scorecardresearch

Covid-19 vaccine tracker, August 28: വീണ്ടും രോഗം വന്നേക്കാം എന്നതുകൊണ്ട് വാക്സിൻ ഫലപ്രദമല്ല എന്നർഥമില്ല

Coronavirus (COVID-19) Vaccine Tracker: കൊറോണ വൈറസിന്റെ എല്ലാ വകഭേദങ്ങൾക്കെതിരെയും വാക്സിനുകൾ വിജയിക്കുമോ എന്ന സംശയവും ഉയർത്തിയിട്ടുണ്ട്

Coronavirus (COVID-19) Vaccine Tracker: കൊറോണ വൈറസിന്റെ എല്ലാ വകഭേദങ്ങൾക്കെതിരെയും വാക്സിനുകൾ വിജയിക്കുമോ എന്ന സംശയവും ഉയർത്തിയിട്ടുണ്ട്

author-image
WebDesk
New Update
coronavirus vaccine, covid 19 vaccine update, coronavirus reinfection, coronavirus immunity, coronavirus vaccine, moderna vaccine, covid 19 vaccine india

Coronavirus (COVID-19) Vaccine Tracker: ഒരിക്കൽ ഭേദമായവരിൽ വീണ്ടും കോവിഡ് സ്ഥിരീകരിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഈ സാഹചര്യത്തിൽ വാക്സിൻ ഫലപ്രദമാണോ എന്ന ആശങ്കകളും ഉയരുന്നുണ്ട്.

Advertisment

എന്നാൽ ഒരു സ്വാഭാവിക വൈറസ്ബാധ പോലെ ശരീരത്തിൽ രോഗപ്രതിരോധ ശേഷി ഉണ്ടാക്കുന്നു. സ്വാഭാവികമായ വൈറസ് ബാധയിലൂടെ ശരീരത്തിനുണ്ടാകുന്ന രോഗ പ്രതിരോധ ശേഷി വീണ്ടും വൈറസ് ബാധയെ ചെറുക്കില്ല എന്നതുപോലെ തന്നെ വാക്സിൻ ഉപയോഗവും ഇതിനെ ചെറുക്കില്ല എന്നതാണ് ഭയം.

കൊറോണ വൈറസിരായ രോഗപ്രതിരോധ ശേഷിയുടെ ശക്തിയും ദൈർഘ്യവും എപ്പോഴും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ഈ ആഴ്ച ആദ്യം ഹോങ്കോങ്ങിൽ വീണ്ടും അണുബാധയുണ്ടെന്ന് സ്ഥിരീകരിച്ചതിനുശേഷം ഈ ചോദ്യം ഉയർന്നുവന്നിട്ടില്ല.

സ്വാഭാവിക അണുബാധയുടെ കാര്യത്തിൽ, രോഗപ്രതിരോധ ശേഷി സാധാരണയായി രോഗി കാണിക്കുന്ന ലക്ഷണങ്ങളുടെ തീവ്രതയുമായി ബന്ധപ്പെട്ടിരിക്കുന്നു.

Advertisment

കൂടുതൽ കഠിനമായ ലക്ഷണങ്ങളുള്ള ആളുകൾ സാധാരണയായി ശക്തമായ രോഗപ്രതിരോധ ശേഷി കാണിക്കുന്നു, പക്ഷേ കൂടുതൽ കാലം അതുണ്ടാകണമെന്നില്ല.

Read More: Coronavirus (COVID-19) Vaccine Tracker: മോഡേണ വാക്സിൻ യുവാക്കളിലും പ്രായമായവരിലും ഫലപ്രദമെന്ന് കമ്പനി

ഇപ്പോൾ, വാക്സിനുകൾ സൃഷ്ടിക്കുന്ന രോഗപ്രതിരോധ ശേഷി എത്രത്തോളം നിലനിൽക്കുമെന്ന് അറിയില്ല. വാക്സിനുകളുടെ മനുഷ്യ പരീക്ഷണങ്ങൾ ഇപ്പോഴും നടക്കുന്നുണ്ട്, വാക്സിനേഷന് വിധേയരായവരെ ദീർഘകാലം നിരീക്ഷിച്ചതിനുശേഷം മാത്രമേ ഈ ചോദ്യത്തിന് തൃപ്തികരമായ ഉത്തരം നൽകാൻ കഴിയൂ. കൊറോണ വൈറസിനെതിരെ വാക്സിനുകൾ ആജീവനാന്ത സംരക്ഷണം നൽകില്ലെന്നും ഒരുപക്ഷേ വീണ്ടും വാക്സിനെടുക്കേണ്ടി വരുമെന്നും ഹോങ്കോങ്ങിൽ വീണ്ടും അണുബാധ കണ്ടെത്തിയ ഗവേഷകർ പറഞ്ഞു. ഇത് അസാധാരണമല്ല. സ്ഥിരമായ സംരക്ഷണം നൽകാത്തതിനാൽ മറ്റ് പല രോഗങ്ങൾക്കും വാക്സിനുകൾ ആനുകാലിക ഇടവേളകൾക്ക് ശേഷം ആവർത്തിക്കേണ്ടതുണ്ട്.

കൊറോണ വൈറസിന്റെ എല്ലാ വകഭേദങ്ങൾക്കെതിരെയും വാക്സിനുകൾ വിജയിക്കുമോ എന്ന സംശയവും ഉയർത്തിയിട്ടുണ്ട്. വീണ്ടും രോഗം ബാധിച്ചതായി കണ്ടെത്തിയ വ്യക്തിയിൽ വൈറസിന്റെ മറ്റൊരു വകഭേദമായിരുന്നു കണ്ടെത്തിയിരുന്നത്.

ഇപ്പോൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന മിക്ക വാക്സിനുകളും എല്ലാ വകഭേദങ്ങൾക്കും തുല്യമായി ഫലപ്രദമാകുമെന്നതിനാൽ ഇക്കാര്യത്തിൽ​ ആശങ്കയുടെ ആവശ്യമില്ലെന്ന് വൈറോളജിസ്റ്റ് ഷാഹിദ് ജമീൽ പറയുന്നു. വൈറസ് തടയുന്നതിനായി അവർ എല്ലാ വകഭേദങ്ങളും കാണപ്പെടുന്ന പ്രദേശങ്ങളെ ലക്ഷ്യമിട്ടാണ് വാക്സിൻ പരീക്ഷണം നടത്തുന്നത്.

Read More in English: Covid-19 vaccine tracker, August 28: Possibility of re-infection does not render vaccines useless

Corona Virus Covid Vaccine Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: