ഇടുക്കി: ഇടുക്കി രൂപതയുടെ പ്രഥമ മെത്രാൻ മാർ.മാത്യു ആനിക്കുഴിക്കാട്ടിൽ (78 വയസ്) ദിവംഗതനായി. വാർധക്യ സഹജമായ രോഗങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് പുലര്‍ച്ചെ 1.38 നായിരുന്നു അന്ത്യം. സംസ്‌കാര ചടങ്ങുകൾ നിശ്ചയിച്ചിട്ടില്ല. മൃതദേഹം മുവാറ്റുപുഴയിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 2018ൽ മെത്രാൻ പദവിയിൽനിന്ന് സ്ഥാനമൊഴിഞ്ഞശേഷം വിശ്രമ ജീവിതം നയിക്കുകയായിരുന്നു.

Read Also: കോവിഡ്-19: രാജ്യത്ത് മരിച്ചവരിൽ അമ്പത് ശതമാനം പേരും 60 വയസ്സിനു താഴെയുള്ളവർ

2003 ൽ ഇടുക്കി രൂപത രൂപവത്‌കരിച്ചപ്പോൾ പ്രഥമ ബിഷപ്പായി ചുമതലയേറ്റു. അന്നുമുതൽ 2018 വരെ 15 വർഷക്കാലം രൂപതയ്‌ക്കുവേണ്ടി സ്‌തുത്യർഹമായ സേവനമനുഷ്‌ഠിച്ചു. 75 വയസ് പിന്നിട്ടപ്പോൾ 2018 ൽ ഇടുക്കി രൂപതാധ്യക്ഷ സ്ഥാനം ഒഴിഞ്ഞ് വിശ്രമജീവിതത്തിലേക്ക് പ്രവേശിച്ചു. ഇടുക്കിയിലെ ഭൂസമരങ്ങള്‍ക്ക് നേതൃത്വം കൊടുത്ത മാര്‍ മാത്യു ആനക്കുഴിക്കാട്ടില്‍ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ രക്ഷാധികാരി സ്ഥാനവും വഹിച്ചിരുന്നു. ജില്ലയിലെ കുടിയേറ്റ കർഷകരുടെ അവകാശങ്ങൾക്കുവേണ്ടി പതിറ്റാണ്ടുകളോളം പ്രവർത്തിച്ച വ്യക്തി കൂടിയാണ് അദ്ദേഹം.

Read Also: വൺ പോയിന്റ് ഫൈവ്: സാമൂഹിക അകലത്തിന് മൊബൈൽ ആപ്പ്

കോവിഡ് മഹാമാരിയെ തുടർന്ന് രാജ്യത്ത് സമ്പൂർണ അടച്ചിടൽ നിലവിലുള്ളതിനാൽ കടുത്ത നിയന്ത്രണങ്ങളോടെയായിരിക്കും സംസ്‌കാര ചടങ്ങുകൾ നടക്കുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.