/indian-express-malayalam/media/media_files/uploads/2020/12/pfizer.jpg)
ലണ്ടൻ: കോവിഡ് പ്രതിരോധ വാക്സിൻ വിതരണം ആരംഭിച്ച ബ്രിട്ടനിൽ ആദ്യമായി വാക്സിൻ സ്വീകരിച്ചത് 90കാരിയായ മാരഗരറ്റ് കീനൻ. "ഇത് എനിക്ക് നേരത്തേ കിട്ടിയ ജന്മദിന സമ്മാനമാണ്," അടുത്തായാഴ്ചയാണ് 91ാം ജന്മദിനം ആഘോഷിക്കാൻ പോകുന്ന മാർഗരറ്റ് പറയുന്നു. ബിബിസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
വടക്കൻ അയർലൻഡിലെ എന്നിസ്കില്ലനിൽ നിന്നുള്ള മാർഗരറ്റ് ലണ്ടൻ സമയം രാവിലെ 6.30ന് കൊവെൻട്രിയിലെ യൂനിവേഴ്സിറ്റി ഹോസ്പിറ്റലിൽ നിന്ന് കോവിഡ് വാക്സിൻ സ്വീകരിച്ചത്. ഈ മാസം അവസാനത്തോടെ നാല് ദശലക്ഷം വരെ പേർ പ്രതീക്ഷിക്കുന്നു.
യുകെയിലെ ഹബുകൾ 80 വയസ്സിനു മുകളിലുള്ളവർക്കും ചില ആരോഗ്യ പരിപാലന ഉദ്യോഗസ്ഥർക്കും വാക്സിനേഷൻ നൽകും - ഏറ്റവും ദുർബലരായവരെ സംരക്ഷിക്കാനും ജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരാനുമാണ് കൂട്ടത്തോടെയുള്ള ഈ വാക്സിനേഷൻ പ്രോഗ്രാം ലക്ഷ്യമിടുന്നത്.
Read More: ഇന്ത്യയിൽ അടിയന്തിര ഉപയോഗത്തിന് അനുമതി തേടി ഫൈസർ
കോവിഡ് -19 നെതിരെ പ്രതിരോധ കുത്തിവയ്പെടുക്കുന്ന ആദ്യത്തെ വ്യക്തിയെന്ന നിലയിൽ എനിക്ക് വളരെ അഭിമാനമുണ്ടെന്ന് മാർഗരറ്റ് കീനൻ പറഞ്ഞു: “ഞാൻ ആഗ്രഹിക്കുന്ന ഏറ്റവും മികച്ച ജന്മദിന സമ്മാനമാണിത്, കാരണം വർഷം മുഴുവൻ ഒറ്റയ്ക്ക് കഴിഞ്ഞ എനിക്ക് പുതുവർഷത്തിൽ കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം എന്റെ സമയം ചെലവഴിക്കാൻ സാധിക്കും. വാക്സിൻ സ്വീകരിക്കാൻ മടിക്കേണ്ടയെന്നാണ് എനിക്ക് എല്ലാവരോടും പറയാനുള്ളത്. ഈ 90ാം വയസ്സിൽ എനിക്ക് ഇതിനാകുമെങ്കിൽ നിങ്ങൾക്കും തീർച്ചയായും കഴിയും."
ഇന്ത്യയിൽ കോവിഡ് വാക്സിന്റെ അടിയന്തിര ഉപയോഗത്തിന് ഫൈസർ അനുമതി തേടിയിട്ടുണ്ട്. യുകെയിലും ബഹ്‌റൈനിലും അനുമതി നേടിയതിനു പിന്നാലെയാണ് ഫൈസർ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയെ (ഡിസിജിഐ) സമീപിച്ചിരിക്കുന്നത്. അടിയന്തരമായി വാക്‌സിന്‍ വിതരണത്തിന് അനുമതി തേടി ഡിസംബര്‍ നാലിനാണ് ഫോം സിടി 18 പ്രകാരം ഫൈസര്‍ അപേക്ഷ നല്‍കിയത്.
പരീക്ഷണത്തില്‍ 95 ശതമാനം ഫലം കണ്ടതായി അവകാശപ്പെടുന്ന വാക്‌സിനാണ് ഫൈസര്‍. മരുന്ന് ഇറക്കുമതി ചെയ്യാനും ഇന്ത്യയില്‍ വിതരണം ചെയ്യാനുമുള്ള അനുമതി ചോദിച്ചാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. ബ്രിട്ടനും ബഹ്‌റൈനും ഫൈസറിന് ഇതിനകം അനുമതി നല്‍കിയിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.