത്തിയത്. ഇന്നുവരെ 40,18,11,892 സാംപിളുകളാണ് പരിശോധിച്ചതെന്ന് അവർ പറഞ്ഞു.
തമിഴ്‌നാട്ടിൽ ഡെൽറ്റ പ്ലസ് വകഭേദം കാരണമുള്ള ആദ്യ മരണം ശനിയാഴ്ച റിപ്പോർട്ട് ചെയ്തു. കോവിഡ് 19ന്റെ ഡെൽറ്റ പ്ലസ് വകഭേദം ബാധിച്ച മധുര സ്വദേശിയാണ് മരിച്ചതെന്ന് തമിഴ്‌നാട് ആരോഗ്യ വകുപ്പ് പറഞ്ഞു.
സംസ്ഥാനത്ത് മൂന്ന് പേരിൽ ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയെന്നും അതിൽ രണ്ടു പേർ രോഗമുക്തരായെന്നും തമിഴ്നാട് ആരോഗ്യ മന്ത്രി എം.എ സുബ്രമണ്യൻ പറഞ്ഞു. ചെന്നൈയിൽ നിന്നുള്ള ഒരു നഴ്സും, കാഞ്ചീപുരം ജില്ലയിൽ നിന്നുള്ള ഒരു വ്യക്തിയിലുമാണ് ഡെൽറ്റ പ്ലസ് വൈറസ് കണ്ടെത്തിയത്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കു പ്രകാരം 20 കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്ര കഴിഞ്ഞാൽ വെള്ളിയാഴ്ച വരെ ഒമ്പത് ഡെൽറ്റ പ്ലസ് കേസുകളാണ് തമിഴ്‌നാട്ടിൽ റിപ്പോർട്ട് ചെയ്തത്.
അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 48,698 പേർക്ക് കൂടി കോവിഡ് ബാധിച്ചു. 1,183 മരണം റിപ്പോർട്ട് ചെയ്തതായും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
രാജ്യത്തെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 3,01,83,143 ആയി. 3,94,493 പേർക്കാണ് മഹാമാരിയിൽ ഇതുവരെ ജീവൻ നഷ്ടമായത്. നിലവിൽ 5,95,565 പേരാണ് ചികിത്സയിലുള്ളത്. 2,91,93,085 പേർ ഇതുവരെ രോഗമുക്തരായതായി ആരോഗ്യ മന്ത്രാലയം പറഞ്ഞു.
അതേസമയം, അതീവ വ്യാപനശേഷിയുള്ള ഡെൽറ്റ വകഭേദം രാജ്യത്തെ 174 ജില്ലകളിലെങ്കിലും ഉണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 10 സംസ്ഥാനങ്ങളിലായി 48 ഡെൽറ്റ പ്ലസ് വകഭേദമുള്ള കേസുകൾ സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലാണ് ഈ വകഭദേമുള്ള കോവിഡ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്തത്, 20 പേർക്ക്.
തമിഴ്‌നാട്ടിൽ ഡെൽറ്റ പ്ലസ് വകഭേഗത്തിലെ ഒമ്പത് കേസുകൾ കണ്ടെത്തി. മധ്യപ്രദേശിൽ ഏഴ് കേസുകളും കേരളത്തിൽ മൂന്ന് കേസുകളും സ്ഥിരീകരിച്ചു. പഞ്ചാബ്, ഗുജറാത്ത് എന്നിവിടങ്ങളിൽ രണ്ട് കേസുകളും ആന്ധ്രാപ്രദേശ്, ഒഡീഷ, രാജസ്ഥാൻ, ജമ്മു, കർണാടക എന്നിവിടങ്ങളിൽ ഒരു കേസും സ്ഥിരീകരിച്ചു.
Read Also: കുട്ടികളിൽ കോവോവാക്സ് ട്രയൽ നടത്താൻ അനുമതിക്കായി ഡിസിജിഐ സമീപിക്കാൻ സെറം
കേരളത്തിൽ പത്തനംതിട്ട ജില്ലയിൽ ഒരാളിലും പാലക്കാട് ജില്ലയിൽ രണ്ട് പേരിലുമാണ് ഡെൽറ്റപ്ലസ് വകഭേദം കണ്ടെത്തിയത്.
അതേസമയം, 'ഡെൽറ്റ പ്ലസ്' വകഭേദം കാരണമുള്ള രാജ്യത്തെ ആദ്യ മരണം മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തു. മുംബൈയിൽ നിന്ന് 330 കിലോമീറ്റർ അകലെയുള്ള സംഘമേശ്വർ സ്വദേശിനിയായ യുവതിയാണ് മരിച്ചത്. സ്ത്രീയുടെ മരണത്തിന് കാരണം മറ്റ് രോഗബാധകളാണോ എന്ന് പരിശോധിക്കുകയാണെന്ന് രത്‌നഗിരി അഡീഷണൽ കളക്ടർ സഞ്ജയ് ഷിൻഡെ പറഞ്ഞു.
- 20:34 (IST) 26 Jun 2021ഇന്ന് 1,70,976 പേർ വാക്സിൻ സ്വീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 1,70,976 പേരാണ് വാക്‌സിനെടുത്തത്. 1234 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്. സംസ്ഥാനത്ത് ഇതുവരെ 1,05,02,531 ഒന്നാം ഡോസും 29,76,526 രണ്ടാം ഡോസും ഉള്‍പ്പെടെ ആകെ 1,34,79,057 പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്.
- 20:34 (IST) 26 Jun 2021സംസ്ഥാനത്തിന് 2.65 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി
സംസ്ഥാനത്തിന് 2,65,160 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 61,150 ഡോസ് കോവീഷീല്‍ഡ് വാക്‌സിന്‍ എറണാകുളത്തും 42,000 ഡോസ് കോവീഷീല്‍ഡ് വാക്‌സിന്‍ കോഴിക്കോടും വെള്ളിയാഴ്ച എത്തിയിരുന്നു. ഇതുകൂടാതെ ഇന്ന് തിരുവനന്തപുരത്ത് 1,08,510 ഡോസ് കോവാക്‌സിനും രാത്രിയോടെ 53,500 ഡോസ് കോവീഷീല്‍ഡ് വാക്‌സിനും എത്തിയിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് 1,28,82,290 ഡോസ് വാക്‌സിനാണ് ലഭിച്ചത്.
- 18:47 (IST) 26 Jun 2021ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകളില്ല
സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തിൽ കൂടുതൽ ലോക്ക്ഡൗൺ ഇളവുകൾ നൽകേണ്ടതില്ലെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനിച്ചു. നിലവിലുള്ള നിയന്ത്രണങ്ങൾ അതേപടി തുടരാനാണ് തീരുമാനം.
- 18:05 (IST) 26 Jun 2021കേരളത്തിലെ കോവിഡ് കണക്ക്
സംസ്ഥാനത്ത് ഇന്ന് 12,118 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1522, എറണാകുളം 1414, മലപ്പുറം 1339, തൃശൂര്‍ 1311, കൊല്ലം 1132, കോഴിക്കോട് 1054, പാലക്കാട് 921, ആലപ്പുഴ 770, കാസര്‍ഗോഡ് 577, കോട്ടയം 550, കണ്ണൂര്‍ 535, ഇടുക്കി 418, പത്തനംതിട്ട 345, വയനാട് 230 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
- 16:24 (IST) 26 Jun 2021ജൂൺ 25 വരെ പരിശോധിച്ചത് 40,18,11,892 സാമ്പിളുകൾ
രാജ്യത്ത് ജൂൺ 25 വരെ പരിശോധിച്ചത് 40,18,11,892 സാമ്പിളുകൾ. ജൂൺ 25ന് മാത്രം 17,45,809 സാമ്പിളുകൾ പരിശോധിച്ചു.
coronavirusupdates:covid19 testing status update:@ICMRDELHI stated that 40,18,11,892 samples tested upto June 25, 2021
— indiafightscorona (@COVIDNewsByMIB) June 26, 2021
17,45,809 samples tested on June 25, 2021indiafightscoronaunite2fightcoronastaysafe@DBTIndiapic.twitter.com/B2FCUff37h - 15:07 (IST) 26 Jun 2021തെലങ്കാനയിൽ ഒരു കോടിയിലധികം പേർക്ക് കോവിഡ് വാക്സിൻ നൽകി
തെലങ്കാനയിൽ വെള്ളിയാഴ്ച വരെ ഒരു കോടിയിലധികം ജനങ്ങൾക്ക് വാക്സിൻ നൽകിയതായി സംസ്ഥാന ആരോഗ്യ വകുപ്പ്. 1,00,53,358 പേർക്ക് വാക്സിൻ നൽകിയതിൽ, 86,06,292 പേർ ആദ്യ ഡോസ് സ്വീകരിച്ചപ്പോൾ 14,47,056 പേർ രണ്ടു ഡോസ് വാക്സിനും സ്വീകരിച്ചു.
- 14:19 (IST) 26 Jun 20211.45 കോടിയിലധികം വാക്സിൻ ഡോസുകൾ സംസ്ഥാങ്ങളിലുണ്ടെന്ന് കേന്ദ്രം
സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കൽ 1.45 കോടിയിലധികം വാക്സിൻ ഡോസുകൾ ഉണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞു. 19,10,650 വാക്സിനുകൾ മൂന്ന് ദിവസത്തിനുള്ളിൽ ഇവിടങ്ങളിൽ എത്തിച്ചേരുമെന്നും മന്ത്രാലയം ശനിയാഴ്ച പറഞ്ഞു.
- 13:21 (IST) 26 Jun 2021ഇന്ത്യ 40 കോടി കോവിഡ് പരിശോധനകൾ പൂർത്തിയാക്കി: ഐസിഎംആർ
ഇന്ത്യ 40 കോടി കോവിഡ് പരിശോധനകൾ പൂർത്തിയാക്കിയെന്ന് ഐസിഎംആർ. ജൂണിൽ പ്രതിദിനം 18 ലക്ഷം പരിശോധനകൾ നടത്തിയാണ് ഈ നാഴികക്കല്ല് പിന്നിട്ടതെന്ന് ഐസി എംആർ ശനിയാഴ്ച പറഞ്ഞു. വെള്ളിയാഴ്ച വരെ 40,18,11,892 സാമ്പിളുകളാണ് ഇന്ത്യയിൽ പരിശോധിച്ചത്.
- 12:29 (IST) 26 Jun 2021ഗർഭിണികൾക്കും വാക്സിൻ സ്വീകരിക്കാം; ഐസിഎംആർ
ഗർഭിണികളായ സ്ത്രീകൾക്കും വാക്സിൻ സ്വീകരിക്കാമെന്ന് ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ വെള്ളിയാഴ്ച പറഞ്ഞു. എന്നാൽ കുട്ടികൾക്ക് വാക്സിൻ നല്കാൻ കഴിയുമോ എന്ന് തീരുമാനിക്കാൻ കൂടുതൽ ഡാറ്റകൾ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
- 11:18 (IST) 26 Jun 2021കോവിഡ് അൺലോക്ക് നിയമങ്ങൾ കർശനമാക്കി മഹാരാഷ്ട്ര
കോവിഡ് ഡെൽറ്റ വകഭേദം മൂലം ഒരു മരണവും, 20 കേസുകളും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കോവിഡ് അൺലോക്ക് നിയമങ്ങൾ കർശനമാക്കി മഹാരാഷ്ട്ര. ജൂൺ നാലിനാണ് പോസിറ്റിവിറ്റി നിരക്കിനെ അടിസ്ഥാനമാക്കിയുള്ള അഞ്ചു ഘട്ടമായുള്ള അൺലോക്ക് പ്ലാൻ സർക്കാർ പ്രഖ്യാപിച്ചത്.
- 11:14 (IST) 26 Jun 2021കോവിഡ് അൺലോക്ക് നിയമങ്ങൾ കർശനമാക്കി മഹാരാഷ്ട്ര
കോവിഡ് ഡെൽറ്റ വകഭേദം മൂലം ഒരു മരണവും, 20 കേസുകളും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കോവിഡ് അൺലോക്ക് നിയമങ്ങൾ കർശനമാക്കി മഹാരാഷ്ട്ര. ജൂൺ നാലിനാണ് പോസിറ്റിവിറ്റി നിരക്കിനെ അടിസ്ഥാനമാക്കിയുള്ള അഞ്ചു ഘട്ടമായുള്ള അൺലോക്ക് പ്ലാൻ സർക്കാർ പ്രഖ്യാപിച്ചത്.
- 10:49 (IST) 26 Jun 2021കുട്ടികളിൽ കോവോവാക്സ് ട്രയൽ നടത്താൻ അനുമതിക്കായി ഡിസിജിഐ സമീപിക്കാൻ സെറം
യുഎസ് ആസ്ഥാനമായുള്ള നോവാവാക്സ് വികസിപ്പിച്ച വാക്സിന്റെ ഇന്ത്യൻ പതിപ്പ് കോവോവാക്സ് കുട്ടികളിൽ പരീക്ഷിക്കുന്നതിന് അനുമതിക്കായി ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) യെ സമീപിക്കാൻ ഒരുങ്ങി ഇന്ത്യയിൽ വാക്സിൻ നിർമ്മിക്കുന്ന സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്‌ഐഐ) അധികൃതർ. സെറം ഇൻസ്റ്റിട്യൂട്ട് നിർമ്മിക്കുന്ന രണ്ടാമത്തെ കോവിഡ് വാക്സിനായ കോവോവക്സ് ഇന്ത്യയിൽ മൂന്നാം ഘട്ട പരീക്ഷണങ്ങൾ ആരംഭിച്ചത് ജൂൺ 18നാണ്.
- 10:14 (IST) 26 Jun 2021ഡൽഹിയിൽ 115 പുതിയ കേസുകൾ
ഡൽഹിയിൽ 115 പേർക്ക് കൂടി കോവിഡ് ബാധിച്ചു. മാർച്ച് ൨൧ ശേഷം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കുറഞ്ഞ സംഖ്യയാണിത്. 0.15 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. നാല് മരണങ്ങളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us