Latest News

ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകളില്ല; ഞായറാഴ്ച പ്രാർത്ഥന നിലവിലെ ഉത്തരവ് പ്രകാരം

സംസ്ഥാനത്ത് ക്രൈസ്തവ ദേവാലയങ്ങളിൽ ഞായറാഴ്ച പ്രാര്‍ത്ഥനകള്‍ക്കായി ഇളവ് അനുവദിക്കണമെന്ന് ക്രൈസ്തവ സഭകള്‍ ആവശ്യപ്പെട്ടിരുന്നു

Kerala Lockdown, Covid 19

തിരുവനനന്തപുരം: സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തിൽ കൂടുതൽ ലോക്ക്ഡൗൺ ഇളവുകൾ നൽകേണ്ടതില്ലെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനിച്ചു. നിലവിലുള്ള നിയന്ത്രണങ്ങൾ അതേപടി തുടരാനാണ് തീരുമാനം.

ആരാധനലായങ്ങളിൽ ഞായറാഴ്ച നിലവിലെ ഉത്തരവ് പ്രകാരം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ആരാധന നടത്താൻ സാധിക്കും. എന്നാൽ കൂടുതൽ ഇളവ് നൽകില്ല.

സംസ്ഥാനത്ത് ക്രൈസ്തവ ദേവാലയങ്ങളിൽ ഞായറാഴ്ച പ്രാര്‍ത്ഥനകള്‍ക്കായി ഇളവ് അനുവദിക്കണമെന്ന് ക്രൈസ്തവ സഭകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ശനി ഞായർ ദിവസങ്ങളിൽ വാരാന്ത്യ ലോക്ഡൗൺ നിലനിൽക്കുന്നതിനാല്‍ ഇക്കാര്യത്തിൽ സർക്കാർ അനുമതി നല്‍കിയില്ല.

Read More:12,118 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 118 മരണം; ടിപിആർ 10.6

സമ്പൂർണ ലോക്ക്ഡൗൺ ആണെങ്കിലും ആരാധനാലയങ്ങൾ തുറക്കാം. നിത്യപൂജകളും മാനദണ്ഡങ്ങൾ പാലിച്ച് സമീപവാസികൾക്ക് ദർശനത്തിനും പ്രാർഥനയ്ക്കും അനുമതിയുണ്ട്.പരമാവധി 15 പേർക്ക് പ്രവേശിക്കാമെന്ന നിലവിലുള്ള അനുമതി തുടരും.

സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ വേണമോ എന്ന കാര്യത്തിൽ ചൊവ്വാഴ്ച ചേരുന്ന അവലോകന യോഗത്തിൽ തീരുമാനം കൈക്കൊള്ളുമെന്നാണ് സൂചന.

Read More: ഇന്നും നാളെയും സമ്പൂർണ ലോക്ക്ഡൗൺ

അതേസമയം, സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ക്ഡൗൺ തുടരും. കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) കുറയ്ക്കുന്നതിനാണ് രണ്ടു ദിവസത്തെ വാരാന്ത്യ ലോക്ക്ഡൗൺ. ശനി, ഞായർ ദിവസങ്ങളിലെ ലോക്ക്ഡൗണിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് മാത്രമാണ് അനുമതി. ടിപിആർ അടിസ്ഥാനത്തിലുള്ള ഇളവുകൾ തിങ്കളാഴ്ച മുതൽ തുടരും.

ഇന്നും നാളെയും കെഎസ്ആർടിസി അവശ്യ സർവീസുകൾ നടത്തും. സ്വകാര്യ ബസ് സർവീസുകൾ ഉണ്ടായിരിക്കില്ല. മദ്യവിൽപ്പനശാലകൾ അടഞ്ഞു കിടക്കും. ഹോട്ടലുകളിൽനിന്നും റസ്റ്ററന്റുകളിൽ നിന്നും ഹോം ഡെലിവറി മാത്രമാണ് അനുവദിക്കുക.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala government decision on more covid 19 lockdown relaxations

Next Story
12,118 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 118 മരണം; ടിപിആർ 10.6
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express