scorecardresearch

കോവിഡ് വ്യാപനം കുറയുന്നില്ലെങ്കിലും ആശങ്കപ്പെടാതെ കേരളം

രാജ്യത്തെ പകർച്ചവ്യാധിയുടെ ഏറ്റവും മോശം കേന്ദ്രമാണ് കേരളം എങ്കിലും, ശ്രദ്ധേയമായ കാര്യം, കേസുകളുടെ വർദ്ധനവ് മരണ സംഖ്യയുടെ കാര്യത്തിൽ സമാനമായ വർദ്ധനവിന് കാരണമായിട്ടില്ല എന്നതാണ്. വാസ്തവത്തിൽ, പ്രധാന സംസ്ഥാനങ്ങളിൽ ഏറ്റവും കുറഞ്ഞ മരണസംഖ്യയാണ് കേരളത്തിലുള്ളത്

രാജ്യത്തെ പകർച്ചവ്യാധിയുടെ ഏറ്റവും മോശം കേന്ദ്രമാണ് കേരളം എങ്കിലും, ശ്രദ്ധേയമായ കാര്യം, കേസുകളുടെ വർദ്ധനവ് മരണ സംഖ്യയുടെ കാര്യത്തിൽ സമാനമായ വർദ്ധനവിന് കാരണമായിട്ടില്ല എന്നതാണ്. വാസ്തവത്തിൽ, പ്രധാന സംസ്ഥാനങ്ങളിൽ ഏറ്റവും കുറഞ്ഞ മരണസംഖ്യയാണ് കേരളത്തിലുള്ളത്

author-image
Amitabh Sinha
New Update
covid-19, കോവിഡ്-19, corona virus കൊറോണ വൈറസ്, kerala covid cases, covid cases kerala,കേരള കോവിഡ് കേസുകൾ,  india covid cases, ഇന്ത്യ കോവിഡ് കേസുകൾ, coronavirus cases, കൊറോണ വൈറസ് കേസുകൾ, kerala covid deaths,കേരള കോവിഡ് മരണങ്ങൾ, covid vaccine, കോവിഡ് വാക്സിൻ covid testing, kk shailaja, കെകെ ശൈലജ, malayalam news, news malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, വാര്‍ത്തകള്‍ മലയാളത്തില്‍, kerala news headlines, കേരള വാര്‍ത്തകള്‍, latest news, പുതിയ വാര്‍ത്തകള്‍, katest malayalam news, പുതിയ മലയാളം വാര്‍ത്തകള്‍, covid vaccine news, കോവിഡ് വാക്സിൻ വാർത്തകൾ, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ് മലയാളം, ie malayalam, ഐഇ മലയാളം

കോവിഡ് വ്യാപനത്തിനു ശമനമില്ലെങ്കിലും ആശങ്കപ്പെടാതെ കേരളം. നാലുമാസത്തിനിടെ ഏഴ് ലക്ഷത്തിലധികം കോവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ മറ്റേതൊരു സംസ്ഥാനത്തേക്കാളും ഉയർന്ന കണക്കാണിത്. 45 ദിവസമായി ഏറ്റവുമധികം പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്യുന്നതും കേരളത്തിലാണ്. രാജ്യത്തെ കോവിഡ് സജീവ കേസുകളിൽ 30 ശതമാനവും കേരളത്തിലാണ്.

Advertisment

നിലവിൽ കൂടുതൽ കോവിഡ് കേസുകളുള്ള സംസ്ഥാനമാണ് കേരളമെങ്കിലും ശ്രദ്ധേയമായ കാര്യം രണസംഖ്യയുടെ കാര്യത്തിൽ സമാനമായ വർദ്ധനവുണ്ടായിട്ടില്ലെന്നതാണ്.  കോവിഡ് ഏറ്റവും കൂടുതൽ ബാധിച്ച സംസ്ഥാനങ്ങളിലെ ഏറ്റവും കുറഞ്ഞ മരണസംഖ്യയാണ് കേരളത്തിലേത്.

ഇതുവരെ എട്ടു ലക്ഷത്തിലധികം പേർക്കു രോഗം സ്ഥിരീകരിച്ച കേരളം കോവിഡ് കേസുകളുടെ എണ്ണത്തിൽ രാജ്യത്ത് അഞ്ചാം സ്ഥാനത്താണ്. ഛത്തീസ്ഗഢ്, ഗുജറാത്ത്, മധ്യപ്രദേശ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങൾ ഉൾപ്പെടെ 11 സംസ്ഥാനങ്ങൾ കേരളത്തേക്കാൾ കൂടുതൽ മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.

Read More: കോവിഡ് വാക്സിൻ വിതരണം: പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും

Advertisment

publive-image

publive-image

മറ്റു പല സ്ഥലങ്ങളിൽനിന്ന് വ്യത്യസ്തമായി കേരളത്തിന് പെട്ടെന്നുള്ള ഒരു വർധന ഒഴിവാക്കാൻ കഴിഞ്ഞുവെന്നും ഇത് മരണങ്ങൾ കുറയ്ക്കാൻ സഹായിച്ചുവെന്നും സംസ്ഥാന സർക്കാർ പറയുന്നു.

“മറ്റ് സംസ്ഥാനങ്ങളിൽ കേസുകൾ വർധിക്കുകയും കുറയാൻ തുടങ്ങുകയും ചെയ്തു. പക്ഷേ ഇത് മരണങ്ങളുടെ എണ്ണം കൂടാൻ കാരണമായി. ഒരേസമയം രോഗം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നത് തടയുക, മരണങ്ങളുടെ എണ്ണം പരിമിതപ്പെടുത്തുക എന്നിവയാണ് ഞങ്ങളുടെ പ്രധാന തന്ത്രം,” ആരോഗ്യമന്ത്രി കെ കെ ശൈലജ ഇന്ത്യൻ എക്‌സ്‌പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ശനിയാഴ്ചയോടെ 3,305 മരണങ്ങൾ രേഖപ്പെടുത്തിയ കേരളത്തിന്റെ മരണനിരക്ക് ഏകദേശം 0.4 ശതമാനമാണ്. ഇത് ദേശീയ ശരാശരിയേക്കാൾ മൂന്നര ഇരട്ടി കുറവാണ്. മഹാരാഷ്ട്രയുടെ മരണനിരക്ക് 2.6 ഉം ഡൽഹിയുടേത് 1.7 ആണ്.

"കേരളത്തിൽ നമ്മുടെ ദൈനംദിന മരണസംഖ്യ 35 കവിയുന്നില്ല. ഇതിൽ കൂടുതലും പ്രായമായവരോ മറ്റ് രോഗങ്ങളുള്ളവരോ ആണ്. മരണങ്ങൾ പരിമിതപ്പെടുത്തുന്നതിലാണ് കേരളത്തിന്റെ നേട്ടം. ഇപ്പോൾ പോലും, ഇത്രയധികം ജനസാന്ദ്രത ഉള്ള സംസ്ഥാനത്ത് മരണനിരക്ക് അര ശതമാനത്തിൽ താഴെയാണ്,” ആരോഗ്യമന്ത്രി പറഞ്ഞു.

മരണനിരക്ക് നിയന്ത്രണവിധേയമാക്കിയിരിക്കെ തന്നെ, മറ്റ് സംസ്ഥാനങ്ങളിലെ പ്രതിദിന കേസുകളുടെ എണ്ണം കുറയുകയും കേരളത്തിലേത് കൂടുകയും ചെയ്യുന്ന പ്രവണതയെ കുറിച്ച് കൃത്യമായ വിശദീകരണം നൽകിയിട്ടില്ല.

സെപ്റ്റംബർ ഒന്നിന് ശേഷം സംസ്ഥാനത്ത് പ്രതിദിനം ശരാശരി 5,500 കേസുകൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ 70 ദിവസങ്ങളിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്. അതേസമയം, മഹാരാഷ്ട്രയിലെ പ്രതിദിന സംഖ്യ 24,000 ത്തിൽ നിന്ന് 3,000 ആയി കുറഞ്ഞു. ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ ഒരു ദിവസം പതിനായിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു, ഇപ്പോൾ നൂറുകണക്കിന് കേസുകൾ മാത്രമായി കുറഞ്ഞു.

“ഇത് സങ്കീർണമാണ് എന്നതിൽ സംശയമില്ല. സിറോ-സർവേ ഡേറ്റയുടെ അഭാവത്തിൽ, കേരളത്തിൽ കോവിഡ് കേസുകൾ ഇത്രയധികം കൂടാൻ എന്താണ് കാരണമെന്ന് വിശദീകരിക്കാൻ സാധ്യമല്ല. ആദ്യ ഘട്ടത്തിൽ രോഗവ്യാപനം നിയന്ത്രിക്കാൻ കേരളത്തിന് കഴിഞ്ഞതിനാൽ, ഇപ്പോൾ രോഗബാധിതരല്ലാത്തവരും രോഗബാധിതരാകാൻ സാധ്യതയുള്ളവരുമായ ആളുകളിൽ വലിയൊരു വിഭാഗം അവശേഷിക്കുന്നു. മറ്റ് സംസ്ഥാനങ്ങളിൽ ഇത് വിപരീതമായി സംഭവിച്ചു. ജനസംഖ്യയുടെ വലിയൊരു ഭാഗം തുടക്കത്തിൽ രോഗബാധിതരായിരുന്നു, എന്നാൽ അതിനർ‌ത്ഥം രോഗബാധിതരാകാൻ സാധ്യതയുള്ളവർ‌ കുറവാണെന്നാണ്. എന്നാൽ ഞാൻ പറഞ്ഞതുപോലെ, ഇത് ഒരു ഊഹം മാത്രമാണ്. ഇത് എന്തെങ്കിലും ഡേറ്റയുടെയോ തെളിവുകളുടെയോ അടിസ്ഥാനത്തിലല്ല,” വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജിലെ പ്രൊഫ. ഗഗൻദീപ് കാങ് പറഞ്ഞു.

ഈ സാധ്യതയോട് അശോക സർവകലാശാലയിലെ ത്രിവേദി സ്‌കൂൾ ഓഫ് ബയോസയൻസസ് ഡയറക്ടർ ഡോ. ഷാഹിദ് ജമീൽ യോജിച്ചു. “അത് തീർച്ചയായും ഒരു സാധ്യതയാണ്. കൂടാതെ, മറ്റ് രാജ്യങ്ങളിൽനിന്ന് ധാരാളം ആളുകൾ കേരളത്തിലെത്തിയിട്ടുണ്ട്. അതിൽ രോഗബാധയേൽക്കാൻ സാധ്യതയുള്ള ആളുകളുമുണ്ടാകാം. എന്നാൽ കൃത്യമായ ഡേറ്റ നോക്കാതെ എന്താണ് സംഭവിക്കുന്നതെന്ന് വിശദീകരിക്കാൻ വളരെ പ്രയാസമാണ്. ധാരാളം ആഭ്യന്തര കുടിയേറ്റക്കാരെ സ്വീകരിച്ച മറ്റ് സംസ്ഥാനങ്ങളുണ്ട്, പക്ഷേ ഒരിക്കലും ഇത്രയധികം കുതിച്ചുകയറ്റം ഉണ്ടായിട്ടില്ല,” അദ്ദേഹം പറഞ്ഞു.

അശോക സർവകലാശാലയിലെ ഭൗതിക, ജീവശാസ്ത്ര പ്രൊഫസറായ ഗൌതം മേനോൻ മറ്റൊരു വിശദീകരണം നൽകി.

“ഇതും ഒരു ഊഹം മാത്രമാണ്, കേരളത്തിന്റെ നഗരവൽക്കരണം ഇതിനൊരു ഘടകമാണെന്ന് കരുതാം. കാരണം കേരളം ഇപ്പോൾ ഏതാണ്ട് പൂർണമായി നഗരവത്കരിക്കപ്പെട്ടിട്ടുണ്ട്, മാത്രമല്ല ജനസാന്ദ്രത വളരെ കൂടുതലാണ്, കൂടാതെ സംസ്ഥാനത്ത് തുറന്ന ഗ്രാമീണ ഇടങ്ങളില്ലാത്തതിനാൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ഉയർന്നതായിരിക്കും. മറ്റ് സംസ്ഥാനങ്ങളിൽ ഭൂരിഭാഗം കേസുകളും നഗര കേന്ദ്രങ്ങളിൽ നിന്നാണ് റിപ്പോർട്ട് ചെയ്യുന്നത്. ഗ്രാമങ്ങളിൽ ഉയർന്നുവരുന്ന കേസുകൾ ആ സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടാതിരിക്കാൻ സാധ്യതയുണ്ട്. കേരളത്തിന് ഗ്രാമപ്രദേശങ്ങളില്ല, അതിനാൽ കേസുകൾ മറച്ചുവെക്കാനാകില്ല,” അദ്ദേഹം പറഞ്ഞു.

"മുംബൈയിൽനിന്നും പൂനെയിൽനിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളിൽ ഈ ഊഹത്തെ സാധൂകരിക്കുന്ന ചില തെളിവുകൾ കാണാം. അവരുടെ പ്രതിദിന വർധനവിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അടുത്തടുത്തു കിടക്കുന്ന ഈ രണ്ടു നഗരങ്ങളിലും രോഗികളുടെ എണ്ണത്തിൽ കാര്യമായ കുറവില്ല. എന്നാൽ കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ, ഈ സംഖ്യകൾ സ്ഥിരത കൈവരിച്ചിട്ടുണ്ട്. ഉൾപ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇവിടങ്ങളിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാൻ സാധ്യത കൂടുതലാണ്,” പ്രൊഫ. മേനോൻ പറഞ്ഞു.

Kk Shailaja Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: