/indian-express-malayalam/media/media_files/uploads/2018/01/donald-trump.jpg)
വാഷിങ്‌ടൺ: കൊറോണ വെെറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചെെനയ്‌ക്കെതിരെ വിമർശനം ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കൊറോണ വെെറസിന്റെ ഉത്ഭവം ചെെനീസ് ലാബിൽ നിന്നുതന്നെ ആണെന്ന് ട്രംപ് പറഞ്ഞു.
വുഹാൻ ഇൻസ്‌റ്റിറ്റ‌്യൂട്ട് ഓഫ് വെെറോളജിയിൽ നിന്നു തന്നെയാണ് കൊറോണ വെെറസ് വ്യാപിച്ചതെന്നതിനു തെളിവുകളുണ്ടെന്ന് ട്രംപ് പറഞ്ഞു. കൊറോണ വൈറസിന്റെ ഉറവിടം വുഹാനിലെ വൈറസ് ഗവേഷണശാലയാണെന്ന ആരോപണത്തിന് അടിസ്ഥാമായ തെളിവുകള്‍ തന്റെ കൈവശം ഉണ്ടെന്ന് ട്രംപ് മാധ്യങ്ങളോട് പറഞ്ഞു.
Read Also: ഇടുക്കി രൂപതയുടെ പ്രഥമ മെത്രാൻ മാത്യു ആനിക്കുഴിക്കാട്ടിൽ അന്തരിച്ചു
എന്താണ് തെളിവുകള്‍ എന്ന ചോദ്യത്തിന് അത് ഇപ്പോള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും ട്രംപ് വ്യക്തമാക്കി. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. "ഇപ്പോൾ നടക്കുന്ന കാര്യങ്ങളെ കുറിച്ചെല്ലാം ഞങ്ങൾ കൃത്യമായി അന്വേഷിക്കുന്നുണ്ട്. വളരെ ശക്തമായി ഇക്കാര്യങ്ങളെല്ലാം നിരീക്ഷിക്കുന്ന ഒരു വിഭാഗം ഞങ്ങൾക്കുണ്ട്. ഞങ്ങൾക്ക് കൃത്യമായ ഉത്തരം ലഭിക്കും. അല്ലെങ്കിൽ ചെെന തന്നെ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഞങ്ങളോട് തുറന്നുപറയും. " ട്രംപ് പറഞ്ഞു.
അതേസമയം, കോവിഡ് മൂലമുണ്ടായ നഷ്ടങ്ങള്‍ക്ക് ചൈനയ്ക്കുമേല്‍ അധികത്തീരുവ ചുമത്താനാണ് അമേരിക്കയുടെ നീക്കം. നിലവിലെ തീരുവകള്‍ മൂലം കോടിക്കണക്കിന് ഡോളര്‍ അമേരിക്ക വാങ്ങുന്നതിനാല്‍ താന്‍ വീണ്ടും പ്രസിഡന്റാവുന്നതിൽ ചൈനയ്ക്ക് താല്‍പര്യമില്ലെന്നും ജോ ബൈഡനെയാണ് ചെെനയ്‌ക്ക് താൽപര്യമെന്നും ട്രംപ് പറഞ്ഞു.
Horoscope Today May 01, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
കോവിഡ്-19 വ്യാപനത്തിൽ ചൈന ബോധപൂർവ്വം ഉത്തരവാദികളാണെങ്കിൽ അതിന്റെ പരിണിത ഫലങ്ങൾ നേരിടേണ്ടി വരുമെന്ന് ട്രംപ് നേരത്തെ തന്നെ പറഞ്ഞിരുന്നു. വൈറസ് വ്യാപനം ചൈനയില്‍ വച്ചുതന്നെ നിയന്ത്രിക്കാനാകുമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. ഇപ്പോള്‍ ലോകം മുഴുവന്‍ കോവിഡ് ദുരന്തം നേരിടേണ്ടി വരുന്നു. ചൈന വസ്തുതാപരമായ കണക്കുകള്‍ പങ്കുവച്ചിരുന്നുവെങ്കില്‍ നിരവധി രാജ്യങ്ങളിലെ മരണ നിരക്ക് കുറഞ്ഞേനെയെന്നും യുഎസ് പ്രസിഡന്റ് വ്യക്തമാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.