/indian-express-malayalam/media/media_files/uploads/2020/09/vaccine-6.jpg)
Coronavirus vaccine tracker: യുഎസ് ബയോടെക്നോളജി കമ്പനിയായ മൊഡേണ വികസിപ്പിക്കുന്ന കോവിഡ് വാക്സിന്റെ ഫലപ്രാപ്തി നവംബറോടെ അറിയാം. അമേരിക്കയിൽ നിരവധി മുൻനിര ഫാർമസ്യൂട്ടിക്കൽ കമ്പനികളാണ് കോവിഡ് വാക്സിൻ മൂന്നാം ഘട്ട പരീക്ഷണം നടത്തുന്നത്. അതിലൊന്നാണ് മൊഡേണ. 30,000 പേരാണ് പരീക്ഷണത്തിൽ പങ്കെടുക്കുന്നത്.
വാക്സിൻ അംഗീകരിക്കുന്നതിന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ നിശ്ചയിച്ചിട്ടുള്ള ഏറ്റവും കുറഞ്ഞ അളവായ 50 ശതമാനം ഫലപ്രാപ്തി ഈ വാക്സിനുണ്ടെന്ന് കണ്ടെത്തിയാൽ, അടിയന്തര ഉപയോഗ അംഗീകാരത്തിനായി അപേക്ഷിക്കുമെന്ന് കമ്പനി സിഇഒ സ്റ്റീഫൻ ബാൻസെൽ പറഞ്ഞു.
എല്ലാം ശരിയായി നടന്നാൽ 2021ലെ ആദ്യ കുറച്ച് മാസങ്ങളിൽ തന്നെ 100 ദശലക്ഷം ഡോസ് വാക്സിൻ യുഎസ് സർക്കാരിന് നൽകാൻ കഴിയുമെന്ന് ബാൻസെൽ പറഞ്ഞു.
ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന മൂന്നാം ഘട്ട പരീക്ഷണങ്ങളെക്കുറിച്ച് 135 പേജുള്ള കുറിപ്പും കമ്പനി പുറത്തിറക്കി. ആ കുറിപ്പിൽ, ഡിസംബറോടെ വാക്സിൻ കാൻഡിഡേറ്റിന്റെ ഫലപ്രാപ്തിയെക്കുറിച്ച് കമ്പനി പ്രതീക്ഷിക്കുന്നു എന്ന് പറയുന്നു. ഓഗസ്റ്റ് 20 എന്ന തിയതി പരാമർശിച്ചിരിക്കുന്ന കുറിപ്പ് ചൊവ്വാഴ്ചയാണ് കമ്പനി പുറത്തിറക്കിയത്.
തങ്ങളുടെ വാക്സിൻ പരീക്ഷണത്തിൽ, ചെറുപ്പക്കാരിലേതു പോലെ ഇത് പ്രായമായവരിലും ഫലപ്രദമാണെന്ന് കണ്ടെത്തിയതായി കമ്പനി നേരത്തേ അവകാശപ്പെട്ടിരുന്നു. 56 വയസിനു മുകളിൽ പ്രായമുള്ള 20 പേരിൽ നടത്തിയ മൂന്നാംഘട്ട പരീക്ഷണത്തിന്റെ ആദ്യ ഫലങ്ങൾ പുറത്തുവരുന്നതിന്റെ ഭാഗമായായിരുന്നു കമ്പനിയുടെ പ്രഖ്യാപനം.
ചെറുപ്പക്കാരായ രോഗികളിൽ ഏത്രത്തോളം വാക്സിൻ ഫലപ്രദമാണോ അത്രത്തോളം തന്നെ പ്രായമായവരിലും ഇത് പ്രവർത്തിക്കുന്നു എന്നാണ് കമ്പനി പറയുന്നത്. രോഗം ഏറ്റവും കൂടുതൽ​ ആരോഗ്യനില വഷളാക്കുകയും മരണ നിരക്ക് കൂടുതലും ഉള്ളത് പ്രായമായവരിലാണെന്നാണ് കണ്ടെത്തൽ. ഈ സാഹചര്യത്തിൽ ആശ്വാസകരമായ വാർത്തയാണ് മൊഡേണ പുറത്തുവിട്ടിരുന്നത്.
Also Read: സ്‌പുട്‌നിക്: ഇന്ത്യയ്ക്ക് കോവിഡ് വാക്‌സിന്‍ ഈ വര്‍ഷം ലഭിക്കുമോ?
പരീക്ഷണ വിധേയരായവരിൽ വാക്സിൻ ഗുണകരമായി പ്രവർത്തിക്കുന്നുണ്ടെന്നും ഗുരുതരമായ പ്രതികൂല ഫലങ്ങൾ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ലെന്നും കമ്പനി പറയുന്നു. ചില രോഗികൾ ക്ഷീണം, തലവേദന, വേദന എന്നിവ റിപ്പോർട്ട് ചെയ്തിട്ടുണ്ട്, എന്നാൽ ഇവ പ്രതീക്ഷിച്ച പാർശ്വഫലങ്ങൾ തന്നെയാണെന്നും ഇതൊന്നും രണ്ടുദിവസത്തിനപ്പുറം നീണ്ടു നിൽക്കുന്നില്ലെന്നും കമ്പനി പറഞ്ഞിരുന്നു.
മൊഡേണയെ കൂടാതെ അമേരിക്കയിൽ കോവിഡ് വാക്സിൻ വികസിപ്പിക്കുന്നതിൽ പ്രധാനിയായ മറ്റൊരു കമ്പനി ഫൈസറാണ്. ഇതും മൂന്നാം ഘട്ട പരീക്ഷണങ്ങൾ നടക്കുകയാണ്. ഫലപ്രദമെങ്കിൽ അടിയന്തര ഉപയോഗത്തിനായുള്ള അംഗീകാരത്തിന് അപേക്ഷിക്കുമെന്ന് കമ്പനി നേരത്തേ അറിയിച്ചിരുന്നു. മൊഡേണയ്ക്ക് വെല്ലുവിളിയായിരിക്കും ഫൈസർ എന്നാണ് കരുതുന്നത്.
Read in English: Covid-19 vaccine tracker, Sept 18: The effectiveness of Moderna shot to be known by November
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.