Latest News

ഇന്ത്യയിൽ അടിയന്തിര ഉപയോഗത്തിന് അനുമതി തേടി ഫൈസർ

അനുമതി നൽകിയാലും വാക്‌സിന്‍ മൈനസ് 70 ഡിഗ്രിയില്‍ സൂക്ഷിക്കേണ്ടി വരുമെന്നുളളതാണ് ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി

covid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, uae coronavirus vaccine drive, യുഎഇ കൊറോണ വൈറസ് വാക്‌സിന്‍ വിതരണം, dubai coronavirus vaccine drive, ദുബായ് കൊറോണ വൈറസ് വാക്‌സിന്‍ വിതരണം, pfizer covid vaccine drive dubai, ഫൈസർ വാക്സിൻ വിതരണം ദുബായ്, saudi arabia coronavirus vaccine, സൗദി അറേബ്യ കൊറോണ വൈറസ് വാക്‌സിന്‍, saudi arabia covid-19 vaccine, , സൗദി അറേബ്യ കോവിഡ്-19 വാക്‌സിന്‍, uae coronavirus vaccine, യുഎഇ കൊറോണ വൈറസ് വാക്‌സിന്‍, uae covid-19 vaccine, യുഎഇ കോവിഡ്-19 വാക്‌സിന്‍, bahrain coronavirus vaccine, ബഹ്റൈന്‍ കൊറോണ വൈറസ് വാക്‌സിന്‍, covid-19 bahrain vaccine,  ബഹ്റൈന്‍ കോവിഡ്-19 വാക്‌സിന്‍, oman coronavirus vaccine, ഒമാൻ കൊറോണ വൈറസ് വാക്‌സിന്‍, covid-19 oman vaccine,  ഒമാൻ കോവിഡ്-19 വാക്‌സിന്‍, kuwait coronavirus vaccine, കുവൈത്ത്  കൊറോണ വൈറസ് വാക്‌സിന്‍, covid-19 kuwait vaccine,  കുവൈത്ത്  കോവിഡ്-19 വാക്‌സിന്‍, കുവൈത്ത്, qatar coronavirus vaccine, ,ഖത്തർ കൊറോണ വൈറസ് വാക്‌സിന്‍, covid-19 qatar  covid-19 vaccine, ഖത്തർ കോവിഡ്-19 വാക്‌സിന്‍, sinopharm coronavirus vaccine, സിനോഫാം കൊറോണ വൈറസ് വാക്‌സിന്‍, sinopharm covid-19 vaccine, സിനോഫാം കോവിഡ്-19 വാക്‌സിന്‍, sinopharm china, സിനോഫാം ചൈന, sinopharm chinese vaccine, സിനോഫാം ചൈനീസ് വാക്‌സിന്‍, pfizer coronavirus vaccine, ഫൈസർ കൊറോണ വൈറസ് വാക്‌സിന്‍, pfizer covid-19 vaccine, ഫൈസർ കോവിഡ്-19 വാക്‌സിന്‍,  coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, malayalam news, news malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, വാര്‍ത്തകള്‍ മലയാളത്തില്‍, kerala news headlines, കേരള വാര്‍ത്തകള്‍, latest news, പുതിയ വാര്‍ത്തകള്‍, katest malayalam news, പുതിയ മലയാളം വാര്‍ത്തകള്‍, gulf news, ഗള്‍ഫ് വാര്‍ത്തകള്‍, uae news, യുഎഇ വാര്‍ത്തകള്‍, dubai news, ദുബായ് വാര്‍ത്തകള്‍, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, indian express malayalam, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം, ie malayalam, ഐഇ മലയാളം

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് വാക്സിന്റെ അടിയന്തിര ഉപയോഗത്തിന് അനുമതി തേടി ആഗോള മരുന്ന് നിർമ്മാണ കമ്പനിയായ ഫൈസർ. യുകെയിലും ബഹ്‌റൈനിലും അനുമതി നേടിയതിനു പിന്നാലെയാണ് ഫൈസർ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയെ (ഡിസിജിഐ) സമീപിച്ചിരിക്കുന്നത്. അടിയന്തരമായി വാക്‌സിന്‍ വിതരണത്തിന് അനുമതി തേടി ഡിസംബര്‍ നാലിനാണ് ഫോം സിടി 18 പ്രകാരം ഫൈസര്‍ അപേക്ഷ നല്‍കിയത്.

പരീക്ഷണത്തില്‍ 95 ശതമാനം ഫലം കണ്ടതായി അവകാശപ്പെടുന്ന വാക്‌സിനാണ് ഫൈസര്‍. മരുന്ന് ഇറക്കുമതി ചെയ്യാനും ഇന്ത്യയില്‍ വിതരണം ചെയ്യാനുമുള്ള അനുമതി ചോദിച്ചാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. ബ്രിട്ടനും ബഹ്‌റൈനും ഫൈസറിന് ഇതിനകം അനുമതി നല്‍കിയിട്ടുണ്ട്.

അതേസമയം അനുമതി നൽകിയാലും വാക്‌സിന്‍ മൈനസ് 70 ഡിഗ്രിയില്‍ സൂക്ഷിക്കേണ്ടി വരുമെന്നുളളതാണ് ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി.

അഞ്ച് കോവിഡ് പ്രതിരോധ വാക്‌സിനുകളാണ് ഇന്ത്യയിലടക്കം പരീക്ഷണ ഘട്ടത്തിലുള്ളത്. ഐസിഎംആറിന്റെ സഹകരണത്തോടെ വികസിപ്പിച്ചെടുത്ത ഭാരത് ബയോടെക്കിന്റെ വാക്‌സിനും ഓസ്ഫോർഡിന്റെ അസ്ട്രാസെനക വാക്‌സിനും അവസാനഘട്ട പരീക്ഷണത്തിലാണ്.

ജർമൻ പങ്കാളിയായ ബയോൻ ടെക്കുമായി ചേർന്ന് നടത്തിയ ക്ലിനിക്കൽ ട്രയലിൽ വാക്സിന് ഗൗരവമേറിയ പാർശ്വഫലങ്ങൾ ഉള്ളതായി കണ്ടെത്തിയിന്ന് ഫൈസർ വ്യക്തമാക്കിയിരുന്നു.

Read More: വാക്സിൻ കുത്തിവച്ച ഹരിയാന ആരോഗ്യമന്ത്രിക്ക് കോവിഡ് പോസിറ്റീവ്

ഭാരത് ബയോടെക് നിർമിക്കുന്ന കോവിഡ് വാക്സിൻ പരീക്ഷണത്തിന് വിധേയനായ ഹരിയാന ആരോഗ്യമന്ത്രി അനിൽ വിജിന് കോവിഡ് പോസിറ്റീവായി. കോവാക്‌സിൻ ആണ് മന്ത്രി സ്വീകരിച്ചത്. വാക്സിന്റെ മൂന്നാംഘട്ട മനുഷ്യ പരീക്ഷണത്തിന്റെ ഭാഗമായാണ് അനിൽ വിജ് കുത്തിവയ്‌പ്പെടുത്തത്. ഏകദേശം 25,000 ത്തോളം പേർ ഈ പരീക്ഷണത്തിന്റെ ഭാഗമായിരുന്നു. നവംബർ 20 നായിരിന്നു കുത്തിവയ്‌പ്പ്. ഹരിയാനയിൽ നിന്ന് 400 പേർ വാക്സിൻ പരീക്ഷണത്തിൽ പങ്കെടുത്തു. അതിൽ ആദ്യ വ്യക്തിയായിരുന്നു 67 കാരനായ അനിൽ വിജ്. വാക്സിൻ കുത്തിവയ്‌പ്പെടുത്ത ശേഷം സ്ഥിരമായി അദ്ദേഹം ഓഫീസിൽ പോയിരുന്നു.

അതേസമയം, മൂന്ന് വാക്സിനുകൾ ഇന്ത്യയിലെ ക്ലിനിക്കൽ പരീക്ഷണങ്ങളുടെ വിവിധ ഘട്ടങ്ങളിലാണെന്നും ഏതാനും ആഴ്ചകൾക്കുള്ളിൽ കോവിഡ് -19 വാക്സിൻ തയ്യാറാകുമെന്നാണ് വിദഗ്ധർ പ്രതീക്ഷിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

കോവിഡ് -19 സാഹചര്യം, വാക്സിനുമായി ബന്ധപ്പെട്ട വെല്ലുവിളികൾ, മുന്നോട്ടുള്ള വഴി എന്നിവയെക്കുറിച്ച് എല്ലാ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളുമായി നടത്തിയ വെർച്വൽ കൂടിക്കാഴ്ചയിലാണ് മോദി ഇക്കാര്യം പറഞ്ഞത്. പൊതുജനാരോഗ്യത്തിനാണ് പ്രഥമ പരിഗണനയെന്ന് ആവർത്തിച്ച പ്രധാനമന്ത്രി വാക്സിൻ വിലയും വിതരണവും സംബന്ധിച്ച് സംസ്ഥാനങ്ങളുമായി ചർച്ചകൾ നടക്കുന്നുവെന്നും പറഞ്ഞു. വാക്സിൻ വിതരണത്തിൽ മുൻഗണന നൽകുക കോവിഡ് ഫ്രണ്ട് ലൈൻ വർക്കർമാർക്കും ഗുരുതരമായ രോഗങ്ങളുള്ളവരും വയോധികരും അടക്കമുള്ളവർക്കും ആയിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. വാക്സിനിന്റെ വിതരണം, വില എന്നിവയുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളുമായി ചർച്ച തുടരുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Web Title: Cleared in uk pfizer first in india to apply for emergency use

Next Story
പുതിയ പാർലമെന്റ് മന്ദിരത്തിന് ഡിസംബർ 10 ന് പ്രധാനമന്ത്രി തറക്കല്ലിടും
The moderation of comments is automated and not cleared manually by malayalam.indianexpress.com