സംസ്ഥാനത്ത് ഇന്നും നാളെയും കടുത്ത നിയന്ത്രണങ്ങൾ

ട്രിപ്പിൾ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് രണ്ടു ദിവസത്തേക്ക് ഉണ്ടാവുക

lockdown, ലോക്ക്ഡൗൺ, lockdown in kerala, lockdown extension,, lockdown new exemptions, lockdown relaxations, ലോക്ക്ഡൗൺ ഇളവുകൾ, Covid, കോവിഡ്, Covid Kerala,കേരള ലോക്ക്ഡൗൺ, മലപ്പുറം, Malappuram Lockdown, Kerala Covid, Restrictions, Latest Malayalam News, IE Malayalam, ഐഇ മലയാളം

തിരുവനന്തപുരം: കോവിഡ് വ്യാപനം കുറക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്നും നാളെയും കടുത്ത നിയന്ത്രണങ്ങൾ. ട്രിപ്പിൾ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് രണ്ടു ദിവസത്തേക്ക് ഉണ്ടാവുക. ആവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾക്ക് മാത്രമാണ് പ്രവർത്തിക്കാൻ അനുമതി. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും.

ശനിയും ഞായറും സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ വ്യാഴാഴ്ച ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനമായത്. ട്രിപ്പിള്‍ ലോക്ക്ഡൗണിന് സമാനമായിരിക്കും നിയന്ത്രണങ്ങള്‍. ഹോട്ടലുകളിൽ നിന്നുള്ള ടേക്ക് എവേ / പാഴ്സലുകൾ 12, 13 (ശനി, ഞായർ) തീയതികളിൽ അനുവദിക്കില്ല. ഭക്ഷണം ഹോം ഡെലിവറി ചെയ്യുന്നതിന് മാത്രമാണ് ഈ ദിവസങ്ങളിൽ ഹോട്ടലുകൾക്ക് അനുമതിയുണ്ടാവുക.

Also Read: വ്യാപനനിരക്ക് കൂടുതലുള്ള ഡെല്‍റ്റാ വൈറസുകളാണ് കേരളത്തില്‍: മുഖ്യമന്ത്രി

ഭക്ഷ്യോത്പന്നങ്ങൾ, പലവ്യഞ്ജനം, പഴം, പച്ചക്കറി, പാൽ, മത്സ്യ-മാംസ വില്പന ശാലകൾ, ബേക്കറികൾ എന്നിവയ്ക്ക് രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ പ്രവർത്തിക്കാം.കർശനമായ സാമൂഹിക അകലം പാലിച്ചുകൊണ്ട് നിർമാണ പ്രവർത്തനങ്ങൾ 12, 13 തീയതികളിൽ അനുവദനീയമാണ്. അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ ഈ പ്രവർത്തനങ്ങൾ സംബന്ധിച്ച വിവരങ്ങൾ അറിയിക്കേണ്ടതാണെന്നും സർക്കാർ വ്യക്തമാക്കി.

നിലവില്‍ സംസ്ഥാനത്ത് ജൂണ്‍ 16 വരെ ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുകയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 15 ശതമാനത്തിന് താഴെ എത്തിയെങ്കിലും വലിയൊരു കുറവ് ഉണ്ടായിട്ടില്ല. മലപ്പുറത്തെ തീവ്ര രോഗവ്യാപനം നിയന്ത്രണവിധേയമായിട്ടുണ്ട്. എന്നാല്‍ നിലവില്‍ പ്രതിദിന കേസുകള്‍ കൂടുതല്‍ തിരുവനന്തപുരത്താണ്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Triple lockdown like restrictions on saturday and sunday

Next Story
വെള്ളിയാഴ്ച മൊബൈൽ ഷോപ്പുകൾ തുറക്കും; ശനി, ഞായർ ഹോട്ടലിൽ ടേക്ക് എവേ അനുവദിക്കില്ലrestaurant, unlock, public space, lock down, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com