Coronavirus (COVID-19) Vaccine Tracker:പുനെ: കൊറോണ വൈറസിനെതിരായ വാക്സിൻ നിർമ്മാണത്തിൽ പ്രധാനികളായ കമ്പനികളിൽ ഒന്നാണ് യുഎസ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മൊഡേണ. തങ്ങളുടെ വാക്സിൻ പരീക്ഷണത്തിൽ, ചെറുപ്പക്കാരിലേതു പോലെ ഇത് പ്രായമായവരിലും ഫലപ്രദമാണെന്ന് കണ്ടെത്തിയതായി കമ്പനി അവകാശപ്പെടുന്നു.

56 വയസിനു മുകളിൽ പ്രായമുള്ള 20 പേരിൽ നടത്തിയ മൂന്നാംഘട്ട പരീക്ഷണത്തിന്റെ ആദ്യ ഫലങ്ങൾ പുറത്തുവരുന്നതിന്റെ ഭാഗമായാണ് കമ്പനിയുടെ പുതിയ പ്രഖ്യാപനം.

ചെറുപ്പക്കാരായ രോഗികളിൽ ഏത്രത്തോളം വാക്സിൻ ഫലപ്രദമാണോ അത്രത്തോളം തന്നെ പ്രായമായവരിലും ഇത് പ്രവർത്തിക്കുന്നു എന്നാണ് കമ്പനി പറയുന്നത്. രോഗം ഏറ്റവും കൂടുതൽ​ ആരോഗ്യനില വഷളാക്കുകയും മരണ നിരക്ക് കൂടുതലും ഉള്ളത് പ്രായമായവരിലാണെന്നാണ് കണ്ടെത്തൽ. ഈ സാഹചര്യത്തിൽ ആശ്വാസകരമായ വാർത്തയാണ് മൊഡേണ പുറത്തുവിടുന്നത്.

Read More: Covid Vaccine: മനുഷ്യരിലെ രണ്ടാം ഘട്ട പരീക്ഷണത്തിന് ഇന്ത്യയിൽ തുടക്കമായി

പരീക്ഷണ വിധേയരായവരിൽ വാക്സിൻ ഗുണകരമായി പ്രവർത്തിക്കുന്നുണ്ടെന്നും ഗുരുതരമായ പ്രതികൂല ഫലങ്ങൾ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ലെന്നും കമ്പനി പറയുന്നു. ചില രോഗികൾ ക്ഷീണം, തലവേദന, വേദന എന്നിവ റിപ്പോർട്ട് ചെയ്തിട്ടുണ്ട്, എന്നാൽ ഇവ പ്രതീക്ഷിച്ച പാർശ്വഫലങ്ങൾ തന്നെയാണെന്നും ഇതൊന്നും രണ്ടുദിവസത്തിനപ്പുറം നീണ്ടു നിൽക്കുന്നില്ലെന്നും കമ്പനി പറയുന്നു.

അതേസമയം, ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി വാക്സിന്റെ രണ്ടാം ഘട്ട പരീക്ഷണങ്ങൾ ബുധനാഴ്ച ഇന്ത്യയിൽ ആരംഭിച്ചു. പൂനെയിലെ ഭാരതി വിദ്യാപീഠ് മെഡിക്കൽ കോളേജിലെയും ആശുപത്രിയിലെയും ആറ് സന്നദ്ധ പ്രവർത്തകർക്ക് ആദ്യ ഡോസുകൾ നൽകി. ആസ്ട്രാസെനെക്കയുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത ഈ വാക്സിൻ വിജയകരമാകുമെന്നാണ് പ്രതീക്ഷ. ചി രാജ്യങ്ങളിൽ വാക്സിൻ മൂന്നാം ഘട്ട പരീക്ഷണം ആരംഭിച്ചു.

ഇന്ത്യൻ റെഗുലേറ്ററി നിയമങ്ങളിൽ വാക്സിൻ ഇന്ത്യയ്ക്കുള്ളിൽ പരീക്ഷിക്കേണ്ടതുണ്ട്. അതനുസരിച്ച്, ഇന്ത്യയിലും മറ്റ് പല രാജ്യങ്ങളിലും ഈ വാക്സിൻ ഉൽ‌പാദിപ്പിച്ച് വിപണനം ചെയ്യുന്നതിന് ആസ്ട്രാസെനെക്കയുമായി കരാറുള്ള പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, മനുഷ്യ പരീക്ഷണങ്ങൾക്ക് തുടക്കം കുറിച്ചു. രണ്ടാം ഘട്ടവും മൂന്നാം ഘട്ടവുമാണ് ഇന്ത്യയിൽ നടത്തുന്ന പരീക്ഷണങ്ങൾ. ഒന്നാം ഘട്ടം സുരക്ഷിതമാണെന്ന് വിലയിരുത്തിയതിന്റെ പശ്ചാത്തലത്തിൽ ഇതിനി ഇന്ത്യയിൽ ആവർത്തിക്കേണ്ടതില്ല.

രണ്ടാം ഘട്ട പരീക്ഷണം, മുംബൈയിലെ കെഇഎം ആശുപത്രിയിലും ചണ്ഡിഗഡിലെ പിജിഐ എന്നിവിടങ്ങളിലും നടക്കും. എന്നാൽ മൂന്നാം ഘട്ട പരീക്ഷണം കൂടുതൽ ആശുപത്രികളിൽ നടത്താനാണ് തീരുമാനം. ഈ സമയത്ത് വാക്സിനുകളുടെ ഫലപ്രാപ്തി അല്ലെങ്കിൽ യഥാർത്ഥ ജീവിത സാഹചര്യങ്ങളിൽ സന്നദ്ധപ്രവർത്തകരെ രോഗത്തിൽ നിന്ന് സംരക്ഷിക്കാനുള്ള കഴിവ് വിലയിരുത്തപ്പെടുന്നു. മൂന്നാം ഘട്ടത്തിൽ, ആയിരക്കണക്കിന് സന്നദ്ധപ്രവർത്തകർക്ക് വാക്സിൻ പരീക്ഷിച്ചു. എന്നാൽ ഈ പരിശോധനകൾ ഇന്ത്യയിൽ മാത്രം ആവർത്തിക്കുന്നതിനാൽ, ഒന്നും രണ്ടും ഘട്ട പരീക്ഷണങ്ങളിൽ 1,600 വോളന്റിയർമാർക്ക് വാക്സിൻ നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

Read More in English: Covid-19 vaccine tracker, August 27: Moderna vaccine promises to be as effective among old as in young

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook