/indian-express-malayalam/media/media_files/uploads/2021/05/covid-vaccine-6.jpg)
Coronavirus India Highlights: തിരുവനന്തപുരം: സംസ്ഥാനത്തിന് 5.38 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാനം വാങ്ങിയ 1,88,820 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും കേന്ദ്രം അനുവദിച്ച 3.5 ലക്ഷം കോവീഷീല്‍ഡ് വാക്‌സിനുമാണ് ലഭിച്ചത്.
നേരത്തെ കെ.എം.എസ്.സി.എല്‍. മുഖേന ഓര്‍ഡര്‍ നല്‍കിയ സംസ്ഥാനത്തിന്റെ വാക്‌സിന്‍ ഇന്നലെയാണ് എറണാകുളത്ത് എത്തിയത്. ഇത് വിവിധ ജില്ലകളിലായി വിതരണം ചെയ്തുവരുന്നു. കേന്ദ്രം അനുവദിച്ച വാക്‌സിന്‍ രാത്രിയോടെ തിരുവനന്തപുരത്താണ് എത്തിയത്.
ഇതോടെ സംസ്ഥാനത്തിനാകെ 1,10,52,440 ഡോസ് വാക്‌സിനാണ് ലഭ്യമായത്. അതില്‍ 9,35,530 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 1,37,580 ഡോസ് കോവാക്‌സിനും ഉള്‍പ്പെടെ ആകെ 10,73,110 ഡോസ് വാക്‌സിനാണ് സംസ്ഥാനം വാങ്ങിയത്.
90,34,680 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 9,44,650 ഡോസ് കോവാക്‌സിനും ഉള്‍പ്പെടെ ആകെ 99,79,330 ഡോസ് വാക്‌സിന്‍ കേന്ദ്രം നല്‍കിയതാണെന്നും മന്ത്രി വ്യക്തമാക്കി.
ഡോക്ടർമാഡർക്കെതിരായ ആക്രമണങ്ങൾ: 18ന് ദേശവ്യാപക പ്രതിഷേധം
ന്യൂഡൽഹി: രാജ്യത്ത് ഡോക്ടർമാർക്കെതിരെ ഉയരുന്ന ആക്രമണങ്ങൾക്കെതിരെ ജൂൺ 18ന് ദേശവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ.
'രക്ഷകരെ രക്ഷിക്കുക' എന്ന മുദ്രാവാക്യമുയർത്തിയാണ് ഡോക്ടർമാരെ ആക്രമിക്കുന്നതിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ജൂൺ 18 ന് പ്രതിഷേധം നടത്തുക. കറുത്ത ബാഡ്ജുകൾ, മാസ്കുകൾ, റിബൺ, എന്നിവ ധരിച്ച് അക്രമത്തിനെതിരെ ബോധവൽക്കരണ കാമ്പയിൻ നടത്തും. പത്രസമ്മേളനങ്ങളും സംഘടിപ്പിക്കുമെന്നും പ്രാദേശിക എൻജിഒകളെയും സന്നദ്ധ സേവന നേതാക്കളെയും സന്ദർശിക്കുമെന്നും ഐഎംഎ അറിയിച്ചു.
അസം, ബീഹാർ, പശ്ചിമ ബംഗാൾ, ദില്ലി, ഉത്തർപ്രദേശ്, കർണാടക തുടങ്ങിയ സ്ഥലങ്ങളിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നടന്ന ഡോക്ടർമാർക്കെതിരായ അതിക്രമങ്ങൾ അങ്ങേയറ്റം അസ്വസ്ഥമാക്കുന്നുവെന്ന് ഐഎംഎ അഭിപ്രായപ്പെട്ടു.
ചികിത്സയിലുള്ളവരുടെ എണ്ണം 10.80 ലക്ഷമായി കുറഞ്ഞു; പുതിയ രോഗികൾ 84,332
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 84,332 പേർക്ക് കൂടി കോവിഡ് ബാധിച്ചു. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 29,359,155 ആയി. രണ്ടു മാസത്തിനു ശേഷം ആദ്യമായാണ് പ്രതിദിന രോഗികളുടെ എണ്ണം 90,000ന് താഴെയെത്തുന്നത്. വെള്ളിയാഴ്ച 91,702 കേസുകളായിരുന്നു. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 10.80 ലക്ഷമായി കുറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിൽ 4,002 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 3,67,081 ആയി. ശനിയാഴ്ച 1,21,311 പേർ രോഗമുക്തരായി. ഇതുവരെ 27,911,384 പേരാണ് രോഗമുക്തരായത്.
അതേസമയം, രാജ്യത്തെ കോവിഡ് വ്യാപനം പഠിക്കാൻ ഐസിഎംആർ ദേശിയ സെറോ സർവേ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും സർവേ നടത്താൻ ആവശ്യപ്പെടുമെന്നും അതിലൂടെ രാജ്യത്തെ എല്ലാ മേഖലയിലെ വിവരങ്ങളും ലഭിക്കുമെന്നും ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച പറഞ്ഞു.
Read Also: കോവാക്സിൻ മൂന്നാം ഘട്ട പരീക്ഷങ്ങളുടെ വിവരങ്ങൾ 7-8 ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിക്കും: വി.കെ പോൾ
വാക്സിനേഷന് സ്പോട്ട് രജിസ്ട്രേഷൻ വീണ്ടും ആരംഭിക്കുന്നത് തൽക്കാലം പരിഗണനയിൽ ഇല്ലെന്ന് കേരളം ഇന്നലെ വ്യക്തമാക്കിയിരുന്നു. സ്പോട്ട് രജിസ്ട്രേഷൻ ഇത് ആൾക്കൂട്ടത്തിന് കാരണമാവുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പുതിയ വാക്സിൻ പോളിസിയുടെ അടിസ്ഥാനത്തിൽ സ്വീകരിക്കുന്ന നടപടികൾ വിശദീകരിക്കാൻ കോടതി ആവശ്യപ്പെട്ടതിനെത്തടർന്നാണ് സർക്കാർ നിലപാടറിയിച്ചത്.
- 20:23 (IST) 12 Jun 2021തമിഴ്നാട്ടിൽ 374 മരണം
തമിഴ്നാട്ടിൽ ഇന്ന് 15,108 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 374 മരണങ്ങളും സ്ഥിരീകരിച്ചു. 27,463 പേർ രോഗമുക്തി നേടി.
COVID19 | Tamil Nadu reports 15,108 new cases, 374 deaths and 27,463 recoveries today; active cases at 1,62,073 pic.twitter.com/qAjq5Y5dma
— ANI (@ANI) June 12, 2021 - 18:39 (IST) 12 Jun 2021ഐടി ജീവനക്കാരുടെ വാക്‌സിനേഷനു തുടക്കം; രണ്ടു ലക്ഷം ഡോസ് വാങ്ങി ടെക് ഹോസ്പിറ്റല്‍
സംസ്ഥാനത്തെ ഐടി മേഖലയിലെ ജീവനക്കാരുടെ കോവിഡ് വാക്‌സിനേഷനുവേണ്ടി ഉല്‍പ്പാദകരില്‍നിന്നു നേരിട്ട വാക്‌സിന്‍ വാങ്ങി സഹകരണ ആശുപത്രി. പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് രണ്ടു ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്സിനാണ് പദ്ധതിക്കു വേണ്ടി തിരുവനന്തപുരത്തെ ടെക്നോപാര്‍ക്ക് എംപ്ലോയീസ് കോഓപറേറ്റീവ് (ടെക്) ഹോസ്പിറ്റല്‍ വാങ്ങുന്നത്. 25,000 ഡോസുള്ള ആദ്യ ബാച്ച് എത്തി. എല്ലാ ഐടി ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വാക്സിന്‍ എത്തിക്കുന്ന പദ്ധതിക്കാണു ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ടെക് ഹോസ്പിറ്റല്‍ തുടക്കം കുറിച്ചിരിക്കുന്നത്.
- 18:38 (IST) 12 Jun 2021ഐടി ജീവനക്കാരുടെ വാക്‌സിനേഷനു തുടക്കം; രണ്ടു ലക്ഷം ഡോസ് വാങ്ങി ടെക് ഹോസ്പിറ്റല്‍
സംസ്ഥാനത്തെ ഐടി മേഖലയിലെ ജീവനക്കാരുടെ കോവിഡ് വാക്‌സിനേഷനുവേണ്ടി ഉല്‍പ്പാദകരില്‍നിന്നു നേരിട്ട വാക്‌സിന്‍ വാങ്ങി സഹകരണ ആശുപത്രി. പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് രണ്ടു ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്സിനാണ് പദ്ധതിക്കു വേണ്ടി തിരുവനന്തപുരത്തെ ടെക്നോപാര്‍ക്ക് എംപ്ലോയീസ് കോഓപറേറ്റീവ് (ടെക്) ഹോസ്പിറ്റല്‍ വാങ്ങുന്നത്. 25,000 ഡോസുള്ള ആദ്യ ബാച്ച് എത്തി. എല്ലാ ഐടി ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വാക്സിന്‍ എത്തിക്കുന്ന പദ്ധതിക്കാണു ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ടെക് ഹോസ്പിറ്റല്‍ തുടക്കം കുറിച്ചിരിക്കുന്നത്.
- 18:18 (IST) 12 Jun 2021കേരളത്തിലെ കോവിഡ് കണക്ക്
കേരളത്തില്‍ ഇന്ന് 13,832 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2234, കൊല്ലം 1592, എറണാകുളം 1539, മലപ്പുറം 1444, പാലക്കാട് 1365, തൃശൂര്‍ 1319, കോഴിക്കോട് 927, ആലപ്പുഴ 916, കോട്ടയം 560, കാസര്‍ഗോഡ് 475, കണ്ണൂര്‍ 442, പത്തനംതിട്ട 441, ഇടുക്കി 312, വയനാട് 266 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
- 16:58 (IST) 12 Jun 2021ഡോക്ടർമാരെ ആക്രമിക്കുന്നതിനെതിരെ പ്രതിഷേധം
രാജ്യത്ത് ഡോക്ടർമാർക്കെതിരെ ഉയരുന്ന ആക്രമണങ്ങൾക്കെതിരെ ജൂൺ 18ന് ദേശവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ.
'രക്ഷകരെ രക്ഷിക്കുക' എന്ന മുദ്രാവാക്യമുയർത്തിയാണ് ഡോക്ടർമാരെ ആക്രമിക്കുന്നതിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ജൂൺ 18 ന് പ്രതിഷേധം നടത്തുക. കറുത്ത ബാഡ്ജുകൾ, മാസ്കുകൾ, റിബൺ, എന്നിവ ധരിച്ച് അക്രമത്തിനെതിരെ ബോധവൽക്കരണ കാമ്പയിൻ നടത്തും. പത്രസമ്മേളനങ്ങളും സംഘടിപ്പിക്കുമെന്നും പ്രാദേശിക എൻജിഒകളെയും സന്നദ്ധ സേവന നേതാക്കളെയും സന്ദർശിക്കുമെന്നും ഐഎംഎ അറിയിച്ചു.
അസം, ബീഹാർ, പശ്ചിമ ബംഗാൾ, ദില്ലി, ഉത്തർപ്രദേശ്, കർണാടക തുടങ്ങിയ സ്ഥലങ്ങളിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നടന്ന ഡോക്ടർമാർക്കെതിരായ അതിക്രമങ്ങൾ അങ്ങേയറ്റം അസ്വസ്ഥമാക്കുന്നുവെന്ന് ഐഎംഎ അഭിപ്രായപ്പെട്ടു.
- 15:48 (IST) 12 Jun 2021കോ-വിൻ ഹാക്കിങ് നടന്നിട്ടില്ലെന്ന് കേന്ദ്രം
രാജ്യത്ത് കോവിഡ് വാക്സിൻ രജിസ്ട്രേഷന് വേണ്ടിയുള്ള കോവിൻ ഓൺലൈൻ സംവിധാനം ഹാക്ക് ചെയ്യപ്പെട്ടെന്ന വാദം തള്ളി കേന്ദ്ര സർക്കാർ.
കോ-വിൻ സംവിധാനത്തിൽ ഹാക്കിങ് നടത്തിയെന്നും ഡാറ്റാ ചോർച്ച നടന്നെന്നുമുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് സർക്കാർ പറയുന്ന. കോ-വിൻ സിസ്റ്റത്തിൽ ഹാക്കിങ് നടന്നെന്ന വാർത്ത ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം അന്വേഷിച്ചതായി ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
- 15:42 (IST) 12 Jun 2021കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഡൽഹിയിൽ 1200 പേർക്ക് പിഴ
കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഡൽഹിയിൽ 1200 പേർക്കെതിരെ ഡൽഹി പൊലീസ് പിഴ ചുമത്തി. ഡൽഹി പൊലീസ് പുറത്തുവിട്ട കണക്ക് പ്രകാരം മാസ്ക് ധരിക്കാത്തതിന് 1,068 പേർക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിന് 192 പേർക്കെതിരെയുമാണ് കേസെടുത്ത് പിഴ ചുമത്തിയത്.
- 14:51 (IST) 12 Jun 2021അസമിൽ ദിവസേന 3 ലക്ഷം ജനങ്ങൾക്ക് വാക്സിൻ നല്കാൻ 2000 ടീമുകൾ
അസമിൽ പ്രതിദിനം 3 ലക്ഷം പേർക്ക് വാക്സിൻ നല്കാൻ 2000 സംഘങ്ങളെ രൂപീകരിച്ചെന്ന് അസം ആരോഗ്യ മന്ത്രി. വാക്സിൻ ലഭ്യത അനുസരിച്ച് പ്രതിദിനം 3 ലക്ഷം പേർക്ക് വാക്സിൻ നൽകാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 18 മുതൽ 44 വയസുവരെയുള്ളവർക്ക് നൽകാൻ കോവാക്സിന്റെ മതിയായ സ്റ്റോക്ക് സംസ്ഥാനത്ത് ഉണ്ടെന്നും അദ്ദേഹം വ്യകത്മാക്കി.
- 14:01 (IST) 12 Jun 202125.87 കോടിയിലധികം വാക്സിൻ സംസ്ഥാനങ്ങൾക്ക് നൽകി: കേന്ദ്രം
25.87 കോടിയിലധികം കോവിഡ് 19 വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നൽകിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ശനിയാഴ്ച പറഞ്ഞു. നിലവിൽ 1.12 കോടി വാക്സിൻ സംസ്ഥാനങ്ങളുടെ പക്കൽ ഉണ്ടെന്നും 10,81,300 ഡോസ് വാക്സിൻ സംസ്ഥനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും മൂന്ന് ദിവസത്തിനുള്ളിൽ ലഭിക്കുമെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു.
- 13:17 (IST) 12 Jun 2021മിസോറാമിൽ 178 പേർക്ക് കൂടി കോവിഡ്; ഒരു മരണം
മിസോറാമിൽ 178 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഒരു മരണമാണ് കഴിഞ്ഞ 24 മണിക്കൂറിൽ സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗ ബാധിതരുടെ എണ്ണം 14,921 ആയി, 62 പേർക്കാണ് ഇതുവരെ കോവിഡ് മൂലം ജീവൻ നഷ്ടമായത്.
- 12:47 (IST) 12 Jun 2021മൂന്നാം തരംഗത്തിന് സാധ്യതകളുണ്ട്, ഞങ്ങൾ തയ്യാറല്ലെന്ന് പറയാൻ കഴിയില്ല: കേജ്‌രിവാൾ
ഡൽഹിയിൽ കോവിഡ് മൂന്നാം തരംഗത്തിനുളള സാധ്യതകളുണ്ടെന്നും അത് നേരിടാനുളള തയ്യാറെടുപ്പുകൾ നടത്തുന്നുണ്ടെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. മൂന്നാം തരംഗത്തെ നേരിടാൻ തങ്ങൾ തയ്യാറല്ലെന്ന് പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
- 12:47 (IST) 12 Jun 2021മൂന്നാം തരംഗത്തിന് സാധ്യതകളുണ്ട്, ഞങ്ങൾ തയ്യാറല്ലെന്ന് പറയാൻ കഴിയില്ല: കേജ്‌രിവാൾ
ഡൽഹിയിൽ കോവിഡ് മൂന്നാം തരംഗത്തിനുളള സാധ്യതകളുണ്ടെന്നും അത് നേരിടാനുളള തയ്യാറെടുപ്പുകൾ നടത്തുന്നുണ്ടെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. മൂന്നാം തരംഗത്തെ നേരിടാൻ തങ്ങൾ തയ്യാറല്ലെന്ന് പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
- 12:36 (IST) 12 Jun 2021കോവിൻ ഡാറ്റ ചോർന്നെന്ന് റിപ്പോർട്ട്; അന്വേഷണത്തിന് ആവശ്യപ്പെട്ട് ഐടി മന്ത്രാലയം
ന്യൂഡൽഹി: ഡാർക്ക് വെബിൽ കോവിൻ ഡാറ്റാബേസ് ചോർന്നതായി റിപ്പോർട്ടുകൾ വന്നതിനു പിന്നാലെ അന്വേഷണത്തിന് ആവശ്യപ്പെട്ട് ഐടി മന്ത്രാലയം. ഇന്ത്യൻ കമ്പ്യൂട്ടർ റെസ്പോൺസ് ടീം (സിഇആർടി-ഇൻ) നോടാണ് വിഷയത്തിൽ അന്വേഷണം നടത്താൻ മന്ത്രാലയം ആവശ്യപ്പെട്ടത്. Read More
- 12:12 (IST) 12 Jun 2021പുതുച്ചേരിയിൽ 443 പേർക്ക് കൂടി കോവിഡ്
പുതുച്ചേരിയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 443 പേർക്ക് കൂടി കോവിഡ് ബാധിച്ചു. 9 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണ നിരക്ക് 1677 ആയി
- 12:09 (IST) 12 Jun 2021അരുണാചൽപ്രദേശിൽ 358 പുതിയ കേസുകൾ, 5 മരണം
അരുണാചൽ പ്രദേശിൽ കോവിഡ് കേസുകളുടെ എണ്ണം 30,850 ആയി ഉയർന്നു. ഇന്നു 358 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. 5 മരണം കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
- 11:38 (IST) 12 Jun 2021കോവിഡ് മുക്തരായവർ വാക്സിൻ സ്വീകരിക്കാൻ മൂന്നു മാസം കാത്തിരിക്കണോ?
കോവിഡിൽനിന്നും മുക്തരായവർ വാക്സിൻ ആദ്യ ഡോസോ അല്ലെങ്കിൽ രണ്ടാമത്തെ ഡോസോ സ്വീകരിക്കാൻ മൂന്നു മാസം കാത്തിരിക്കണമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുളളത്. ഈ പ്രോട്ടോക്കോളുകൾ പാലിക്കണമെന്ന് ഡോക്ടർമാർ ശുപാർശ ചെയ്യുമ്പോഴും, ചിലർ കോവിഡ് നെഗറ്റീവ് ആയശേഷം മൂന്നു മാസം കാത്തിരിക്കാതെ അതിനുളളിൽ വാക്സിൻ എടുക്കുന്നുണ്ട്. Read More
- 11:14 (IST) 12 Jun 2021ആൻഡമാനിൽ 36 പേർക്ക് കൂടി കോവിഡ്; ഇതുവരെ രോഗം ബാധിച്ചത് 7,223 പേർക്ക്
ആൻഡമാൻ നിക്കോബാർ ദ്വീപിൽ 36 പേർക്ക് കൂടി കോവിഡ് ബാധിച്ചു. ഇതുവരെ 7,223 പേർക്കാണ് ദ്വീപിൽ രോഗം സ്ഥിരീകരിച്ചത്. 125 പേർ ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചു.
- 11:11 (IST) 12 Jun 2021കോവാക്സിൻ മൂന്നാം ഘട്ട പരീക്ഷണ വിവരങ്ങൾ 7-8 ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിക്കും: വി.കെ.പോൾ
ഭാരത് ബയോടെക്കിന്റെ കോവിഡ് വാക്സിനായ കോവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിന്റെ വിവരങ്ങൾ ഉടനെ പ്രസിദ്ധീകരിക്കുമെന്ന് കോവിഡ് ടാസ്ക് ഫോഴ്സ് തലവൻ വി.കെ. പോൾ. ഐസിഎംആറും ഭാരത് ബയോടെകും ചേർന്ന് നിർമ്മിച്ച വാക്സിന്റെ ഫലക്ഷമത ഉൾപ്പടെ വ്യക്തമാക്കുന്ന ഡാറ്റ അടുത്ത 7-8 ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൂടുതൽ വായിക്കാം.
- 10:18 (IST) 12 Jun 2021രാജ്യത്ത് 84,332 പേർക്ക് കൂടി കോവിഡ്
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 84,332 പേർക്ക് കൂടി കോവിഡ് ബാധിച്ചു. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 29,359,155 ആയി. രണ്ടു മാസങ്ങൾക്ക് ശേഷം ആദ്യമായാണ് ഇന്ത്യയിലെ പ്രതിദിന രോഗികളുടെ എണ്ണം 90,000ന് താഴെയെത്തുന്നത്. വെള്ളിയാഴ്ച 91,702 കേസുകളായിരുന്നു. നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 10.80 ലക്ഷമായി കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിൽ 4,002 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 367,081 ആയി. ശനിയാഴ്ച 121,311 പേർ രോഗമുക്തരായി. ഇതുവരെ 27,911,384 പേരാണ് രോഗമുക്തരായത്.
- 10:07 (IST) 12 Jun 2021കേരളത്തിൽ ഇന്നും നാളെയും കടുത്ത നിയന്ത്രണങ്ങൾ
കോവിഡ് വ്യാപനം കുറക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്നും നാളെയും കടുത്ത നിയന്ത്രണങ്ങൾ. ട്രിപ്പിൾ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് രണ്ടു ദിവസത്തേക്ക് ഉണ്ടാവുക. ആവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾക്ക് മാത്രമാണ് പ്രവർത്തിക്കാൻ അനുമതി. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. കൂടുതൽ വായിക്കാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us