/indian-express-malayalam/media/media_files/uploads/2017/08/siddaramaiahOut.jpg)
ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യയ്‌ക്ക് കോവിഡ്. സിദ്ധരാമയ്യ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ആശുപത്രിയിൽ ചികിത്സയിലാണെന്നും താനുമായി സമ്പർക്കം പുലർത്തിയവർ കോവിഡ് പരിശോധന നടത്തി ക്വാറന്റെെനിൽ പ്രവേശിക്കണമെന്നും സിദ്ധരാമയ്യ ട്വീറ്റ് ചെയ്‌തു.
മണിപ്പാൽ ആശുപത്രിയിലാണ് സിദ്ധരാമയ്യ ഇപ്പോൾ ഉള്ളത്. പനിയും മറ്റു കോവിഡ് ലക്ഷണങ്ങളും കണ്ടതിനെ തുടർന്നാണ് അദ്ദേഹം ആന്റിജൻ പരിശോധനയ്‌ക്ക് വിധേയനായത്. സിദ്ധരാമയ്യയ്‌ക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് മണിപ്പാൽ ആശുപത്രി അധികൃതർ അറിയിച്ചു.
Read Also: മുംബെെയിൽ പ്രളയം; നഗരവും സമീപപ്രദേശങ്ങളും വെള്ളത്തിനടിയിൽ
നേരത്തെ കർണാടക മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പയ്‌ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. അദ്ദേഹവും മണിപ്പാലിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. യെഡിയൂരപ്പയുടെ മകൾക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ഞായറാഴ്‌ച രാത്രി 11.29നാണ് യെഡിയൂരപ്പയ്‌ക്ക് കോവിഡ് സ്ഥിരീകരിച്ചത്. “എനിക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഞാൻ സുഖമായിരിക്കുന്നു. എങ്കിലും,ഡോക്ടർമാരുടെ നിർദേശ പ്രകാരം, മുൻകരുതലിന്റെ ഭാഗമായി എന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയാണ്. അടുത്തിടെ എന്നോട് സമ്പർക്കം പുലർത്തിയവരോട് നിരീക്ഷിക്കാനും സ്വയം ക്വാറന്റൈനിൽ പോകാനും അഭ്യർത്ഥിക്കുന്നു,” കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ യെഡിയൂരപ്പ ട്വീറ്റ് ചെയ്‌തു.
Kerala Weather Live Updates: ന്യൂനമർദ സാധ്യത; ഇന്നുമുതൽ അതീവ ജാഗ്രത, ഓറഞ്ച് അലർട്ട് അഞ്ച് ജില്ലകളിൽ
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഞായറാഴ്ച നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന്റെ ഫലം പോസിറ്റിവായത്. “എന്റെ ആരോഗ്യം സുഖമാണെങ്കിലും ഡോക്ടർമാരുടെ ഉപദേശപ്രകാരം എന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്നോട് ബന്ധപ്പെട്ട എല്ലാവരും സ്വയം നിരീക്ഷണത്തിൽ പോകണം,” അമിത് ഷാ ഞായറാഴ്ച ട്വിറ്ററിൽ കുറിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.