/indian-express-malayalam/media/media_files/uploads/2021/06/cpvid-vaccination-delhi.jpg)
Coronavirus India Highlights: രാജ്യത്തെ കോവിഡ് വ്യാപനം പഠിക്കാൻ ഐസിഎംആർ ദേശിയ സെറോ സർവേ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം. എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും സർവേ നടത്താൻ ആവശ്യപ്പെടുമെന്നും അതിലൂടെ രാജ്യത്തെ എല്ലാ മേഖലയിലെ വിവരങ്ങളും ലഭിക്കുമെന്നും ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച പറഞ്ഞു.
അതേസമയം വാക്സിനേഷന് സ്പോട്ട് രജിസ്ട്രേഷൻ വീണ്ടും ആരംഭിക്കുന്നത് തൽക്കാലം പരിഗണനയിൽ ഇല്ലന്ന് സംസ്ഥാന സർക്കാർ പറഞ്ഞു. ഇത് ആൾക്കൂട്ടത്തിന് കാരണമാവുമെന്ന് കേരള സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കോവിൻ പോർട്ടലിൽ വഴി ബുക്കിംഗിന് തടസങ്ങൾ ഉണ്ടെന്നും പുതിയ വാക്സിൻ പോളിസിയുടെ അടിസ്ഥാനത്തിൽ സ്വീകരിക്കുന്ന നടപടികൾ വിശദീകരിക്കാൻ കോടതി ആവശ്യപ്പെട്ടതിനെ തുടർന്നാണ് സർക്കാർ നിലപാടറിയിച്ചത്.
ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 91,702 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. 1.34 ലക്ഷം പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. മരണസംഖ്യ വീണ്ടും 3,000 കടന്നു. 3,403 പേര്‍ക്കാണ് മഹാമാരിയില്‍ ഇന്നലെ ജീവന്‍ നഷ്ടമായ്. വിവിധ സംസ്ഥാനങ്ങളിലായി 11.21 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്.
ആരോഗ്യപ്രവര്‍ത്തകരുടേയും കോവിഡ് മുന്നണി പോരാളികളുടേയും വാക്സിനേഷന്‍ പ്രക്രിയ മന്ദഗതിയിലെന്ന് കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തല്‍. സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് രണ്ടാം ഡോസ് നല്‍കുന്നതില്‍ കൃത്യമായ പദ്ധതി രൂപികരിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടു. ആദ്യ ഡോസ് സ്വീകരിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ ദേശിയ ശരാശരി 82 ശതമാനമാണ്. എന്നാല്‍ രണ്ടാം ഡോസിന്റെ ശരാശരി 56 ശതമാനം മാത്രമാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
കര്‍ണാടകയിലെ 30 ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി രൂക്ഷമായി തുടരുന്ന 11 ജില്ലകളില്‍ ലോക്ക്ഡൗണ്‍ നീട്ടി. ജൂണ്‍ 21 വരെ നിയന്ത്രണങ്ങള്‍ തുടരാനാണ് സര്‍ക്കാര്‍ തീരുമാനം. ബംഗലൂരു ഉള്‍പ്പടെയുള്ള 19 ജില്ലകളില്‍ 14-ാം തിയതി മുതല്‍ ഇളവുകള്‍ അനുവദിക്കും. മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
- 21:49 (IST) 11 Jun 2021തമിഴ്നാട്ടിൽ ലോക്ക്ഡൗൺ നീട്ടി
തമിഴ്‌നാട്ടിൽ ലോക്ക്ഡൗൺ ഒരാഴ്ചത്തേക്ക് കൂടി നീട്ടി. ജൂൺ 21 വരെയാണ് ലോക്ക്ഡൗൺ നീട്ടിയത്. എന്നാൽ രോഗ വ്യാപനം കുറഞ്ഞസ്ഥലങ്ങളിൽ ഇഇളവുകൾ നൽകിയാണ് ലോക്ക്ഡൗൺ നീട്ടിയിരിക്കുന്നത്.
- 20:45 (IST) 11 Jun 2021മുംബൈയിൽ പുതിയ 696 കേസുകൾ
മുംബൈയിൽ 696 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 24 മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിൽ സ്ഥിരീകരിച്ചത്. ഇതോടെ മുംബൈയിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 15,146 ആയി.
- 20:12 (IST) 11 Jun 2021കോവിഡ് വ്യാപനം പഠിക്കാൻ ഐസിഎംആർ ദേശിയ സർവേ
ജ്യത്തെ കോവിഡ് വ്യാപനം പഠിക്കാൻ ഐസിഎംആർ ദേശിയ സെറോ സർവേ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം. എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും സർവേ നടത്താൻ ആവശ്യപ്പെടുമെന്നും അതിലൂടെ രാജ്യത്തെ എല്ലാ മേഖലയിലെ വിവരങ്ങളും ലഭിക്കുമെന്നും ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച പറഞ്ഞു.
- 19:45 (IST) 11 Jun 2021കർണാടകയിൽ 8,249 പേർക്ക് കോവിഡ്
കർണാടകയിൽ 8,249 പേർക്ക് കൂടി കോവിഡ് ബാധിച്ചു
#Karnataka reports 8,249 new #Covid19 infections and 159 deaths. Test positivity rate drops to 4.86% as 14,975 people recover. @IndianExpresspic.twitter.com/QJ8Z73kFPA
— Express Bengaluru (@IEBengaluru) June 11, 2021 - 19:15 (IST) 11 Jun 2021വ്യാപനനിരക്ക് കൂടുതലുള്ള ഡെല്‍റ്റാ വൈറസുകളാണ് കേരളത്തില്‍: മുഖ്യമന്ത്രി
വ്യാപനനിരക്ക് വളരെ കൂടുതലുള്ള ഡെല്‍റ്റാ വൈറസുകളാണ് കേരളത്തില്‍ കൂടുതലായി കാണുന്നതെന്ന് മുഖ്യമന്ത്രി. മറ്റ് സംസ്ഥാനങ്ങളിലാരംഭിച്ച് ഇപ്പോഴും കേരളത്തില്‍ നിലനില്‍ക്കുന്ന രണ്ടാം തരംഗത്തിന്‍റെ കാരണങ്ങളിലൊന്ന് ഡെല്‍റ്റാ വൈറസുകളാണ്. വാക്സിന്‍ എടുത്തവരിലും രോഗം ഭേദമായവരിലും രോഗമുണ്ടാക്കാന്‍ ഡെല്‍റ്റാ വൈറസിന് കഴിയും. എങ്കിലും രോഗം രൂക്ഷമാകാനും മരണം സംഭവിക്കാനുമുള്ള സാധ്യത കണ്ടെത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടുതൽ വായിക്കാം.
- 18:10 (IST) 11 Jun 2021കേരളത്തിൽ 14,233 പേർക്ക് കോവിഡ്; 173 മരണം
കേരളത്തില്‍ ഇന്ന് 14,233 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2060, എറണാകുളം 1629, കൊല്ലം 1552, മലപ്പുറം 1413, പാലക്കാട് 1355, തൃശൂര്‍ 1291, കോഴിക്കോട് 1006, ആലപ്പുഴ 845, കണ്ണൂര്‍ 667, കോട്ടയം 662, ഇടുക്കി 584, കാസര്‍ഗോഡ് 499, പത്തനംതിട്ട 479, വയനാട് 191 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 173 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 10,804 ആയി.
- 17:26 (IST) 11 Jun 2021ഒഡിഷയിൽ 5,235 പുതിയ കേസുകൾ; 43 മരണം
ഒഡിഷയിൽ 5,235 പേർക്ക് കൂടി കോവിഡ് ബാധിച്ചു. 43 മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തത്. 50 ദിവസങ്ങൾക്ക് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും കുറവു നിരക്കാണിത്. ഇതുവരെ 8,42,46 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിതരായത്.
- 17:03 (IST) 11 Jun 2021പോസിറ്റിവിറ്റി നിരക്കിൽ 74 ശതമാനം കുറവ്
രാജ്യത്തെ കോവിഡ് പോസിറ്റിവിറ്റി നിരക്കിൽ 74 ശതമാനം കുറവുണ്ടായതായി ആരോഗ്യ മന്ത്രാലയം. ഏപ്രിൽ 30 മുതൽ മേയ് 6 വരെ ഏറ്റവും വലിയ നിരക്കായ 21.2 ശതമാനം റിപ്പോർട്ട് ചെയ്തതിൽ നിന്ന് 74 ശതമാനത്തിന്റെ കുറവുണ്ടായതായി ആരോഗ്യ മന്ത്രാലയം പറഞ്ഞു.
- 16:30 (IST) 11 Jun 2021പ്രതിദിന കേസുകളിൽ 78% കുറവ്: ആരോഗ്യ മന്ത്രാലയം
മേയ് 7ന് ഏറ്റവും ഉയർന്ന പീക്ക് റിപ്പോർട്ട് ചെയ്ത ശേഷം രാജ്യത്തെ പ്രതിദിന കേസുകളുടെ എണ്ണത്തിൽ 78 ശതമാനം കുറവുണ്ടായതായി ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച പറഞ്ഞു.
- 16:29 (IST) 11 Jun 2021പ്രതിദിന കേസുകളിൽ 78% കുറവ്: ആരോഗ്യ മന്ത്രാലയം
മേയ് 7ന് ഏറ്റവും ഉയർന്ന പീക്ക് റിപ്പോർട്ട് ചെയ്ത ശേഷം രാജ്യത്തെ പ്രതിദിന കേസുകളുടെ എണ്ണത്തിൽ 78 ശതമാനം കുറവുണ്ടായതായി ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച പറഞ്ഞു.
- 15:53 (IST) 11 Jun 2021കേരളത്തിൽ 25 ശതമാനത്തിലധികം പേര്‍ക്ക് ഒന്നാം ഡോസ് നല്‍കി
സംസ്ഥാനത്ത് ജനസംഖ്യയുടെ 25 ശതമാനത്തിലധികം പേര്‍ക്ക് ഒന്നാം ഡോസ് കോവിഡ് 19 വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ ആകെ 1,09,61,670 ഡോസ് വാക്‌സിനാണ് നല്‍കിയത്. അതില്‍ 87,52,601 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 22,09,069 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്. 2011ലെ സെന്‍സസ് അനുസരിച്ച് 26.2 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 6.61 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്.
- 14:55 (IST) 11 Jun 2021തുടര്‍ച്ചയായ നാലാം ദിനവും പ്രതിദിന കേസുകള്‍ ഒരു ലക്ഷത്തില്‍ താഴെ
രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം കഴിഞ്ഞ നാല് ദിവസമായി ഒരു ലക്ഷത്തില്‍ താഴെയാണ് രേഖപ്പെടുത്തുന്നത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.49 ശതമാനം മാത്രമാണ്. ഇന്ന് 91,702 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ രോഗബാധിതര്‍ 2.92 കോടിയായി ഉയര്‍ന്നു.
- 14:35 (IST) 11 Jun 2021പുതുച്ചേരിയില്‍ കേസുകള്‍ കുറയുന്നു
പുതുച്ചേരിയില്‍ 429 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 11 മരണവും സംഭവിച്ചിട്ടുണ്ട്. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1.11 ലക്ഷമായി.
- 14:10 (IST) 11 Jun 2021അരുണാചല്‍ പ്രദേശില്‍ അഞ്ച് കോവിഡ് മരണം
അരുണാചല്‍ പ്രദേശില്‍ 245 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. അഞ്ച് മരണവും സംഭവിച്ചു. സംസ്ഥാനത്തെ കോവിഡ് മരണനിരക്ക് 133 ആയി ഉയര്‍ന്നു.
- 13:36 (IST) 11 Jun 2021വാക്സിനേഷന് സ്പോട്ട് രജിസ്ട്രേഷൻ വീണ്ടും ആരംഭിക്കുന്നത് തൽക്കാലം പരിഗണനയിൽ ഇല്ലന്ന് സർക്കാർ
വാക്സിനേഷന് സ്പോട്ട് രജിസ്ട്രേഷൻ വീണ്ടും ആരംഭിക്കുന്നത് തൽക്കാലം പരിഗണനയിൽ ഇല്ലന്ന് സർക്കാർ. ഇത് ആൾക്കൂട്ടത്തിന് കാരണമാവുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കോവിൻ പോർട്ടലിൽ വഴി ബുക്കിംഗിന് തടസങ്ങൾ ഉണ്ടെന്നും പുതിയ വാക്സിൻ പോളിസിയുടെ അടിസ്ഥാനത്തിൽ സ്വീകരിക്കുന്ന നടപടികൾ വിശദീകരിക്കാൻ കോടതി ആവശ്യപ്പെട്ടതിനെ തുടർന്നാണ് സർക്കാർ നിലപാടറിയിച്ചത്.
- 13:17 (IST) 11 Jun 2021അഭിനന്ദനവുമായി ആരോഗ്യ മന്ത്രി
ജാനകിയമ്മയ്ക്ക് വിദഗ്ധ പരിചരണം നല്‍കി ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവന്ന മെഡിക്കല്‍ കൊളെജിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള എല്ലാ ജീവനക്കാരെയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. കോവിഡിനെ പൊരുതി തോല്‍പ്പിച്ച ജാനകിയമ്മയ്ക്ക് എല്ലാ ഭാവുകങ്ങളും നേര്‍ന്നു. ഈ പ്രായത്തിലും ജാനകിയമ്മയുടെ ആത്മവിശ്വാസം എല്ലാവര്‍ക്കും പ്രചോദനമാണെന്നും മന്ത്രി പറഞ്ഞു.
- 12:29 (IST) 11 Jun 2021ഭാരത് ബയോടെക്കിന് തിരിച്ചടി
വാക്സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്കിന് തിരിച്ചടി. അമേരിക്കയില്‍ അടിയന്തര ഉപയോഗാനുമതിക്കായി ബയോളജിക്കല്‍ ലൈസെന്‍സ് ആപ്ലിക്കേഷനെ സമീപിക്കാന്‍ യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ ആവശ്യപ്പെട്ടു. ഭാരത് ബയോടെക്കിന്റെ അമേരിക്കന്‍ പങ്കാളിയായ ഓകുജെന്നിനോടാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
- 11:58 (IST) 11 Jun 2021104-ാം വയസില്‍ കോവിഡിനെ തോല്‍പ്പിച്ച് ജാനകിയമ്മ
കണ്ണൂര്‍: മഹാമാരിയുടെ ഉഗ്രതാണ്ഡവത്തിനിടയിലും പരിയാരം മെഡിക്കല്‍ കൊളെജില്‍ നിന്ന് പ്രതീക്ഷ പകരുകയാണ് 104 വയസുകാരി ജാനകിയമ്മയുടെ കോവിഡ് അതിജീവനം. രോഗം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന പയ്യന്നൂര്‍ അന്നൂര്‍ സ്വദേശിയായ ജാനകിയമ്മയെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. മെഡിക്കല്‍ കൊളെജ് സൂപ്രണ്ട് ഡോ. കെ സുദീപാണ് ഇക്കാര്യം വ്യക്തമാക്കിയത്.
- 10:44 (IST) 11 Jun 2021മഹാരാഷ്ട്രയില്‍ 2.5 പേര്‍ വാക്സിന്‍ സ്വീകരിച്ചു
മഹാരാഷ്ട്രയില്‍ ഇതുവരെ 2.5 കോടി ജനങ്ങള്‍ വാക്സിന്‍ സ്വീകരിച്ചു. ജൂണ്‍ ഒന്‍പത് വരെ പൂനെ ജില്ലയില്‍ 32.59 ലക്ഷം പേരും പ്രതിരോധ കുത്തിവയ്പ്പെടുത്തിട്ടുണ്ട്.
- 10:07 (IST) 11 Jun 2021ആരോഗ്യ പ്രവര്‍ത്തകരിലെ വാക്സിനേഷനില്‍ ആശങ്ക
ആരോഗ്യപ്രവര്‍ത്തകരുടേയും കോവിഡ് മുന്നണി പോരാളികളുടേയും വാക്സിനേഷന്‍ പ്രക്രിയ മന്ദഗതിയിലെന്ന് കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തല്‍. സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് രണ്ടാം ഡോസ് നല്‍കുന്നതില്‍ കൃത്യമായ പദ്ധതി രൂപികരിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടു. ആദ്യ ഡോസ് സ്വീകരിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ ദേശിയ ശരാശരി 82 ശതമാനമാണ്. എന്നാല്‍ രണ്ടാം ഡോസിന്റെ ശരാശരി 56 ശതമാനം മാത്രമാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
- 09:46 (IST) 11 Jun 2021കര്‍ണാടകയില്‍ ലോക്ക്ഡൗണ്‍ നീട്ടി
കര്‍ണാടകയിലെ 30 ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി രൂക്ഷമായി തുടരുന്ന 11 ജില്ലകളില്‍ ലോക്ക്ഡൗണ്‍ നീട്ടി. ജൂണ്‍ 21 വരെ നിയന്ത്രണങ്ങള്‍ തുടരാനാണ് സര്‍ക്കാര്‍ തീരുമാനം. ബംഗലൂരു ഉള്‍പ്പടെയുള്ള 19 ജില്ലകളില്‍ 14-ാം തിയതി മുതല്‍ ഇളവുകള്‍ അനുവദിക്കും. മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
- 09:33 (IST) 11 Jun 2021രാജ്യത്ത് 91,702 പുതിയ കേസുകള്‍; 3,403 കോവിഡ് മരണം
ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 91,702 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. 1.34 ലക്ഷം പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. മരണസംഖ്യ വീണ്ടും 3,000 കടന്നു. 3,403 പേര്‍ക്കാണ് മഹാമാരിയില്‍ ഇന്നലെ ജീവന്‍ നഷ്ടമായ്. വിവിധ സംസ്ഥാനങ്ങളിലായി 11.21 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us